സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ നേതൃത്വം ഇടപെടണം: എ.ഐ.വൈ.എഫ് സമ്മേളനം
കണ്ണൂർ: സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടല്‍ അനിവാര്യമാണെന്ന് എഐവൈഎഫ്. ഇടക്കാലത്ത് കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അൽപം ശമനം ഉണ്ടായിരുന്നു. എന്നാൽ തിരുവല്ലയിലെ സിപിഐ(എം) ലോക്കൽ സെക്രട്ടറി പി പി സന്ദീപ് കുമാർ ആർഎസ്എസ് അക്രമത്തില്‍ കൊല്ലപ്പെട്ട വാർത്തയും അതോടൊപ്പം പെരിയ ഇരട്ടകൊലപാതകത്തിൽ ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാർട്ടിയുടെ ഉന്നത നേതാക്കൾ പ്രതിചേർക്കപ്പെട്ട വിവരങ്ങളും പുറത്ത് വന്നിരിക്കുകയാണ്. കൊലപാതകങ്ങളിൽ പ്രതി ചേർക്കപ്പെടുന്നവർക്ക് നിയമ-സാമ്പത്തിക-സംരക്ഷണങ്ങളൊന്നും രാഷ്ട്രീയ നേതൃത്വങ്ങൾ ഒരുക്കികൊടുക്കരുതെന്നും സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
തിരുവനന്തപുരം റയില്‍വേ റിക്രൂട്ട്മെന്റ് നിര്‍ത്തലാക്കാനുള്ള തീരുമാനം പിന്‍വലിക്കുക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നടത്തുന്ന പണപ്പിരിവുകളെ നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം നടത്തുക, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലിംഗപരമായ വേര്‍തിരിവ് അവസാനിപ്പിക്കാന്‍ നിയമനിര്‍മ്മാണം നടത്തുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം പ്രമേയങ്ങളിലൂടെ ഉന്നയിച്ചു.

ഗുരുദാസ് ദാസ് ഗുപ്ത നഗറിൽ (കണ്ണൂർ റബ്കോ ഓഡിറ്റോറിയം) ഇന്നലെ ആരംഭിച്ച പ്രതിനിധി സമ്മേളനം ദി ടെലിഗ്രാഫ്(കൊൽക്കത്ത) എഡിറ്റർ ആർ രാജഗോപാൽ ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് ദേശീയ ജനറൽ സെക്രട്ടറി ആർ തിരുമലൈ, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി എൻ ചന്ദ്രൻ, എഐവൈഎഫ് ദേശീയ സെക്രട്ടറിയും റവന്യു വകുപ്പ് മന്ത്രിയുമായ കെ രാജൻ, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ എന്നിവർ അഭിവാദ്യം ചെയ്തു. സംഘാടകസമിതി ചെയര്‍മാനും സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ അഡ്വ. പി സന്തോഷ് കുമാര്‍ സ്വാഗതവും എഐവൈഎഫ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ വി രജീഷ് നന്ദിയും പറഞ്ഞു. സമ്മേളനത്തിന് തുടക്കം കുറിച്ച് സംസ്ഥാന പ്രസിഡന്റ് ആർ സജിലാൽ പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് പ്രവർത്തന റിപ്പോർട്ടും രാഷ്ട്രീയ പ്രമേയവും പ്രസിഡന്റ് ആര്‍ സജിലാല്‍ ഭാവി പ്രവര്‍ത്തന പരിപാടിയും അവതരിപ്പിച്ചു. എ ശോഭ രക്തസാക്ഷി പ്രമേയവും എൻ അരുൺ അനുശോചനപ്രമേയവും അവതരിപ്പിച്ചു.
സംഘടന റിപ്പോർട്ട് ദേശീയ പ്രസിഡന്റ് അഫ്താബ് ആലംഖാൻ അവതരിപ്പിച്ചു. എഐവൈഎഫ് കര്‍ണാടക സംസ്ഥാന സെക്രട്ടറി ഹരീഷ് ബാല, സെക്രട്ടറി എച്ച് എം സന്തോഷ്, തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി കെ ബാലജിത്ത്, സംസ്ഥാന പ്രസിഡന്റ് വെങ്കിടേഷ്, എകെഎസ്‌ടിയു ജനറല്‍ സെക്രട്ടറി ഒ കെ ജയകൃഷ്ണന്‍, ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിങ്കൽ എന്നിവര്‍ അഭിവാദ്യം ചെയ്തു.
അഡ്വ. ആര്‍ സജിലാല്‍ കണ്‍വീനറും പ്രിന്‍സ് മാത്യു, ടി ടി ജിസ്‌മോന്‍, കെ പി സന്ദീപ്, അനിത രാജ്, സി കെ ആശ എംഎല്‍എ എന്നിവര്‍ അംഗങ്ങളുമായ പ്രസീഡിയവും മഹേഷ് കക്കത്ത് കണ്‍വീനറും അരുണ്‍ കെ എസ്, അഡ്വ. പി ഗവാസ്, പി എസ് എം ഹുസൈന്‍, എന്‍ അരുണ്‍, ജെ അരുണ്‍ബാബു എന്നിവര്‍ അംഗങ്ങളായ സ്റ്റിയറിങ് കമ്മിറ്റിയുമാണ് സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നത്. അഡ്വ. കെ കെ സമദ്(കണ്‍വീനര്‍), അഡ്വ. ആര്‍ ജയന്‍, പി പ്രദീപ്, മുകേഷ് ബാലകൃഷ്ണന്‍, പി കബീര്‍, എസ് വിനോദ് കുമാര്‍, കെ ഷാജഹാന്‍, അഡ്വ. എം എസ് നിഷാദ് എന്നിവരടങ്ങിയ പ്രമേയ കമ്മിറ്റിയും അഡ്വ. ശുഭേഷ് സുധാകര്‍ (കണ്‍വീനര്‍), പ്രസാദ് പറെരി, കെ ആര്‍ റെനീഷ്, ജി ബൈജു, അഡ്വ. ആര്‍ എസ് ജയന്‍, എം സി സജീഷ്, രജനി മനോജ്, ശ്രീജിത്ത് മുടപ്പിലായി എന്നിവരടങ്ങിയ ക്രഡന്‍ഷ്യല്‍ കമ്മിറ്റിയും രാഗേഷ് കണിയാംപറമ്പില്‍ (കണ്‍വീനര്‍), എ എസ് ആനന്ദകുമാര്‍, മുഹമ്മദ് സലിം, അഡ്വ. വി എസ് അഭിലാഷ്, അഡ്വ. വിനീത വിന്‍സെന്റ് എന്നിവരടങ്ങിയ മിനിട്സ് കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നു. സമ്മേളനം ഇന്ന് വൈകീട്ട് സമാപിക്കും.












Click it and Unblock the Notifications