അക്രമമുണ്ടായാൽ തിരിച്ചടിക്കലല്ല സിപിഎമ്മിന്റെ സമീപനം: എം.വി ജയരാജൻ
ഏതു രാഷ്ട്രീയ പാർട്ടിയിൽപെട്ട ആളായാലും രാഷ്ട്രീയ സംഘർഷത്തിൽ കൊല്ലപ്പെടാൻ പാടില്ല എന്നാണ് സിപിഎമ്മിന്‍റെ സമീപനം
കണ്ണൂർ: പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകനായ മൻസൂർ കൊല്ലപ്പെട്ടതിനെ തുടർന്ന് സിപിഎം സ്ഥാപനങ്ങൾക്ക് നേരെ വ്യാപക അക്രമമുണ്ടായിട്ടും നാട്ടിൽ സമാധാനം പുലരാൻ ആത്മസംയമനം പാലിച്ചവരാണ് തങ്ങളുടെ പ്രവർത്തകരെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. അക്രമമുണ്ടായാൽ തിരിച്ചടിക്കലല്ല സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും സമീപനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽഡിഎഫ് സംഘടിപ്പിച്ച സമാധാന സന്ദേശ യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ഏതു രാഷ്ട്രീയ പാർട്ടിയിൽപെട്ട ആളായാലും രാഷ്ട്രീയ സംഘർഷത്തിൽ കൊല്ലപ്പെടാൻ പാടില്ല എന്നാണ് സിപിഎമ്മിന്‍റെ സമീപനം. തെരഞ്ഞെടുപ്പ് ദിവസം നടന്ന ദൗർഭാഗ്യകരമായ ഒരു സംഭവത്തിൽ സി.പി.എമ്മിനെതിരായി അപവാദങ്ങൾ പ്രചരിപ്പിക്കുകയാണ് യുഡിഎഫും മാധ്യമങ്ങളും. മുസ്ലിം ലീഗിന് മൃഗീയ ഭൂരിപക്ഷമുള്ള പ്രദേശത്ത് ആദ്യം അക്രമിക്കപ്പെട്ടത് എൽ.ഡി.എഫ് പ്രവർത്തകരാണ്." ജയരാജൻ പറഞ്ഞു.
പോളിങ്ങിന് ശേഷം എൽഡിഎഫ് പ്രവർത്തകനായ ഷിനോസിനെ ലീഗ് പ്രവർത്തകർ തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഷിനോസിനെ രക്ഷിക്കാൻ വേണ്ടിയാണ് മറ്റ് പ്രവർത്തകർ അവിടേക്ക് പോയതെന്നും ജയരാജൻ. അതിന് ശേഷമുണ്ടായ സംഘർഷത്തിലാണ് മൻസൂർ കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ആറ് മാസത്തിനിടെ അഞ്ച് സിപിഎം പ്രവർത്തകർ കൊല്ലപ്പെട്ടു. അതേ നാണയത്തിൽ തിരിച്ചടിക്കുക ഇടതുപക്ഷത്തിന്റെ നയമല്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
അതേസയമം യുഡിഎഫ് അക്രമണത്തിന് പ്രചോദനം നൽകുകയാണെന്ന് ജയരാജൻ ആരോപിച്ചു. കലക്ടർ വീണ്ടും ബന്ധപ്പെട്ടിട്ടും യുഡിഎഫ് സമാധാനയോഗവുമായി സഹകരിക്കാത്തത് നാട്ടിൽ അക്രമത്തിന് പ്രചോദനം നൽകാനാണ് ജയരാജൻ പറഞ്ഞത്. കേസിൽ സിപിഎം പ്രവർത്തകർക്ക് പങ്കുണ്ടെങ്കിൽ അവരെ അറസ്റ്റ് ചെയ്തോട്ടെ. അതിന് എതിരല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാനാണ് എൽഡിഎഫ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാധാന സന്ദേശ യാത്ര സംഘടിപ്പിച്ചത്. കടവത്തൂരിൽ നിന്നാരംഭിച്ച ജാഥ പെരിങ്ങത്തൂരിൽ സമാപിച്ചു. സ്ത്രീകൾ ഉൾപ്പടെ നിരവധി ആളുകൾ ജാഥയുടെ ഭാഗമായി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications