പുലി ഭീഷണി, കണ്ണൂര്‍ ജില്ലയിലെ മലയോരങ്ങളിലെ റബര്‍ ടാപ്പിങ് നിലച്ചു
ഇരിട്ടി: പുലിഭീഷണി കാരണം കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ റബര്‍ ടാപ്പിങ് നിലച്ചു. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ടാപ്പിങ് നടത്താനാവാത്ത സാഹചര്യമാണുളളത്. അതുകൊണ്ടു തന്നെ മിക്കയിടങ്ങളിലും റബര്‍ ടാപ്പിങ് നടക്കുന്നില്ല. റബറിന് ഓരോദിനവും വിലകുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് മറ്റൊരു തിരിച്ചടി കൂടി നേരിടേണ്ടി വരുന്നത്.
കഴിഞ്ഞ ദിവസംറബ്ബര് ടാപ്പിങിനിടെ തില്ലങ്കേരി പഞ്ചായത്തിലെ ജനവാസ മേഖലയായ വാഴക്കാല്‍ ഊര്‍പ്പള്ളിയിലെ റബ്ബര്‍ തോട്ടത്തില്‍ പുലിയെ കണ്ടതായി പ്രദേശവാസിയായ തൊഴിലാളി. രണ്ടാഴ്ച്ചക്കിടയില്‍ മേഖലയിലെ ആറോളം പ്രദേശങ്ങളിലാണ് ഗ്രമാവാസികള്‍ പുലിയെ നേരിട്ടു കാണുന്നത്. പുലിയുടെ സാന്നിധ്യം ഉറപ്പിക്കുന്ന രീതിയില്‍ പഞ്ചായത്തിലെ നാലിടങ്ങളില്‍ കാട്ടു പന്നിയുടേയും കുറുക്കന്റെയും അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു.

ഇതോടെ പുലിയുടെ സ്ഥിര സാന്നിധ്യം മേഖലയിലെ ജനങ്ങളില്‍ ഭീതി പരത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പുല്ലാട്ടുംഞാലിലും ആലാച്ചിയിലും കാട്ടു പന്നിയെ അജ്ഞാത ജീവി കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തിയിരുന്നു. പ്രദേശത്ത് പരിശോധന നടത്തിയ വനംവകുപ്പ് സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തില്‍ പുലിയാകാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. ക്യാമറ സ്ഥാപിച്ചെങ്കിലും പന്നിയുടെ ജഡം കിടന്ന സ്ഥലത്ത് തെരുവുനായ്ക്കളുടെ ദൃശ്യമാണ് ക്യാമറയില്‍ പതിഞ്ഞത്.
വാഴക്കാല്‍ ഊര്‍പ്പള്ളിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ വീണ്ടും പുലിയെ കണ്ടതോടെ ജനങ്ങളില്‍ ആശങ്ക ഇരട്ടിച്ചിരിക്കുകയാണ്. ഏക്കര്‍ കണക്കിന് റബര്‍തോട്ടങ്ങള്‍ നിറഞ്ഞ മേഖലയാണ് ഇവിടം. ടാപ്പിംങ്ങ് തൊഴിലാളിയായ അപ്പച്ചനും ഭാര്യ ഗിരിജയുമാണ് പുലര്‍ച്ചെ അഞ്ചരയോടെ റബ്ബര്‍ വെട്ടിനിടയില്‍ പുലിയെ കണ്ടത്.
കഴിഞ്ഞ ദിവസം കാട്ടുപന്നിയെ അജ്ഞാത ജീവി കടിച്ചുകൊന്ന പുല്ലാട്ടുംഞാലില്‍ നിന്നും ഒരു കിലോമീറ്റര്‍ താഴെ ദൂരമെ ഊര്‍പ്പള്ളിയിലേക്ക് ഉള്ളു. ടാപ്പിംങ്ങ് നടത്തുന്നതിനിടയില്‍ കാട്ടുപന്നി ഓടുന്നത് കണ്ടു ശ്രദ്ധിച്ചപ്പോഴാണ് റബര്‍ മരങ്ങള്‍ക്കിടയിലൂടെ പുലി നടന്നു വരുന്നത് ഇരുവരുടേയും ശ്രദ്ധയില്‍പ്പെട്ടത്. ഇരുവരും ടാപ്പ് ചെയ്യുന്ന റബര്‍ മരത്തില്‍ നിന്നും 20 മീറ്റര്‍ പോലും അകലം ഉണ്ടായിരുന്നില്ല.
ടോര്‍ച്ചിന്റെ വെട്ടം കണ്ടപാടെ പുലി മറ്റൊരു വഴിയിലൂടെ സമീപത്തെ കുറ്റികാട്ടിലേക്ക് മറയുകയായിരുന്നു. പുലിയെ കണ്ടതോടെ ടാ്പ്പിംങ്ങ് നിര്‍ത്തി ഷെഡിലേക്ക് പോവുകയും നേരം വെളുത്തതിന് ശേഷമാണ് ടാപ്പിംങ്ങ് തുടങ്ങിയതെന്നും അപ്പച്ചന് പറഞ്ഞു.തില്ലങ്കേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അണിയേരി ചന്ദ്രന്, സ്ഥിരം സമിതി അധ്യക്ഷന്‍ പി.കെ. രതീഷ്, വാര്‍ഡ് അംഗം എം. മനോജ് എന്നിവരും വനം വകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications