Get Updates
Get notified of breaking news, exclusive insights, and must-see stories!

​കണ്ണൂർ കോർപറേഷനിൽ അവിശ്വാസ പ്രമേയവുമായി എൽഡിഎഫ് മുന്നോട്ട്: തീരുമാനം ഇങ്ങനെ..

കണ്ണൂർ: കണ്ണൂർ കോർപറേഷനിൽ ഭരണം പിടിച്ചെടുക്കുന്നതിനായി എൽഡിഎഫ് അവിശ്വാസ പ്രമേയവുമായി മുൻപോട്ടെന്ന് പാർട്ടി. ലോക്ഡൗൺ കഴിഞ്ഞാൽ മെയ് മൂന്നിന് ശേഷം കലക്ടർ ടിവി സുഭാഷ് അവിശ്വാസ പ്രമേയ നോട്ടീസ് ചർച്ചയ്ക്കെടുക്കാമെന്നു സമ്മതിച്ചിട്ടുള്ളതാണ്. ഡെപ്യൂട്ടി ചെയർമാനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയ സാഹചര്യത്തിൽ. യുഡിഎഫിന് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നും എൽഡിഎഫ് കേന്ദ്രങ്ങൾ പറയുന്നു.

എന്നാൽ മുസ്‌​ലിം ലീ​ഗ് നേ​തൃ​ത്വ​വു​മാ​യു​ണ്ടാ​യ അ​ഭി​പ്രാ​യ​ഭി​ന്ന​ത​യെ​ത്തു​ട​ർ​ന്ന് ഡെപ്യൂ​ട്ടി മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്ത ലീ​ഗ് കൗ​ൺ​സി​ല​ർ കെപിഎ. സ​ലിം നി​ല​പാ​ട് മാ​റ്റി യു​ഡി​എ​ഫ് പ​ക്ഷ​ത്തു ​ത​ന്നെ നി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ചത് എൽഡിഎഫിന് കനത്ത തിരിച്ചടിയായിട്ടുണ്ട്.

kanuurcorp

മേ​യ​ർ സു​മ ബാ​ല​കൃ​ഷ്ണ​നെ​തി​രേ എ​ൽ​ഡി​എ​ഫ് കൊ​ണ്ടു​വ​രു​ന്ന അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തി​ൽ യു​ഡി​എ​ഫി​നൊ​പ്പം നി​ൽ​ക്കു​മെ​ന്ന് സ​ലിം പറഞ്ഞിരുന്നു. ഡെ​പ്യൂ​ട്ടി മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നാ​ൽ യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്യു​മെ​ന്നും സ​ലിം പ​റ​ഞ്ഞു. പാ​ർ​ട്ടി നേ​തൃ​ത്വ​വു​മാ​യു​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ൾ കെ.എം ഷാ​ജി എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളു​മാ​യി സം​സാ​രി​ച്ചു പ​രി​ഹ​രി​ച്ച​താ​യും പാ​ർ​ട്ടി​യി​ൽ ഉ​ന്ന​യി​ച്ച എ​ല്ലാ പ​രാ​തി​ക​ൾ​ക്കും തീ​ർ​പ്പാ​യ​താ​യും സ​ലിം വ്യ​ക്ത​മാ​ക്കി.

ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നി​ൽ ഡെ​പ്യൂ​ട്ടി മേ​യ​ർ​ക്കെ​തി​രേ എ​ൽ​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ​പ്ര​മേ​യം കെപിഎ സ​ലിം കൂ​റു​മാ​റി വോ​ട്ട് ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് പാ​സാ​യി​രു​ന്നു. ഇ​തോ​ടെ പി കെ. രാ​ഗേ​ഷ് ഡ​പ്യൂ​ട്ടി മേ​യ​ർ​സ്ഥാ​നം രാ​ജി​വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. കൂ​റു​മാ​റി വോ​ട്ട് ചെ​യ്ത സ​ലി​മി​നെ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം വി ജ​യ​രാ​ജ​ന്‍റെ​യും എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​ന​യി​ച്ച് പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു. ഈ ​ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് പ്ര​തി​പ​ക്ഷം മേ​യ​ർ​ക്കെ​തി​രേ അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തി​ന് ജി​ല്ലാ ക​ള​ക്‌​ട​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

ലോ​ക്ക് ഡൗ​ൺ ക​ഴി​ഞ്ഞ​തി​നു​ശേ​ഷ​മേ അ​വി​ശ്വാ​സ​പ്ര​മേ​യം പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ​വെ​ന്ന് ക​ള​ക്‌​ട​ർ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് വി​മ​ത​നു​മാ​യി ലീ​ഗ് അ​നു​ന​യ​ത്തി​ലാ​യ​ത്. 55 അം​ഗ കൗ​ൺ​സി​ലി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന് 27 അം​ഗ​ങ്ങ​ളും ഭ​ര​ണ​പ​ക്ഷ​ത്തി​ന് 28 അം​ഗ​ങ്ങ​ളു​ടെ​യും പി​ന്തു​ണ​യാ​ണു​ള്ള​ത്. എന്നാൽ കെപിഎ സലിമിന് പകരം ഭരണപക്ഷബെഞ്ചിൽ മറുകണ്ടം ചാടാൻ സാധ്യതയുള്ള ഒട്ടേറെപ്പേരുണ്ടെന്നാണ് എൽഡിഎഫ് നിഗമനം.

കോൺഗ്രസ്, മുസ്ലിം ലീഗ് കൗൺസിലർമാരെ വീഴ്ത്താനുള്ള ശ്രമമാണ് എൽഡിഎഫ് ശ്രമിക്കുന്നത്. മുസ്ലിം ലീഗിലെ ഒരു വനിതാ അംഗത്തെ മറുകണ്ടം ചാടിക്കാൻ എൽഡിഎഫ് നീക്കങ്ങൾ നടത്തിവരികയാണ്. ഇതിനായി വൻ ഓഫറുകളാണ് ഇവർക്ക് നൽകിയിരിക്കുന്നത്. ഏറെ നാളായി മുസ്ലിം ലീഗ് നേത്യത്വത്തിനോട് അകന്നു നിൽക്കുന്ന ഇവർ കോർപറേഷൻ മേയർ തെരഞ്ഞെടുപ്പിൽ വിമതയാകുമെന്നാണ് എൽഡിഎഫ് ക്യാംപിലെ പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+