കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല വിഷയത്തിൽ ഉണ്ണിത്താൻ കത്തിക്കയറി: കണ്ണൂരില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് എൽഡിഎഫിന്റെ പരാതി!

  • By Desk
Google Oneindia Malayalam News

പയ്യന്നൂർ: ശബരിമല വിഷയത്തിൽ കത്തിക്കയറിയ കാസർകോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താൻ വെട്ടിലായി. സുരേഷ് ഗോപിക്കു പിന്നാലെ ഈ വിഷയത്തിൽ കുടുങ്ങുന്ന സ്ഥാനാർത്ഥിയാണ് ഉണ്ണിത്താൻ. പയ്യന്നൂരിൽ നടത്തിയ വിവാദ പ്രസംഗത്തിനെതിരെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരിക്കുകയാണ്.
ശബരിമല വിധിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ അവഹേളിക്കുകയും മതവികാരം ഇളക്കി വിടുകയും ചെയ്യുന്ന പ്രസംഗം ഉണ്ണിത്താൻ നടത്തിയെന്നാണ് പരാതി.

തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട പോളിങ് 2014 ന് സമാനം: കനത്ത പോളിങ് രേഖപ്പെടുത്തിയത് ത്രിപുരയിലും ബംഗാളിലുംതിരഞ്ഞെടുപ്പില്‍ ആദ്യഘട്ട പോളിങ് 2014 ന് സമാനം: കനത്ത പോളിങ് രേഖപ്പെടുത്തിയത് ത്രിപുരയിലും ബംഗാളിലും

പയ്യന്നൂര്‍ അരവഞ്ചാലില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നടത്തിയ പ്രസംഗത്തിലാണ് വോട്ടര്‍മാരുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് എല്‍ഡിഎഫ് ആരോപിക്കുന്നത്. എല്‍ഡിഎഫ് കാസര്‍ഗോഡ് മണ്ഡലം സെക്രട്ടറി ടിവി രാജേഷ് എംഎല്‍ എ ഇതു സംബന്ധിച്ച് കലക്ടര്‍ ഡോ. സജിത്ത് ബാബുവിന് പരാതി നല്‍കിയത്. മണ്ഡലങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ ഇത് ആവര്‍ത്തിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. ശബരിമല വിധിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി പറഞ്ഞതിനെ അവഹേളിക്കുകയും ഭൂരിപക്ഷ സമുദായത്തിന്റെ മതതവികാരം ഇളക്കി വിടുകയും ചെയ്യുന്ന പ്രസംഗം ഉണ്ണിത്താൻ മന:പൂർവം നടത്തിയെന്നാണ് പരാതി. എല്‍.ഡി.എഫ് സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരാണെന്നും പ്രസംഗത്തില്‍ പറയുന്നുണ്ടെന്ന് പരാതിയില്‍ പറയുന്നു.

sudhakaran-

ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച രാജ് മോഹന്‍ ഉണ്ണിത്താനെതിരെ നടപടി എടുക്കണമെന്നും പരാതിയില്‍ പറയുന്നു. കാസര്‍ഗോഡ് ഉണ്ണിത്താനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഡിസിസി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പുറമെ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കില്ലെന്നായിരുന്നു ജില്ലയിലെ പ്രവര്‍ത്തകര്‍ പറഞ്ഞത്.
കാസര്‍ഗോഡ് ലോക്‌സഭ മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച 11 സ്ഥാനാര്‍ത്ഥികളുടേയും പത്രിക സൂക്ഷ്മ പരിശോധനയില്‍ അംഗീകരിച്ചിട്ടുണ്ട്. നിലവില്‍ മുഖ്യധാര പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ ഉള്‍പ്പടെ ഒന്‍പത് പേരടങ്ങുന്ന പട്ടികയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

കണ്ണൂരില്‍ ലോക്സസഭാ തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് കരുതുന്നുണ്ടോ? കണ്ണൂര്‍ മണ്ഡലത്തെക്കുറിച്ച് അറിയേണ്ടതെല്ലാം...

English summary
LDF complaint against Rajmohan Unnithan on debat about Sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X