കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വടകരയില്‍ കട്ടക്കലിപ്പ്: മാഹിയില്‍ കണ്ണേകരളേ, കണ്‍ഫ്യൂഷനിലായി മയ്യഴിക്കാര്‍...

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: വടകര, കണ്ണൂര്‍, കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ കീരിയെപ്പോലെ പരസ്പരം പോരടിക്കുന്ന സി.പി. എമ്മും കോണ്‍ഗ്രസും ഇതിന്റെ നടുവിലുള്ള മാഹിയില്‍ കണ്ണേ, കരളേ എന്നുവിളിക്കുന്നു. ഡി. എം.കെ മുന്നണിയുടെ ഭാഗമായാണ് ഇരുപാര്‍ട്ടികളും പുതുച്ചേരിയില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഒരുവശത്ത് പോരാട്ടവും മറുവശത്ത് കെട്ടിപ്പിടുത്തവും ഒരേപോല കണ്ടു കണ്‍ഫ്യൂഷനിലാവുകയാണ് മാഹിക്കാര്‍. മാഹിക്കു ചുറ്റും കിടക്കുന്ന മണ്ഡലമാണ് വടകര.

<strong>ബിജെപി അധികാരത്തിലേറിയ ശേഷം ഉത്തര്‍പ്രദേശില്‍ കലാപങ്ങളുണ്ടായിട്ടില്ലെന്ന് യോഗി ആദിത്യനാഥ്; യോഗിയുടെ റിപ്പോര്‍ട്ട് കാര്‍ഡിനെ തള്ളി പ്രിയങ്ക ഗാന്ധി</strong>ബിജെപി അധികാരത്തിലേറിയ ശേഷം ഉത്തര്‍പ്രദേശില്‍ കലാപങ്ങളുണ്ടായിട്ടില്ലെന്ന് യോഗി ആദിത്യനാഥ്; യോഗിയുടെ റിപ്പോര്‍ട്ട് കാര്‍ഡിനെ തള്ളി പ്രിയങ്ക ഗാന്ധി

ഇവിടെ എല്‍.ഡി. എഫിനായി സി.പി. എമ്മിലെ കരുത്തനായ നേതാവ് പി. ജയരാജനും കോണ്‍ഗ്രസിനായി കെ. മുരളീധരനുമാണിറങ്ങുന്നത്. ഇതിനു തൊട്ടടുത്ത കണ്ണൂരിലാകട്ടെ കേന്ദ്രകമ്മിറ്റിയംഗം പി.കെ ശ്രീമതിയും കോണ്‍ഗ്രസിലെ തീപ്പൊരി നേതാവ് കെ.സുധാകരനുമാണ് രംഗത്ത്. മാഹിക്കും വടകരയ്ക്കുമപ്പുറം കോഴിക്കോടാകാട്ടെ പ്രദീപ്കുമാറും എം.കെ രാഘവനുമാണ് രംഗത്ത്.

CPM

ഇതെല്ലാം ഒരുവശത്തു നടന്നുകൊണ്ടിരിക്കെയാണ് കോണ്‍ഗ്രസും സി. പി. എമ്മും സി. പി. ഐയും ഉള്‍പ്പെടുന്ന ഇടതുപാര്‍ട്ടികള്‍ ദ്രാവിഡമുന്നേറ്റ കഴക(ഡി. എം.കെ)മുന്നണിയില്‍ തോളോടു തോള്‍ ചേര്‍ന്നു മത്സരിക്കുന്നത്. ഇവര്‍ പോരാടുന്നത് അണ്ണാഡി. എം.കെ, എന്‍. ആര്‍ കോണ്‍ഗ്രസ്, ബി.ജെ. പി ഉള്‍പ്പെടുന്ന എന്‍.ഡി. എ മുന്നണിയോടാണ്. കഴിഞ്ഞ തവണ മുഖ്യമന്ത്രിയായിരുന്ന എന്‍.രംഗസ്വാമി കോണ്‍ഗ്രസ് വിട്ടു രൂപീകരിച്ചപാര്‍ട്ടിയാണ് ഓള്‍ ഇന്ത്യാ എന്‍.ആര്‍ കോണ്‍ഗ്രസ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എന്‍. ആര്‍ കോണ്‍ഗ്രസും തമ്മിലായിരുന്നു പോരാട്ടം.പുതുച്ചേരി സംസ്ഥാനത്ത് ഒരു ലോകസഭാ മണ്ഡലം മാത്രമേയുള്ളൂ. പുതുച്ചേരി, യാനം, കാരക്കല്‍,മാഹി റീജ്യനുകളിലെ മുപ്പതു നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് പുതുച്ചേരി ലോക്‌സഭാ മണ്ഡലം. തെരഞ്ഞെടുപ്പുകാലങ്ങളില്‍ അപ്പുറവും ഇപ്പുറവും അതിരുകള്‍ക്കപ്പുറത്ത് പ്രചരണക്കോലാഹലമുണ്ടാകുമ്പോഴാണ് മാഹി എപ്പോഴും നിശബ്ദമാണ്.

പുതുച്ചേരിയില്‍ നിന്നുള്ളവരാണ് മാഹി ഉള്‍പ്പെടുന്ന മണ്ഡലത്തല്‍ സ്ഥാനാര്‍ഥികളാകുന്നത് എന്നതിനാല്‍ ഇവര്‍ ഇവിടെ പ്രചരണത്തിനെത്തുന്നത് കഷ്ടിച്ച് ഒരു തവണ മാത്രമാണ്. പുതുച്ചേരി സംസ്ഥാനത്താണെങ്കിലും മാഹി കേരളത്തോടും യാനം ആന്ധ്രാപ്രദേശിനോടും തൊട്ടുകിടക്കുന്നതിനാല്‍ കേരളത്തിലെപ്പോലെ സ്ഥാനാര്‍ഥികള്‍ക്കു മണ്ഡലത്തിന്റെ ഓരോ അറ്റത്തും വോട്ടുചോദിച്ചെത്താന്‍ പ്രയാസമാണ്. എന്‍. ആര്‍ കോണ്‍ഗ്രസിലെ മുന്‍സ്പീക്കര്‍ കൂടിയായ ആര്‍.രാധാകൃഷ്ണനാണ് നിലവിലെ എം.പി. 60,854 വോട്ടിനു നിലവിലെ മുഖ്യമന്ത്രി കോണ്‍ഗ്രസിലെ വി.നാരായണ സ്വാമിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസും എന്‍. ആര്‍ തമ്മിലാണ് പുതുച്ചേരി ലോകസഭാമണ്ഡലത്തിലെ മത്സരം.

English summary
LDF election campaign in Vadakara, Kozhikode and Mahi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X