കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണുർ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഏഴിടങ്ങളിൽ എൽഡിഎഫ് മുന്നാം സ്ഥാനത്ത്

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന് വിശ്വസിച്ചിരുന്ന കണ്ണൂർ കോർപറേഷനിൽ ഇടതു മുന്നണിയുടെ പ്രകടനം അതീവ ദയനീയമെന്ന് സി.പി.എം ജില്ലാ നേതൃത്വത്തിൻ്റെ വിലയിരുത്തൽ. കേരളത്തിൽ ഒരിടത്തും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ അവലോകനത്തിനായി ഇറങ്ങാത്ത മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണുർ കോർപറേഷനിൽ അവസാനഘട്ടങ്ങൾ വിലയിരുത്താൻ എത്തിയിരുന്നു. അത്രയേറെ ഗൗരവമാണ് സി.പി.എം കണ്ണൂർ കോർപറേഷനിലെ ഭരണം തിരിച്ചുപിടിക്കാനുള്ള ദൗത്യത്തിന് കൊടുത്തിരുന്നത്.

ഇത് രാഷ്ട്രീയ അഭാസം, മതാശ്ലീലങ്ങളെ രാഷ്ട്രീയമായി എതിര്‍ക്കണം, ബിജെപിക്കെതിരെ സി രവിചന്ദ്രന്‍ഇത് രാഷ്ട്രീയ അഭാസം, മതാശ്ലീലങ്ങളെ രാഷ്ട്രീയമായി എതിര്‍ക്കണം, ബിജെപിക്കെതിരെ സി രവിചന്ദ്രന്‍

കെ സുധാകരൻ എം.പിയുടെ തട്ടകമായ കണ്ണൂർ കോർപറേഷനിലെ ഭരണം തിരിച്ചുപിടിക്കുകയെന്നത് ഇക്കുറി സി.പി.എമ്മിനെ സംബന്ധിച്ചു അഭിമാനപ്രശ്നങ്ങളിലൊന്നായിരുന്നു. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും എൽ.ഡി.എഫ് ജില്ലാ കൺവീനറുമായ കെ.പി സഹദേവൻ, ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, ജില്ലാ സെക്രട്ടറിയേറ്റംഗം എൻ.ചന്ദ്രൻ തുടങ്ങി പാർട്ടിയിലെ വമ്പൻ നിരയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്.ആദ്യ കോർപറേഷൻ മേയറായ ഇ.പി ലതയെ മാറ്റി ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന നേതാവായ എൻ.സുകന്യയെ മേയർ സ്ഥാനാർത്ഥിയായി പൊടിക്കുണ്ട് വാർഡിൽ മത്സരിപ്പിക്കുകയും ചെയ്തു.

നഗരസഭകളിലും യുഡിഎഫ് പിന്നിലെന്ന്, മുന്നിലെത്തിച്ചത് ട്രെന്‍ഡ് സോഫ്റ്റ് വെയറിലെ സാങ്കേതിക പിഴവ്നഗരസഭകളിലും യുഡിഎഫ് പിന്നിലെന്ന്, മുന്നിലെത്തിച്ചത് ട്രെന്‍ഡ് സോഫ്റ്റ് വെയറിലെ സാങ്കേതിക പിഴവ്

 യുഡിഎഫിനൊപ്പം

യുഡിഎഫിനൊപ്പം

യുഡിഎഫിനെക്കാൾ ഒരു മാസം മുൻപേ തന്നെ സ്ഥാനാർത്ഥികളെ നിർണയിക്കാനും പ്രചാരണ പ്രവർത്തനങ്ങളിൽ ബഹുദൂരം മുൻപിലെത്താനും എൽഡിഎഫിന് കഴിഞ്ഞു. സ്ഥാനാർത്ഥി നിർണയം വലിയ അസ്വാരസ്വങ്ങളൊന്നുമില്ലാതെ പൂർത്തീകരിക്കാൻ കഴിഞ്ഞതും സിപിഎം- സംഘടനാ സംവിധാനം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചതും വിജയമുറപ്പിച്ച മട്ടിൽ തന്നെയായിരുന്നു. ഈ സാഹചര്യത്തിൽ കേരളം മുഴുവൻ ആഞ്ഞുവീശിയ എൽഡിഎഫ് തരംഗമുണ്ടായിട്ടും കണ്ണൂർ കോർപറേഷനിൽ മാത്രം കാറ്റ് വലത്തോട്ട് വീശിയത് സിപിഎം കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോൾ കണ്ണൂര്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് ഫലം പൂര്‍ണ്ണമായി പുറത്തുവന്നപ്പോള്‍ ഏഴ് ഡിവിഷനുകളില്‍ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തായെന്ന വിലയിരുത്തലിലാണ് സിപിഎം നേതൃത്വമുള്ളത്.

 ഇടതുമുന്നണി പിന്നിൽ

ഇടതുമുന്നണി പിന്നിൽ

കണ്ണൂർ കോർപ്പറേഷനിൽ നാല് സീറ്റിലും ബിജെപിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. ബിജെപി ജയിച്ച പള്ളിക്കുന്നിലും ഇടതുമുന്നണി മൂന്നാം സ്ഥാനത്താണ്. പള്ളിക്കുന്നില്‍ 2015ലെ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് 548 വോട്ട് നേടാനായിരുന്നു. എന്നാല്‍ ഇത്തവണ അത് 420 ആവുകയായിരുന്നു. 2015ല്‍ 527 വോട്ട് നേടിയ ബിജെപി 845 വോട്ട് നേടി മിന്നുന്ന വിജയമാണ് പള്ളിക്കുന്നില്‍ നേടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 45 വോട്ടുകള്‍ക്ക് വിജയിച്ച യുഡിഎഫ് 593 വോട്ടു നേടിയിരുന്നു. ഇത്തവണ അത് 609 ആക്കാന്‍ യുഡിഎഫിന് കഴിഞ്ഞെങ്കിലും ബിജെപിയോട് പിടിച്ചു നില്‍ക്കാനായില്ല.

 അനൂകൂല തരംഗം

അനൂകൂല തരംഗം

അത്താഴക്കുന്നില്‍ സിപിഐ നേതാവും നിലവിലെ കൗണ്‍സിലറുമായ വെള്ളോറ രാജന്‍ മൂന്നാമതായത് ഇടതു വിമതനും നിലവിലെ ഇടതുമുന്നണി കൗണ്‍സിലറുമായ ടി.കെ അഷ്‌റഫിനോടാണ്. ഇവിടെ കോണ്‍ഗ്രസിലെ കൂക്കിരി രാജേശ് 472 വോട്ടുകള്‍ക്കാണ് ജയിച്ചത്. രണ്ടാമതെത്തിയ അഷ്‌റഫിന് 964 വോട്ടുകള്‍ കിട്ടി. വെള്ളോറ രാജന് 734 വോട്ടുകളാണ് കിട്ടിയത്. ഡിസിസി ജനറല്‍ സെക്രട്ടറി സുരേഷ്ബാബു എളയാവൂര്‍ രണ്ട് വോട്ടിന് ജയിച്ച തായത്തെരുവില്‍ ഇടതുമുന്നണി നാലാം സ്ഥാനത്താണ്. കോണ്‍ഗ്രസ് വിമതന്‍ 314 വോട്ട് നേടി രണ്ടാമതെത്തി. തൊട്ടടുത്ത് 305 വോട്ട് നേടി ബിജെപിയാണ് മൂന്നാം സ്ഥാനത്ത്. ഇവിടെ സി.പി.എമ്മിന് 218 വോട്ടുകള്‍ മാത്രമാണ് കിട്ടിയത്. കോണ്‍ഗ്രസ് വിമതന്‍ ജയിച്ച കാനത്തൂര്‍ വാര്‍ഡിലും സി.പി.എം നാലാം സ്ഥാനത്താണ്. യു.ഡി.എഫ് വിമതനായി മത്സരിച്ച കെ. സുരേഷ് 600 വോട്ടുകള്‍ നേടി 302 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ച കാനത്തൂരില്‍ 298 വോട്ട് നേടി ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തി. യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി കെ. സിദ്ധാര്‍ഥന് 272 വോട്ട് മാത്രമാണ് കിട്ടിയത്.

രണ്ടാമത് ബിജെപി

രണ്ടാമത് ബിജെപി


പയ്യാമ്പലം ഡിവിഷനില്‍ കോണ്‍ഗ്രസിലെ ജയസൂര്യന്‍ 248 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചപ്പോള്‍ രണ്ടാമതെത്തിയത് ബി.ജെ.പി യിലെ അര്‍ച്ചന വണ്ടിച്ചാലാണ്. ജയസൂര്യന് 497 വോട്ട് കിട്ടിയപ്പോള്‍ അര്‍ച്ചനക്ക് 249 വോട്ടുകള്‍ കിട്ടി. ഇടതുമുന്നണി സ്ഥാനാര്‍ഥി ലോക്താന്ത്രിക് ജനതാദളിലെ വി. രാജേഷ് പ്രേമിന് 189 വോട്ടുകള്‍ മാത്രമാണ് കിട്ടിയത്. തളാപ്പ് ടെമ്പിള്‍ വാര്‍ഡില്‍ കോണ്‍ഗ്രസിലെ എം.പി രാജേഷ് 249 വോട്ടുകള്‍ക്കാണ് ജയിച്ചത്. രാജേഷിന് 895 വോട്ടുകള്‍ കിട്ടിയപ്പോള്‍ തൊട്ടടുത്തെത്തിയത് 646 വോട്ടുകളുമായി ബി.ജെ.പി യിലെ കെ. സുശീലനാണ്. ഇവിടെ മൂന്നാമതായ സി.പി.എമ്മിലെ എം.വി സന്ദീപിന് കിട്ടിയത് 145 വോട്ടുകള്‍ മാത്രമാണ്. കോണ്‍ഗ്രസിലെ അഡ്വ. പി. ഇന്ദിര ജയിച്ച ഉദയംകുന്നിലും ഇടതുമുന്നണിയുടെ പ്രകടനം നിരാശാജനകമാണ്. ഇന്ദിരക്ക് 881 വോട്ട് കിട്ടിയപ്പോള്‍ 550 വോട്ടുമായി തൊട്ടടുത്ത് എത്തിയത് ബി.ജെ.പി യിലെ അഡ്വ. കെ.കെ നവ്യയാണ്. ഇടതുമുന്നണിയില്‍ കേരളാ കോണ്‍ഗ്രസ് മാണിക്കായിരുന്നു സീറ്റ് നല്‍കിയത്. കെ.സി.എമ്മിലെ വിന്‍സി ജോസഫിന് കേവലം 110 വോട്ടുകള്‍ മാത്രമാണ് കിട്ടിയത്. യു.ഡി.എഫും രണ്ട് സീറ്റില്‍ മൂന്നാം സ്ഥാനത്തെത്തിയിരുന്നു.

എളയാവുരിൽ തിരിച്ചടി

എളയാവുരിൽ തിരിച്ചടി

എളയാവൂര്‍ സൗത്തില്‍ കോണ്‍ഗ്രസിലെ റിട്ട. ഡപ്യൂട്ടി കലക്ടര്‍ സി.എം ഗോപിനാഥിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടിവന്നു. ഇവിടെ ബി.ജെ.പി യിലെ കെ.കെ സുജീഷ് 605 വോട്ടുകള്‍ നേടിയപ്പോള്‍ ഗോപിനാഥന് 577 വോട്ടുകളാണ് കിട്ടിയത്. 1404 വോട്ട് നേടി വിജയിച്ച സി.പി.എമ്മിലെ ധനേഷ് മോഹന്റെ ഭൂരിപക്ഷം 799 ആണ്. കണ്ണൂര്‍ കോര്‍പറേഷനില്‍ ബി.ജെ.പി നേട്ടമുണ്ടാക്കിയപ്പോള്‍ അത് ബാധിച്ചത് എല്‍.ഡി.എഫിനെയാണെന്ന വിലയിരുത്തലിലാണ് സി.പി.എം ജില്ലാ നേതൃത്വം. കൊക്കേന്‍പാറ, കുന്നാവ്, തുളിച്ചേരി, കൊറ്റാളി എന്നിവിടങ്ങളിലും ബി.ജെ.പി വോട്ടുകള്‍ ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. സി.പി.എം ജയിച്ച കൊറ്റാളിയില്‍ രണ്ടാമതെത്തിയ യു.ഡി.എഫും ബി.ജെ.പിയും തമ്മില്‍ രണ്ട് വോട്ടിന്റെ വ്യത്യാസം മാത്രമാണുള്ളത്. യു.ഡി.എഫിന് 664 വോട്ട് കിട്ടിയപ്പോള്‍ ബി.ജെ.പിക്ക് 662 വോട്ടുകള്‍ നേടാനായി.

വോട്ട് മറിച്ചെന്ന്

വോട്ട് മറിച്ചെന്ന്

പള്ളിക്കുന്ന് നാലാം ഡിവിഷനിലും താളിക്കാവിലും ബി.ജെ.പിയും സി.പി.എമ്മും പരസ്പരം വോട്ട് മറിച്ചതായി ആരോപണം. പള്ളിക്കുന്നില്‍ ബി.ജെ.പി യിലെ വി.കെ ഷൈജുവും താളിക്കാവില്‍ സി.പി.എമ്മിലെ അഡ്വ. ചിത്തിര ശശിധരനുമാണ് ജയിച്ചത്. പള്ളിക്കുന്നില്‍ സി.പി.ഐ സ്വതന്ത്രന്‍ വി. ഉമേശനാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി. കഴിഞ്ഞ തവണ ഇവിടെ സി.പി.ഐക്ക് 548 വോട്ട് കിട്ടിയിരുന്നു. ഇത്തവണ ഇത് 420 വോട്ട് മാത്രമായി. ഈ ഡിവിഷനില്‍ സി.പി.എം വോട്ടുകള്‍ ബി.ജെ.പി അനുകൂലമായി മറിഞ്ഞതായി ഇടതുമുന്നണിയില്‍തന്നെ ചര്‍ച്ചയായിട്ടുണ്ട്. പകരം യു.ഡി.എഫ് വാര്‍ഡായ താളിക്കാവില്‍ സി.പി.എം സ്ഥാനാര്‍ഥിക്ക് ബി.ജെ.പി വോട്ടുകള്‍ മറിച്ചതായും യു.ഡി.എഫ് ആരോപിക്കുന്നു. താളിക്കാവില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസിലെ രഞ്ജിത് താളിക്കാവായിരുന്നു വിജയിച്ചത്. ഇത്തവണ ഡിവിഷനില്‍ സുപരിചിതയായ വി.ടി ശ്രീലതയെയാണ് യു.ഡി.എഫ് മത്സരിപ്പിച്ചത്. 67 വോട്ടുകള്‍ക്ക് ശ്രീലത ഇവിടെ പരാജയപ്പെട്ടു.

 അപ്രതീക്ഷിത തോൽവി

അപ്രതീക്ഷിത തോൽവി

യു.ഡി.എഫിന് ശക്തമായ അടിത്തറയുള്ള താളിക്കാവില്‍ തോല്‍വി അപ്രതീക്ഷിതമായിരുന്നു. ബി.ജെ.പി വോട്ടുകള്‍ മറിച്ചതാണ് പരാജയ കാരണമെന്നാണ് യു.ഡി.എഫ് വിലയിരുത്തല്‍. ബി.ജെ.പി ജില്ലാ ആസ്ഥാനമായ മാരാര്‍ജി മന്ദിരം ഉള്‍പെടുന്ന താളിക്കാവ് ഡിവിഷന്‍ ബി.ജെ.പി യുടെ സ്വാധീനമേഖലയാണ്. കണ്ണൂര്‍ കോര്‍പറേഷനില്‍ മറ്റെല്ലായിടത്തും ബി.ജെ.പി നില മെച്ചപ്പെടുത്തിയപ്പോള്‍ താളിക്കാവില്‍ കേവലം 125 വോട്ടുകള്‍ മാത്രമാണ് കിട്ടിയത്. പള്ളിക്കുന്നില്‍ സി.പി.ഐ യെ തോല്‍പിക്കാന്‍ സി.പി.എം, ബി.ജെ.പിക്ക് വോട്ട് മറിച്ചതിനുള്ള പ്രത്യുപകാരമാണ് താളിക്കാവില്‍ ബി.ജെ.പി സി.പി.എമ്മിന് അനുകൂലമായി വോട്ട് ചെയ്തതെന്നാണ് രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയാവുന്നത്.

English summary
LDF in third position in Kannur corporation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X