വികസനമുരടിപ്പിനെതിരെ പാനൂര്‍ നഗരസഭയില്‍ എല്‍ഡി എഫ് പ്രതിഷേധ മാര്‍ച്ച് നടത്തി
പാനൂര്‍: യു.ഡി. എഫ് ഭരിക്കുന്ന പാനൂര്‍ നഗരസഭയില്‍ വികസന സ്തംഭനം ആരോുപിച്ചു പ്രതിഷേധ പരിപാടിയുമായി എല്‍.ഡി. എഫ് രംഗത്തിറങ്ങി. എല്‍.ഡി. എഫ് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഫണ്ടു സ്വീകരിച്ചുകൊണ്ടു നടപ്പിലാക്കാന്‍ നഗരസഭ തയ്യാറാകുന്നില്ലെന്നാണ് ആരോപണം.
നേരത്തെ കണ്ണൂര്‍ കോര്‍പറേഷനെതിരെയും എല്‍. ഡി. എഫ് ലൈഫ് പദ്ധതി അട്ടിമറിക്കുന്നുവെന്നാരോപിച്ചു കോര്‍പറേഷന്‍ കാര്യാലയത്തിന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ നടത്തിയിരുന്നു. നാണംകെട്ടവന്റെ അരയില്‍ ആലു കിളിര്‍ത്താല്‍ അതും തണലാണെന്ന് കരുതുന്ന അവസ്ഥയാണ് പാനൂര്‍ നഗരസഭയിലെ യൂ ഡി എഫ് ഭരണ നേതൃത്വത്തിനെന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റംഗം പി.ഹരീന്ദ്രന്‍.

പാനൂര്‍ നഗരസഭയിലേക്ക് എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ നടന്ന ബഹുജന മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭകളുടെ പ്രവര്‍ത്തനത്തില്‍ എണ്‍പത്തിയേഴാം സ്ഥാനത്താണ് പാനൂര്‍. 13 കൂടി ആയാല്‍ നൂറായില്ലെ എന്നാണ് യു ഡി എഫ് കൗണ്‍സിലര്‍മാര്‍ ചോദിക്കുന്നത്.
ഉളുപ്പില്ലാത്തവര്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ ജനങ്ങളെ അഭിമുഖീകരിക്കാനാകൂ. 10 കോടി രൂപയാണ് സംസ്ഥാന സര്‍ക്കര്‍ പദ്ധതി വിഹിതത്തിനായി നല്‍കിയത്. മാര്‍ച്ച് 31 നകം പൂര്‍ത്തീകരിക്കാനായത് 60 ശതമാനം പദ്ധതി ഫണ്ട് മാത്രമാണെന്നുംു നാലു കോടി ചെലവഴിക്കാനായില്ലെന്നും പി.ഹരീന്ദ്രന്‍ കുറ്റപ്പെടുത്തി.
പാനൂര്‍ നഗരസഭ കൗണ്‍സിലര്‍ പികെ പ്രവീണ്‍ അധ്യക്ഷനായി. സിപിഎം പാനൂര്‍ ഏരിയ സെക്രട്ടറി കെ.ഇ കുഞ്ഞബ്ദുള്ള, പി പ്രഭാകരന്‍, ജയചന്ദ്രന്‍ കരിയാട്, കെ രാമചന്ദ്രന്‍, ഇ മഹമൂദ് എന്നിവര്‍ സംസാരിച്ചു. എംടികെ ബാബു സ്വാഗതം പറഞ്ഞു.മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം രണ്ടു വാഹന പ്രചരണ ജാഥകളാണ് നടന്നത്. കരിയാട് മേഖല ജാഥ പുല്ലൂക്കര കല്ലറ മഠപ്പുരയ്ക്ക് സമീപം സിപിഐ എം പാനൂര്‍ ഏരിയ സെക്രട്ടറി കെഇ കുഞ്ഞബ്ദുള്ളയും, പാനൂര്‍ മേഖലാ ജാഥ പാലത്തായിയില്‍ സിപിഎം ജില്ലാ കമ്മിറ്റിയംഗം കെ ധനഞ്ജയനും ഉദ്ഘാടനം ചെയ്തു.പാനൂര്‍ നഗരസഭയിലെ വികസന മുരടിപ്പിനെതിരെ വരും ദിവസങ്ങളിലും പ്രക്ഷോഭം ശക്തമാക്കുമെന്ന് എല്‍. ഡി. എഫ് നേതാക്കള്‍ അറിയിച്ചു.












Click it and Unblock the Notifications