കണ്ണൂര്‍ കാണിച്ചാല്‍ പഞ്ചായത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കാണിച്ചാര്‍ പഞ്ചായത്തില്‍ നടന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ പഞ്ചായത്തിലെ 13 വാര്‍ഡുകളിലേയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കണ്‍വെന്‍ഷന്‍ കോണ്‍ഗ്രസ് എം ജില്ലാട്രഷറര്‍ തോമസ് മാനത്ത് ഉദ്‌ഘാടനം ചെയ്‌തു. ജോഷി അധ്യക്ഷനായി. സിപിഎം ജില്ലാകമ്മറ്റി അംഗം വി ജി പത്മനാഭന്‍, സിപിഐ ജില്ല എക്‌സിക്യുട്ടീവ് അംഗം വി കെ സുരേഷ് ബാബു, വിടി ജോസ്, വി ഗീത , കെകെ ശ്രീജിത്ത്, ആന്റണി തോമസ് എന്നിവര്‍ കണ്‍വെന്‍ഷനില്‍ സംസാരിച്ചു.
Recommended Video

പഞ്ചായത്തില്‍ ഒരു വികസനം പോലും എത്തിക്കാന്‍ കഴിയാത്ത നിലവില്‍ പഞ്ചായത്ത് ഭരിക്കുന്ന യുഡിഎഫ് ഭരണ സമിതിക്കെതിരെ ശക്തമായ ജനവികാരം പഞ്ചായത്തില്‍ ഉണ്ടെന്ന് എല്‍ഡിഎഫ് യോഗം വിലയിരുത്തി. പഞ്ചായത്തില്‍ നിലവിലെ ഭരണ സമിതിക്കെതിരായി ഉയര്‍ന്നു വന്നിട്ടുള്ള അഴിമതി ആരോപണങ്ങളും തങ്ങള്‍ക്ക്‌് അനുകൂലമാകുമെന്നും യോഗം വിലയിരുത്തി. കേരളാ കോണ്‍ഗ്രസ് എമ്മുകൂടി മുന്നണിയിലേക്ക് എത്തിയതോടെ മുന്നണിക്ക് കൂടുതല്‍ കരുത്തായതായാണ് യോഗത്തിന്റെ വിലയിരുത്തല്‍.

പഞ്ചായത്തിലെ ആകെയുള്ള 13 സീറ്റില്‍ 10 എണ്ണത്തില്‍ സിപിഎമ്മും 2സീറ്റില്‍ സിപിഐയും ഒരു വാര്‍ഡില്‍ കേരള കോണ്‍ഗ്രസ് എമ്മും മത്സരിക്കും. അഞ്ച് വാര്‍ഡുകളില്‍ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥികളെയാണ് നിര്‍ത്തിയിട്ടുള്ളത്. ഒന്നാം വാര്‍ഡില്‍ ഓടംതോടില്‍ സിപിഎം സ്വതന്ത്ര ചാണ്ടി തോമസ്,രണ്ടാം വാര്‍ഡ് അണുങ്ങോടില്‍ സപിഐലെ സ്വതന്ത്രന്‍ കെ രാമ കൃഷ്‌ണന്‍ മൂന്നാം വാര്‍ഡ് കാണിച്ചാറില്‍ സിപിഎമ്മിലെ സോണി തോമസ് എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികളുടെ പട്ടിക.
കോവിഡിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ വേഗത്തിലാക്കാനും കണ്‍വെന്‍ഷനില്‍ ധാരണയായി. ഈ വരുന്ന വ്യാഴാഴ്‌ച മുതലാണ് തിരഞ്ഞെടുപ്പ് പത്രിക സമര്‍പ്പണം ആരംഭിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് പത്രിക സമര്‍പ്പണത്തിന് കര്‍ശന നിര്‍ദേശങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് പത്രിക സമര്‍പ്പണത്തിന് മൂന്ന് പേരില്‍ കൂടുതല്‍ എത്താന്‍ പാടില്ല എന്നാണ് തിരഞ്ഞെ
ടുപ്പ് കമ്മിഷന്റെ നിര്‍ദേശം.












Click it and Unblock the Notifications