Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറളത്ത് എൽഡിഎഫ് തന്നെ; ഭൂരിപക്ഷം ഉയർത്തി വിജയം.. യുഡിഎഫിന് മറുപടിയുമായി ജയരാജൻ

കണ്ണൂർ; ഉപതിരഞ്ഞെടുപ്പ് വിജയത്തോടെ ആറളം പഞ്ചായത്ത് ഭരണം നിലനിർത്തി എൽഡിഎഫ്. വീർപ്പാട് വാർഡിൽ സിപിഎം സ്ഥാനാർത്ഥി യു കെ സുധാകരൻ 137 വോട്ടുകൾ നേടിയാണ് വിജയിച്ചത്. മണ്ഡലത്തിൽ നിന്നുള്ള സിപിഎം നേതാവ് ബേബി ജോൺ പൈനപ്പള്ളി കോവിഡ് ബാധിച്ചു മരിച്ചതോടെയായിരുന്നു ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.

ഓണത്തിന് ഒരുക്കം; സാരിയിൽ സുന്ദരിയായി ആഹാന

1

സുധാകരന് 608 വോട്ടും യുഡിഎഫ് സ്ഥാനാർഥി സുരേന്ദ്രൻ പാറയ്ക്കുതാഴത്തിന് 471 വോട്ടുമാണ് ലഭിച്ചത്.ബിജെപി സ്ഥാനാർത്ഥിയായിരുന്ന എകെ അജയകുമാറിന് 11 വോട്ടുകളാണ് ലഭിച്ചത്. ആകെയുള്ള പതിനേഴ് സീറ്റിൽ നേരത്തേ എൽഡിഎഫിനും യുഡിഎഫിനും എട്ടു വീതം സീറ്റുകളാണ് ഉണ്ടായിരുന്നത്.തുടർന്ന് നറക്കെടുപ്പിലൂടെ സിപിഎം ഇവിടെ പ്രസിഡന്റ് സ്ഥാനം സ്വന്തമാക്കുകയായിരുന്നു.

2

കേരള കോൺഗ്രസ് എമ്മിനാണ് വൈസ് പ്രസിഡന്റ് സ്ഥാനം. ‍‌ഉപതിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥി ജയിച്ചതോടെ എൽഡിഎഫിന് ഒൻപതു അംഗങ്ങളായി.അതേസമയം ഇത്തവണ ഭൂരിപക്ഷം ഉയർത്താനും സിപിഎമ്മിന് സാധിച്ചു. കഴിഞ്ഞ എട്ട് വോട്ടിന് ജയിച്ചിടത്ത് ഭൂരിപക്ഷം 137 ലേക്ക് ഉയർത്തിയാണ് സിപിഎം ജയിച്ചത്. അതേസമയം തിരഞ്ഞെടുപ്പ് വിജയം എൽഡിഎഫിന്റെ ജനപിന്തുണയ്ക്കുള്ള തെളിവാണെന്ന് ജയരാജൻ പറഞ്ഞു.

3

ജയരാജൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം-ബിജെപി വോട്ടുകൾ വിലക്ക് വാങ്ങി ജയിക്കാമെന്ന യു ഡി എഫിന്റെയും എം എൽ എ യുടെയും രാഷ്ട്രീയ ധാരണക്കേറ്റ കനത്ത തിരിച്ചടിയാണ് വീർപ്പാട്ടെ വോട്ടർമാർ നൽകിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിലെ ബേബി ജോൺ പൈനാപ്പിളളിൽ എട്ട് വോട്ടിനാണ് ജയിച്ചത്.ബി ജെ പി ക്ക് അന്ന് 33 വോട്ട് കിട്ടി.

4

എട്ടിനെ മറികടന്ന് ജയിക്കാൻ ബിജെപിയുടെ 22 വോട്ടുകൾ കൂടി യു ഡി എഫ് വാങ്ങിയിട്ടും 137 വോട്ടിന്റെ ഭൂരിപക്ഷം നൽകി വീർപ്പാട്ടെ വോട്ടർമാർ എൽ ഡി എഫിലെ യു കെ സുധാകരനെ വിജയിപ്പിച്ചു.
ബി ജെ പി ആകാനിരിക്കുന്ന കെ പി സി സി പ്രസിഡന്റും നിയമസഭാ സമ്മേളനം ഒഴിവാക്കി വീർപ്പാട് കേന്ദ്രീകരിച്ച എംഎൽഎയും കണക്ക് കുട്ടിയതല്ല ജനഹിതമെന്ന് തെളിഞ്ഞു.

5

തുടർച്ചയായി എൽഡിഎഫിന് സംസ്ഥാനത്തും ജില്ലയിലും ജനങ്ങൾ വർധിത പിന്തുണ നൽകുന്ന രാഷ്ട്രീയ സാഹചര്യമാണുള്ളത്.തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും ജില്ലയിൽ എൽ ഡി എഫ് വലിയ മുന്നേറ്റത്തിലാണ്. ആറളവും കണിച്ചാറും നടുവിലും അടക്കം യു ഡി എഫ് തകർന്നടിയുകയാണെന്നും എൽ ഡി എഫ് സർക്കാറിന്റെ വികസന, ക്ഷേമ, സാമൂഹ്യ സുരക്ഷാ നടപടികൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. എൽ ഡി എഫിന് ചരിത്ര വിജയം നൽകിയ വോട്ടർമാർക്ക് അഭിവാദ്യങ്ങൾ, പോസ്റ്റിൽ പറഞ്ഞു.

6

അതേസമയം സംസ്ഥാനത്തെ സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ പതിനഞ്ച് തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ എൽഡിഎഫ് എട്ടിടത്തും യുഡിഎഫ് ഏഴിടത്തുമാണ് ജയിച്ചത്. എൽഡിഎഫിന്റെ നാല് സിറ്റിംഗ് സീറ്റുകൾ അടക്കം 5 സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തപ്പോൾ യുഡിഎഫിന്റെ മൂന്ന് സിറ്റിംഗ് സീറ്റുകൾ എൽഡിഎഫും പിടിച്ചെടുത്തു. 15 വാർഡുകളിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.

Recommended Video

cmsvideo
    UAE flight companies' new guidelines

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+