കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തളിപ്പറമ്പിൽ മണ്ഡലം കമ്മിറ്റിയെ മരവിപ്പിച്ച തീരുമാനം പിൻവലിച്ച് ലീഗ് ജില്ലാ നേതൃത്വം

  • By Desk
Google Oneindia Malayalam News

തളിപ്പറമ്പ്: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കു ശേഷം കണ്ണൂർ മുസ്ലീം ലീഗിൽ ഗ്രൂപ്പ് പോര് മൂർച്ഛിക്കുന്നു. പ്രാദേശിക ഘടകങ്ങളുടെ ഭീഷണിക്ക് മുൻപിൽ കീഴടങ്ങി ജില്ലാ നേതൃത്വം പാർട്ടി അച്ചടക്ക നടപടികൾ തിരുത്തുന്ന സാഹചര്യമാണ് നിലിവിലുള്ളത്. പാർട്ടി മുഖപത്രത്തിന്റെ കാംപയിൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്താൻ കമ്മിറ്റി അനിവാ ര്യമാണെന്ന് ചൂണ്ടിക്കാട്ടി ശനിയാഴ്ച്ച ജില്ലാഭാരവാഹി യോഗത്തിൽ തളിപ്പറമ്പിലെ ഒരുവിഭാഗം പ്രവർത്തകരെത്തി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് പുതിയ കമ്മിറ്റികൾ വരുന്നതുവരെ മരവിപ്പിച്ച കമ്മിറ്റികൾ പുനരുജ്ജീവിപ്പിക്കുകയായിരുന്നു.

ബിഷപ്പ് വിവാദ പ്രസ്താവന പിന്‍വലിക്കണമെന്ന് കാന്തപുരം; മന്ത്രി ചെയ്തത് തെറ്റ് എന്ന് ജിഫ്രി തങ്ങള്‍ബിഷപ്പ് വിവാദ പ്രസ്താവന പിന്‍വലിക്കണമെന്ന് കാന്തപുരം; മന്ത്രി ചെയ്തത് തെറ്റ് എന്ന് ജിഫ്രി തങ്ങള്‍

തളിപ്പറമ്പിൽ നിലനിൽക്കുന്ന സംഘടനാ പ്രശ്നങ്ങൾ പരിഹരി ക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ കമ്മിറ്റി മുനിസിപ്പൽ കമ്മിറ്റിയെയും പോഷകഘടകങ്ങളെയും മ രവിപ്പിച്ചത്.എന്നാൽ കഴിഞ്ഞ ദിവസം പ്രവർത്തകരും മണ്ഡലം കമ്മിറ്റിയുമുയർത്തിയ ബഹിഷ്കരണ ഭീഷണിക്കു മുൻപിൽ മുസ്ലീം ലീഗ് ജില്ലാ നേതൃത്വം വഴങ്ങിയെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം നടന്ന ബാഫക്കി തങ്ങൾ മന്ദിരത്തിലെത്തി തളിപ്പറമ്പിലെ യൂത്ത് പ്രവർത്തകർ നേതാക്കളെ ഉപരോധിച്ചിരുന്നു.ഇതിനെ തുടർന്നാണ് നേതൃത്വത്തിൻ്റെ പുനർവിചിന്തനമെന്നാണ് സൂചന.എന്നാൽ ഈ സംഭവം ലീഗ് നേതൃത്വം നിഷേധിച്ചിട്ടുണ്ട്. സംഘടനയെ നയിക്കുന്നതിൽ പരാജയപ്പെട്ട നേതാക്കൾ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവർത്തകർ നേതാക്കളെ തടഞ്ഞുവെന്ന വാർത്ത തള്ളിയാണ് ജില്ലാ മുസ്ലിം ലീഗ് നേതൃത്വം രംഗത്തെത്തിയത്.

leagueflag-156923

ജില്ലാ മുസ്ലിം ലീഗ് ഓഫീസിൽ ജനറൽ സെക്രട്ടറിയുൾപ്പെടെ ഏതാനും ജില്ലാ ഭാരവാഹികളെ തൽസ്ഥാനങ്ങളിൽ നിന്ന് മാറ്റി നിർത്തണമെന്നാവശ്യപ്പെട്ട് സംഘർഷമുണ്ടായി എന്ന വിധത്തിൽ പ്രചരിക്കുന്ന വാർത്ത തെറ്റിദ്ധാരണ പരത്തുന്നതും വസ്തുതകൾക്ക് വിരുദ്ധവുമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി.കെ.അബ്ദുൽ ഖാദർ മൗലവി, സംസ്ഥാന സെക്രട്ടരി അബ്ദുറഹിമാൻ കല്ലായി, ജില്ലാ പ്രസിഡണ്ട് പി.കുഞ്ഞിമുഹമ്മദ് എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

ഗ്ലാമറസ് വിട്ട് ഒരു കളിയുമില്ല; ട്രെന്‍ഡിംഗായി പാര്‍വ്വതി നായരുടെ ഫോട്ടോഷൂട്ട്

കഴിഞ്ഞ ഏതാനും മാസങ്ങളായി തളിപ്പറമ്പിൽ നിലനിൽകുന്ന സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി നടത്തി വരുന്ന പരിശ്രമങ്ങളുടെ ഭാഗമായി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെയും പോഷകഘടകങ്ങളുടെയും പ്രവർത്തനങ്ങൾ ജില്ലാ കമ്മറ്റി മരവിപ്പിച്ചിരുന്നു.തുടർന്ന് പുതിയ കമ്മറ്റികൾ രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുന്നതിനിടയിൽ പാർട്ടി പത്രത്തിൻ്റെ കാമ്പയിനുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തുവാൻ കമ്മറ്റി അനിവാര്യമാണെന്ന് ഒരു കൂട്ടം പ്രവർത്തകർ ഭാരവാഹികളെ കണ്ട് ആവശ്യപ്പെടുകയും അതിൻ്റെയടിസ്ഥാനത്തിൽ മരവിപ്പിച്ച കമ്മറ്റികൾ പുനരുജ്ജീവിപ്പിക്കുകയുമാണുണ്ടായത്. അല്ലാതെ വാർത്തയിൽ പറയുന്നതു പോലുള്ള ആവശ്യങ്ങളോ അനിഷ്ട സംഭവങ്ങളോ യോഗത്തിലോ ഓഫീസിലോ ഉണ്ടായിട്ടില്ലെന്ന് നേതാക്കൾ വ്യക്തമാക്കി.

പഞ്ചാബില്‍ ചരണ്‍ജിത്ത് സിംഗ് ചന്നി മുഖ്യമന്ത്രി, കോണ്‍ഗ്രസിന്റെ സര്‍പ്രൈസ്, സുഖ്ജീന്ദറിനെ വെട്ടിപഞ്ചാബില്‍ ചരണ്‍ജിത്ത് സിംഗ് ചന്നി മുഖ്യമന്ത്രി, കോണ്‍ഗ്രസിന്റെ സര്‍പ്രൈസ്, സുഖ്ജീന്ദറിനെ വെട്ടി

English summary
League district leadership withdraws decision on freeze Thalipparambu assembly committee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X