എല്‍.ഡി. എഫിന് വന്‍തിരിച്ചടി: ഇരിക്കൂര്‍ സഹകരണബാങ്ക് ഭരണം യുഡിഎഫ് നിലനിര്‍ത്തി
കണ്ണൂര്‍: സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭരണം നിലനിര്‍ത്തി. ചേടിച്ചേരി ദേശമിത്രം യുപി സ്കൂളില്‍ നടന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സഹകരണ മുന്നണി സ്ഥാനാര്‍ഥികളേയാണ് യുഡിഎഫ് പരാജയപ്പെടുത്തിയത്. 35 വര്‍ഷമായി യുഡിഎഫ് ഭരണം നടത്തുന്ന ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മത്സരത്തിനിറങ്ങിയതോടെയാണു തെരഞ്ഞെടുപ്പ് ശ്രദ്ധയാകര്‍ഷിച്ചത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ സുരക്ഷയാണു പോലീസ് ഒരുക്കിയത്.
യു.ഡി.എഫ് പാനലില്‍ മത്സരിച്ച 11 സ്ഥാനാര്‍ഥികളും വന്‍ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. കോണ്‍ഗ്രസ് ആറു സീറ്റിലും മുസ്ലിംലീഗ് അഞ്ചു സ്ഥാനങ്ങളിലുമാണ് മത്സരിച്ചിരുന്നത്. കെ.പി അബ്ദുല്ല, എ.പി ജാഫര്‍ സാദിഖ്, വി.ടി പത്മാസനന്‍, പോക്കര് തായലെപുരയില്‍, ഇ. പ്രസാദ് കുമാര്‍, എം. സൈനുല്‍ ആബിദ്, കെ. അസൈനാര്‍, അക്കാമ്മ ജോസഫ്, കെ.പി ജമീല, സി.ജി ബിന്ദു, യു.കെ ഷാജി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടവര്‍. വോട്ടുചെയ്യാനായി രാവിലെ തന്നെ വോട്ടര്‍മാര്‍ വരിയിലെത്തിയിരുന്നു. രാവിലെ ഒന്പതിനു തുടങ്ങി മൂന്നിനു പോളിങ് സമയം കഴിഞ്ഞപ്പോഴും നിരവധി പേര് വോട്ടുചെയ്യാന്‍ ബാക്കിയുണ്ടായിരുന്നു. ടോക്കണ്‍ നല്കി ഇവര്‍ക്കു വോട്ട് ചെയ്യാന്‍ അവസരം നല്‍കുകയായിരുന്നു.

തെരഞ്ഞെടുപ്പിനു വന്‍ പോലീസ് സന്നാഹം ഏര്പ്പെട്ടുത്തിയിരുന്നതിനാല് അനിഷ്ട സംഭവങ്ങളൊന്നും ഉïായില്ല. ഇരിട്ടി എ.എസ്.പി ആര്. ആനന്ദ്, സി.ഐ എ.പി കുട്ടികൃഷ്ണന്, എസ്.ഐമാരായ സജീവന്, കെ.പി ശ്രീഹരി എന്നിവരുടെ നേതൃത്വത്തില്‍ നൂറോളം പൊലിസുകാരെയാണു സ്ഥലത്ത് നിയോഗിച്ചത്.
യു.ഡി.എഫിനായി കെ.സുധാകരന് എം.പി. കെ.സി ജോസഫ് എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി, മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി അബ്ദുല്‍കരീം ചേലേരി, മുഹമ്മദ് ബ്ലാത്തൂര്‍, ബേബി തോലാനി, അഡ്വ. ജസ്റ്റിന്, ഡോ. കെ.വി ഫിലോമിന, എം.ഒ മാധവന്, കെ.എന്‍.എ ഖാദര്‍, എല്‍.ഡി.എഫിനായി സി.പി.എം ജില്ലാസെക്രടറി എം.വി ജയരാജന്, ജയിംസ് മാത്യു എം.എല്‍.എ, ഐ.എന്‍.എല്‍ ജില്ലാസെക്രട്ടറി ഡി. മുനീര്‍, ടി.കെ ഗോവിന്ദന്, എം. വേലായുധന്, ബി. ഷംസുദീന്‍, മടവൂര്‍ അബ്ദുല്‍ഖാദര്‍ എന്നിവരും തെരഞ്ഞെടുപ്പ് കേന്ദ്രത്തിലുïായിരുന്നു. വിജയികളെ ആനയിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഇരിക്കൂറില്‍ ആഹ്ലാദ പ്രകടനം നടത്തി.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications