കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിയമ തടസങ്ങള്‍ നീങ്ങി: ആലക്കോട് പാലം പുനര്‍നിര്‍മാണ പ്രവൃത്തി ഉടന്‍ തുടങ്ങും

Google Oneindia Malayalam News

ശ്രീകണ്ഠാപുരം: തടസങ്ങള്‍ നീങ്ങിയതോടെ മലയോര ഹൈവേയില്‍ ആലക്കോട് പാലം പുനര്‍നിര്‍മാണം ത്വരിതഗതിയിലാകും. പാലം നിര്‍മ്മാണത്തിനെതിരെ സ്വകാര്യ വ്യക്തി നല്‍കിയ കേസ് തളിപ്പറമ്പ് മുന്‍സിഫ് കോടതി തള്ളിയതോടെയാണ് തടസങ്ങള്‍ ഒഴിവായത്. പാലത്തിന് സമീപം താമസിക്കുന്ന പുറക്കാട്ട് ബൈജു നല്‍കിയ പരാതിയാണ് മുന്‍സിഫ് മജിസ്ട്രേട്ട് ആഷിക് ഷാജഹാന്‍ തള്ളിയത്.

തന്റെ സ്ഥലം കയ്യേറിയാണ് പാലം പുനര്‍നിര്‍മ്മിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാരിനെയും പൊതുമരാമത്ത് വകുപ്പിനെയും എതിര്‍കക്ഷികളാക്കി ബൈജു കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നത്.

1

2019 മുതല്‍ കേസ് സംബന്ധിച്ച നടപടികള്‍ കോടതിയില്‍ നടന്നുവരികയായിരുന്നു. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് അനുകൂലമായ തെളിവുകളും മറ്റും ഹാജരാക്കുന്നതിന് പരാതിക്കാരന് കഴിയാത്ത സാഹചര്യത്തിലാണ് കേസ് കോടതി തള്ളിയത്.

ആലക്കോട് പാലം പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷത്തിലധികമായി നടന്നുവരുന്ന നിയമ യുദ്ധങ്ങള്‍ക്കൊടുവിലാണ് പാലം നിര്‍മ്മാണം പുനരാരംഭിക്കാന്‍ കഴിയുന്നവിധത്തില്‍ അനുകൂലമായ കോടതി ഉത്തരവുണ്ടായത്. ഇതിന് മുന്‍പു ബൈജുവിന്റെ ഹര്‍ജി തളിപ്പറമ്പ് മുന്‍സിഫ് കോടതി തള്ളിയിരുന്നു.

ഇതിനെതിരെ ബൈജു നല്‍കിയ ഹര്‍ജിയില്‍ ഇടക്കാല കോടതി സ്റ്റേ ഉത്തരവും പിന്നീട് പയ്യന്നൂര്‍ സബ് കോടതി അപ്പീല്‍ ഹര്‍ജിയും അനുവദിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പാലം പുനര്‍നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചിരിക്കുകയായിരുന്നു. അപ്പീല്‍ അനുവദിച്ച ഘട്ടത്തില്‍ പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് കോടതിയില്‍ നിലവിലുള്ള കേസില്‍ മൂന്ന് മാസത്തിനുള്ളില്‍ തീര്‍പ്പാക്കാന്‍ പയ്യന്നൂര്‍ സബ് കോടതി ഉത്തരവിട്ടിരുന്നു.

ഇതില്‍ കോടതി നിര്‍ദേശ പ്രകാരം ഹെഡ്സര്‍വെയറുടെ നേതൃത്വത്തില്‍ നടത്തിയ സര്‍വേയില്‍ പാലം പുറമ്പോക്ക് ഭൂമിയില്‍ കയ്യേറ്റം നടന്നതായും കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടും കോടതിയില്‍ ഹാജരാക്കിയിരുന്നു.

ഗവ. പ്ലീഡര്‍ അഡ്വ. കെ. അനൂപ്കുമാറാണ് സര്‍ക്കാരിനുവേണ്ടി കോടതിയില്‍ ഹാജരായത്. പാലം നിര്‍മ്മാണത്തിനെതിരായ കേസ് കോടതി തള്ളിയ സാഹചര്യത്തില്‍ പ്രവൃത്തി അടിയന്തരമായി പുനരാരംഭിക്കാനുള്ള തീരുമാനത്തിലാണ് പൊതുമരാമത്ത് വകുപ്പ്.

സ്ഥലത്തര്‍ക്ക വിവാദങ്ങളിലും കേസുകളിലും കുടുങ്ങി പാലം പുനര്‍നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചതിനെത്തുടര്‍ന്ന് പ്രവൃത്തി പുനരാരംഭിക്കുന്നതിനായി അഡ്വ. സജീവ് ജോസഫ് എംഎല്‍എ, പൊതുമരാമത്ത് വകുപ്പ്, ആലക്കോട് പഞ്ചായത്ത്, പാലം ജനകീയ കമ്മിറ്റി കണ്‍വീനര്‍ കെ.പി സാബു തുടങ്ങിയവരുടെ നേതൃത്വത്തില്‍ പരിശ്രമ ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു.

ഇതിനൊടുവിലാണ് പാലം നിര്‍മ്മാണത്തിന് അനുകൂലമായ കോടതി ഉത്തരവുണ്ടായത്. കോടതി ഉത്തരവിന്റെ സാഹചര്യത്തില്‍ പാലം നിര്‍മ്മാണം ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

English summary
legal hurdles finished aalakodu bridge construction will start soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X