കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിലെ കരാറുകാരന്റെ മരണം: കുറ്റക്കാരെ കണ്ടെത്തണമെന്ന് എല്‍ഡിഎഫ്,

കരാറുകാരന്റെ മരണം: കുറ്റക്കാരെ കണ്ടെത്തണമെന്ന് എല്‍.ഡിഎഫ്,

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ചെറുപുഴയിലെ കരാറുകാരന്‍ ജോസഫിന്റെ ദുരൂഹമരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ കïെത്തണമെന്ന് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ വന്‍തട്ടിപ്പാണ് ചെറുപുഴയില്‍ നടന്നത്. കെ. കരുണാകരന്‍ സ്മാരക ട്രസ്റ്റിന്റെ പേരില്‍ ജനങ്ങളില്‍ നിന്ന് പണം പിരിക്കുകയും ഏതാനും കോണ്‍ഗ്രസ് നേതാക്കള്‍ പണം തട്ടിയെടുക്കുകയുമാണുണ്ടായത്. പണം തട്ടാനല്ലെങ്കില്‍ ട്രസ്റ്റ് എന്തിന് സ്വകാര്യ കമ്പനിയാക്കി മാറ്റി.

40 ബിജെപി ശിവസേന നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്.... മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് തിരിച്ചടിക്കുന്നു40 ബിജെപി ശിവസേന നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്.... മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് തിരിച്ചടിക്കുന്നു

നേതൃത്വം അിറയില്ലെന്ന ജില്ല കോണ്‍ഗ്രസ് പ്രസിഡന്റിന്റെ പ്രസ്താവന വാസ്തവവിരുദ്ധവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. 2015 ജനുവരി 15ന് ലീഡര്‍ കരുണാകരന്‍ മെമ്മോറിയല്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തിയത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാïിയാണ്. ചടങ്ങില്‍ അന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായിരുന്ന സതീശന്‍ പാച്ചേനിയും ഉïായിരുന്നു. കോണ്‍ഗ്രസ് ജില്ലാസംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് ട്രസ്റ്റ് രൂപികരിച്ചതും ജനങ്ങളില്‍ നിന്ന് പണം പിരിച്ചതും, പിന്നീട് സ്വകാര്യ കമ്പനി രൂപീകരിച്ചതും പണവും സ്വത്തും മുഴുവന്‍ സ്വകാര്യ കമ്പനിയിലേക്ക് മാറ്റിയതുമെല്ലാം.

joseph122-156

ഇപ്പോള്‍ കെ. കരുണാകരന്റെ പേരില്‍ ട്രസ്റ്റുമില്ല, ആശുപത്രിയുമില്ല. നഗ്‌നമായ അഴിമതിയാണിത്. ചെറുപുഴയില്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന എല്ലാ പ്രക്ഷോഭ പരിപാടികള്‍ക്കും എല്‍.ഡി.എഫ് പിന്തുണ നല്‍കുമെന്നും യോഗം വ്യക്തമാക്കി. സി. രവീന്ദ്രന്‍ അധ്യക്ഷനായി. കെ.പി സഹദേവന്‍, എം.വി ജയരാജന്‍, സി.പി സന്തോഷ്‌കുമാര്‍, ഇ.പി.ആര്‍ വേശാല, കെ.കെ രാജന്‍, എ.ജെ ജോസഫ്, വി.കെ ഗിരിജന്‍, സിറാജ് തയ്യില്‍, സി. വത്സന്‍, മഹമ്മൂദ് പറക്കാട്ട്, എം. ഉണ്ണികൃഷ്ണന്‍, കെ.സി ജേക്കബ് സംസാരിച്ചു.

English summary
LDF seeks detail investigation on man's suicidecase
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X