കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്: പയ്യന്നൂർ കോർപ്പറേഷനിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു,33 പേർ പുതുമുഖങ്ങൾ

Google Oneindia Malayalam News

കണ്ണൂർ: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാർത്ഥി നിർണ്ണയ- പ്രഖ്യാപന തിരക്കുകളിലാണ് മുന്നണികൾ. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ നഗരസഭയിൽ എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർക്ക് കൂടുതൽ പ്രാതിനിധ്യം നൽകിയ പട്ടികയിൽ 33 പേർ പുതുമുഖങ്ങളാണ്. നിലവിലുള്ള ഭരണസമിതിയിൽ നിന്നുള്ളത് അഞ്ച് പേർ മാത്രം. നഗരസഭയിലെ ആകെയുള്ള 44 വാർഡുകളിൽ സിപിഎം മത്സരിക്കും. സിപിഐയ്ക്ക് രണ്ട് വാർഡുകളും കോൺഗ്രസ് എസ്, ജനതാദൾ എസ്, എൻസിപി, ലോക്താന്ത്രിക് ജനതാ പാർട്ടി എന്നീ ഘടകകക്ഷികൾക്ക് ഓരോ സീറ്റ് വീതവും നൽകാനും ധാരണയായിട്ടുണ്ട്.

സ്വപ്ന സുരേഷ് നൽകിയ മൊഴി മുഖ്യമന്ത്രിയുടെ പച്ചക്കള്ളം പൊളിക്കുന്നത്: വി മുരളീധരന്‍സ്വപ്ന സുരേഷ് നൽകിയ മൊഴി മുഖ്യമന്ത്രിയുടെ പച്ചക്കള്ളം പൊളിക്കുന്നത്: വി മുരളീധരന്‍

16ാം വാർഡിൽ ഇടത് സ്വതന്ത്രനായി ബി കൃഷ്ണനും ജനവിധി തേടുന്നുണ്ട്. ഇത്തവണ നഗരസഭാ ചെയർമാൻ സ്ഥാനം വനിതാ സംവരണമായതിനാൽ മുൻ ചെയർപേഴ്സൺ കെവി ലളിതയെ 12 വാർഡിൽ നിന്ന് മത്സരിപ്പിക്കാനുമാണ് നീക്കം. സിപിഎം ഏരിയാ കമ്മറ്റി അംഗങ്ങളായ ടി വിശ്വനാഥൻ, എം ആനന്ദൻ, ഇ ഭാസ്കരൻ, കെയു രാധാകൃഷ്ണൻ എന്നിവർ ഇക്കുറി മത്സരരംഗത്തുണ്ട്.

7-cpm-16

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്: പയ്യന്നൂർ നഗരസഭയിലെ ഇടതുമുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; എൽഡിഎഫിന് 33 പുതുമുഖങ്ങൾ

സ്ഥിരം സമിതി അധ്യക്ഷന്മാരായ കുഞ്ഞപ്പൻ 20ാം വാർഡിലും എം സഞ്ജീവൻ 28ലും ജനവിധി തേടും. 25ാം വാർഡിൽ നിന്ന് മുൻ എംപി ടി ഗോവിന്ദന്റെ മകനും ഡിവൈഎഫ്ഐ നേതാവുമായ എം പ്രസാദ് ജനവിധി തേടുന്നുണ്ട്. വികെ നിഷാദ്, പി ഷിജി, പിപി അനിൽകുമാർ, എംപി ചിത്ര തുടങ്ങിയ യുവജന സംഘടനാ നേതാക്കളും ഇത്തവണ മത്സര രംഗത്തുണ്ട്. സിപിഐ നേതാവും നിലവിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ വി ബാലൻ 35ാം വാർഡിലും കോൺഗ്രസ് എസ് മണ്ഡലം പ്രസിഡന്റ് പി ജയൻ 39ാം വാർഡിലും മത്സരിക്കും.

English summary
LDF declares candidates for local body elections in Payyannur corporation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X