കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍ കോര്‍പറേഷനില്‍ രാഷ്ട്രീയക്കളി തുടങ്ങി: വികസന മുരടിപ്പില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് സമരം

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: നാടകീയരംഗങ്ങളിലൂടെയും മലക്കംമറിച്ചിലുകളിലൂടെയും ഭരണം മാറിമറിഞ്ഞ കണ്ണൂര്‍ കോര്‍പറേഷനില്‍ വികസനത്തിന്റെ പേരിലുള്ള രാഷ്ട്രീയക്കളി തുടങ്ങി. നൂറിന കര്‍മപദ്ധതിയുമായി കോര്‍പറേഷനില്‍ അട്ടിമറിയിലൂടെ ഭരണം നേടിയ യുഡിഎഫ് ഭരിച്ചു കൊണ്ടിരിക്കെ ഭരണസ്തംഭനമാണ് ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുന്ന എല്‍ഡിഎഫ് ചൂണ്ടിക്കാട്ടുന്നത്. ഒരു ഗ്രാമപഞ്ചായത്ത് ചെയ്യുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പോലും കോര്‍പറേഷനില്‍ നടക്കുന്നില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

 25 രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്രജ്ഞര്‍ ശ്രീനഗറില്‍; സിഎഎ വോട്ടെടുപ്പ് മാറ്റിയതിന് പിന്നാലെ 25 രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്രജ്ഞര്‍ ശ്രീനഗറില്‍; സിഎഎ വോട്ടെടുപ്പ് മാറ്റിയതിന് പിന്നാലെ

നിയമവിരുദ്ധപ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ കോര്‍പറേഷന്‍ ഭരണത്തില്‍ നടക്കുന്നത്. പ്രതിപക്ഷത്തോട് ജനാധിപത്യമര്യാദപോലും കാണിക്കാന്‍ കോര്‍പറേഷന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗം എന്‍ ചന്ദ്രന്‍ ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച്ച രാവിലെ പത്തുമണിക്ക് പ്രതിപക്ഷാംഗങ്ങള്‍ കോര്‍പറേഷന്‍ കാര്യാലയത്തിനു മുന്‍പില്‍ സത്യഗ്രഹസമരമിരിക്കും. സിപിഎം ജില്ലാസെക്രട്ടറി എംവി ജയരാജന്‍ സമരം ഉദ്ഘാടനം ചെയ്യും.

kannur

എല്‍ഡിഎഫ് ഭരണസമിതിയാരംഭിച്ച പദ്ധതികളാണ് ഭരണസമിതി അവരുടെതെന്നു കൊട്ടിഘോഷിച്ചു ഉദ്ഘാടനം നടത്തുന്നത്. എംഎല്‍എ ഫണ്ടുപയോഗിച്ച് നടപ്പിലാക്കേണ്ട പദ്ധതികളൊന്നും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നില്ല. ആറ്റടപ്പയിലെ ഗ്രാമീണാരോഗ്യകേന്ദ്രത്തില്‍ ഡയാലിസസ് മിഷ്യന്‍ സ്ഥാപിച്ചിട്ട് മാസങ്ങളായെങ്കിലും ജീവനക്കാരെ നിയമിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല. മാളിക പറമ്പ് കുടിവെള്ള പദ്ധതിക്ക് എം.എല്‍എ ഫണ്ടില്‍ നിന്നും 45ലക്ഷം രൂപ അനുവദിച്ചെങ്കിലും ഇതുവരെ പ്രവൃത്തി എങ്ങുമെത്തിയിട്ടില്ല.

പഴയബസ് സ്റ്റാന്‍ഡില്‍ ഓട്ടോ സ്റ്റാന്‍ഡിന് മുപ്പതു ലക്ഷം അനുവദിച്ചിട്ടുണ്ടെങ്കിലും ഇതുതന്നെയാണ് അവസ്ഥ. കോര്‍പറേഷന്‍ ഫണ്ട് നിലവിലുള്ള ബാങ്കില്‍ നിന്നും മാറ്റി ഡെപ്യൂട്ടി മേയറുടെ ഒത്താശയോടെ പള്ളിക്കുന്ന് ബാങ്കില്‍ നിക്ഷേപിച്ചിരിക്കുകയാണ്. ഇതിനെതിരെ പരാതി നല്‍കിയിട്ടും മേയര്‍ നടപടിയെടുത്തില്ല. റബര്‍ സ്റ്റാമ്പുപോലെയാണ് മേയര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഡെപ്യൂട്ടി മേയറും മറ്റു ചിലരുമാണ് ഭരണം നിയന്ത്രിക്കുന്നതെന്നും എല്‍ഡിഎഫ് നേതാക്കളായ എന്‍ ബാലകൃഷ്ണന്‍, എന്‍ ഉഷ, സിവി നരേന്ദ്രന്‍, എം ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ആരോപിച്ചു.

English summary
LDF protest at Kannur corporation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X