ലീഗ് നേതാവ് റോഡില്‍ മാലിന്യം തട്ടി, നാട്ടുകാര്‍ പിടിച്ചു
കാസര്‍കോട്: കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് അഭിയാന് നടക്കുന്ന കാലമാണ്. ഒപ്പം സി പി എമ്മിന്റെ ശുചിത്വകേരളം ക്യാംപെയ്നും പൊടിപൊടിക്കുന്നു. അതിനിടയിലാണ് ഒരു മുസ്ലിം ലീഗ് നേതാവ് ദേശീയപാതയില്‍ മാലിന്യക്കൂമ്പാരം തട്ടിയത്. നാട്ടുകാര്‍ വെറുതെ ഇരിക്കുമോ. ഇല്ല. സംസ്ഥാനം ഭരിക്കുന്ന മുന്നണിയിലെ നേതാവിനെക്കൊണ്ട് സ്ഥലം വൃത്തിയാക്കിപ്പിച്ചിട്ടേ നാട്ടുകാര്‍ അടങ്ങിയുള്ളൂ.
കാസര്‍കോട് ജില്ലയിലെ ചെറുവത്തൂരിലാണ് സംഭവം നടന്നത്. മുസ്ലീം ലീഗ് പിലിക്കോട് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയായ എം എ മജീദിനാണ് നാട്ടുകാര്‍ ഈ പണി കൊടുത്തത്. ഞായറാഴ്ച വീട്ടില്‍ നടന്ന വിവാഹസദ്യയുടെ അവശിഷ്ടമാണ് നേതാവ് ദേശീയപാതയില്‍ കൊണ്ട് വന്ന് തള്ളിയത്. മട്ടന്‍ ബിരിയാണിയുടെ ബാക്കി, ഭക്ഷണം കഴിച്ച പ്ലേറ്റുകള്‍, ഗ്ലാസുകള്‍ തുടങ്ങിയവയാണ് നേതാവ് റോഡില്‍ കളഞ്ഞത്.

മാതൃഭൂമി പോര്‍ട്ടല്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് നാട്ടുകാര്‍ ഇതിനെതിരെ പ്രതികരിക്കാന്‍ തീരുമാനിച്ചത്. തിങ്കളാഴ്ച വെളുപ്പിനാണ് മാലിന്യം റോഡില്‍ തള്ളിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു. മജീദിന്റെ വീട്ടിലേക്ക് നാട്ടുകാര്‍ പ്രതിഷേധ പ്രകടനം നടത്തി. മജീദും കൂട്ടുകാരും മാലിന്യം നീക്കം ചെയ്യണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ഉടന്‍ തന്ന നേതാവും കൂട്ടരും റോഡില്‍ തള്ളിയ മാലിന്യം വാരിക്കെട്ടി പരിസരം വൃത്തിയാക്കി. പ്രകോപിതരായ നാട്ടുകാര്‍ മജീദിന്റെ ദേഹത്ത് കൈവെക്കാന്‍ തുനിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പോലീസ് ഇടപെട്ട് നേതാവിന്റെ സുരക്ഷ ഉറപ്പാക്കുകയായിരുന്നു. മജീദിനെതിരെ നാട്ടുകാര്‍ പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
-
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ?












Click it and Unblock the Notifications