കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലീഗ് നേതാവ് റോഡില്‍ മാലിന്യം തട്ടി, നാട്ടുകാര്‍ പിടിച്ചു

Google Oneindia Malayalam News

കാസര്‍കോട്: കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് അഭിയാന്‍ നടക്കുന്ന കാലമാണ്. ഒപ്പം സി പി എമ്മിന്റെ ശുചിത്വകേരളം ക്യാംപെയ്‌നും പൊടിപൊടിക്കുന്നു. അതിനിടയിലാണ് ഒരു മുസ്ലിം ലീഗ് നേതാവ് ദേശീയപാതയില്‍ മാലിന്യക്കൂമ്പാരം തട്ടിയത്. നാട്ടുകാര്‍ വെറുതെ ഇരിക്കുമോ. ഇല്ല. സംസ്ഥാനം ഭരിക്കുന്ന മുന്നണിയിലെ നേതാവിനെക്കൊണ്ട് സ്ഥലം വൃത്തിയാക്കിപ്പിച്ചിട്ടേ നാട്ടുകാര്‍ അടങ്ങിയുള്ളൂ.

കാസര്‍കോട് ജില്ലയിലെ ചെറുവത്തൂരിലാണ് സംഭവം നടന്നത്. മുസ്ലീം ലീഗ് പിലിക്കോട് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയായ എം എ മജീദിനാണ് നാട്ടുകാര്‍ ഈ പണി കൊടുത്തത്. ഞായറാഴ്ച വീട്ടില്‍ നടന്ന വിവാഹസദ്യയുടെ അവശിഷ്ടമാണ് നേതാവ് ദേശീയപാതയില്‍ കൊണ്ട് വന്ന് തള്ളിയത്. മട്ടന്‍ ബിരിയാണിയുടെ ബാക്കി, ഭക്ഷണം കഴിച്ച പ്ലേറ്റുകള്‍, ഗ്ലാസുകള്‍ തുടങ്ങിയവയാണ് നേതാവ് റോഡില്‍ കളഞ്ഞത്.

garbage

മാതൃഭൂമി പോര്‍ട്ടല്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് നാട്ടുകാര്‍ ഇതിനെതിരെ പ്രതികരിക്കാന്‍ തീരുമാനിച്ചത്. തിങ്കളാഴ്ച വെളുപ്പിനാണ് മാലിന്യം റോഡില്‍ തള്ളിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു. മജീദിന്റെ വീട്ടിലേക്ക് നാട്ടുകാര്‍ പ്രതിഷേധ പ്രകടനം നടത്തി. മജീദും കൂട്ടുകാരും മാലിന്യം നീക്കം ചെയ്യണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ഉടന്‍ തന്ന നേതാവും കൂട്ടരും റോഡില്‍ തള്ളിയ മാലിന്യം വാരിക്കെട്ടി പരിസരം വൃത്തിയാക്കി. പ്രകോപിതരായ നാട്ടുകാര്‍ മജീദിന്റെ ദേഹത്ത് കൈവെക്കാന്‍ തുനിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പോലീസ് ഇടപെട്ട് നേതാവിന്റെ സുരക്ഷ ഉറപ്പാക്കുകയായിരുന്നു. മജീദിനെതിരെ നാട്ടുകാര്‍ പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

English summary
Muslim league local leader dumps garbage on national highway in Kasargod. Locals agitated and force him to clean up the mess.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X