India
  • search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യു.ഡി. എഫ് കടന്നാക്രമണത്തിനെതിരെ കണ്ണൂരില്‍ എല്‍. ഡി. എഫ് ബഹുജനറാലി

Google Oneindia Malayalam News

കണ്ണൂര്‍: സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ യു.ഡി. എഫ് നടത്തുന്ന കടന്നാക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍. ഡി. എഫ് കണ്ണൂരില്‍ കാല്‍ലക്ഷത്തോളം പേരെ പങ്കെടുപ്പിച്ച് ബഹുജനറാലി നടത്തി. സി.പി. എം ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ അധ്യക്ഷതയില്‍ ആരംഭിച്ച സമ്മേളനം മുന്‍ധനമന്ത്രി ഡോ. ടി എം തോമസ്സ് ഐസക് ഉദ്ഘാടനം ചെയ്തു.

എല്‍.ഡി.എഫ് നേതാക്കളായ വി ചാമുണ്ണി, ജോയിസ് പുത്തന്‍പുര, അഡ്വ. പി എം സുരേഷ്ബാബു, പി പി ദിവാകരന്‍, വി കെ കുഞ്ഞിരാമന്‍, ഇ പി ആര്‍ വേശാല, കാസിം ഇരിക്കൂര്‍, അഡ്വ എ ജെ ജോസഫ്, ജോസ് ചെമ്പേരി, ഹംസ പുല്ലാട്ടില്‍, സി വത്സലന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. പി സന്തോഷ് കുമാര്‍ എം.പി സ്വാഗതം പറഞ്ഞു.


മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ടി ശിവദാസമേനോന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് പൊതുസമ്മേളന നടപടികള്‍ ആരംഭിച്ചത്.സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടെ വാക്കും കേട്ട് തുള്ളുന്ന യു.ഡി.എഫിനെയും, ബി.ജെ.പിയേയും ജനങ്ങള്‍ തിരിച്ചറിയുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഡോ. ടി എം തോമസ്സ് ഐസക് ചൂണ്ടിക്കാട്ടി.

പ്രതിക്ക് ജാമ്യം കൊടുക്കുന്നതിന്റെയും റദ്ദാക്കുന്നതിന്റെയും അളവുകോല്‍ രണ്ടാണ്‌:പ്രിയദര്‍ശന്‍തമ്പിപ്രതിക്ക് ജാമ്യം കൊടുക്കുന്നതിന്റെയും റദ്ദാക്കുന്നതിന്റെയും അളവുകോല്‍ രണ്ടാണ്‌:പ്രിയദര്‍ശന്‍തമ്പി

ഇന്ത്യയില്‍ കേരളമാണ് എല്ലാ രംഗങ്ങളിലും മാതൃക. ഇടതുപക്ഷം കിഫ്ബിയിലൂടെ 7000 കോടി രൂപയുടെ പദ്ധതികളാണ് ആവിഷ്‌കരിച്ചത്. അതിന്റെ ഫലമായി റോഡുകളും പാലങ്ങളും, സ്‌കൂള്‍-ആശുപത്രി കെട്ടിടങ്ങളും, വിവിധ പദ്ധതികളും നാട്ടില്‍ നടപ്പായി. ഗുജറാത്തില്‍ ഒരാളുടെ ശരാശരി ദിവസകൂലി 270 രൂപയാണെങ്കില്‍ കേരളത്തിലത് 800 രൂപയാണ്. മലയാളികളെ അഭിമാനബോധമുള്ളവരാക്കി മാറ്റിയത് ഇടതുപക്ഷമാണ്. എല്ലാവര്‍ക്കും ഭൂമിയും, വീടും, വെളിച്ചവും, വെള്ളവും ലഭ്യമാക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചത് ഇടതുപക്ഷമാണ്.

യു.ഡി.എഫിന് സ്വപ്നം പോലും കാണാന്‍ കഴിയാത്തവയാണിതൊക്കെ. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഉണ്ടായ വികസന മുന്നേറ്റമാണ് കൂടുതല്‍ സീറ്റും, വോട്ടും നേടി രണ്ടാമതും ഇടതുപക്ഷത്തെ അധികാരത്തിലെത്തിച്ചത്അതോടെ യു.ഡി.എഫ് വെപ്രാളത്തിലായി. അതാണ് അക്രമ സമരത്തിന് യു.ഡി.എഫിനെ പ്രേരിപ്പിച്ചത്.

2016 ന് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ബി.ജെ.പിയുടെ ഗ്രാഫ് താഴോട്ടാണ്. അതാണ് രാജ്യത്തെ ഭിന്നിപ്പിക്കാന്‍ നോക്കുന്ന വര്‍ഗ്ഗീയവാദികള്‍ക്ക് കേരളം നല്‍കുന്ന താക്കീത്. ബി.ജെ.പി ഇടതുപക്ഷ ഭരണത്തെ ഇല്ലാതാക്കാന്‍ നോക്കുന്നത് ഈ രാഷ്ട്രീയ വിരോധം കൊണ്ടാണ്.

ജനകീയ സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള അക്രമണ സമരം തുടര്‍ന്നാല്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയെപ്പോലെ തകര്‍ന്നടിയും. വിമാനത്തില്‍ കയറി മുഖ്യമന്ത്രിയെ അപായപ്പെടുത്താന്‍ പോലും മെനക്കെടുന്നവര്‍ എന്തും ചെയ്യും. അവരെ പ്രതിരോധിക്കാന്‍ ജനശക്തിക്കേ കഴിയൂ. അതാണ് ഈ ബഹുജനറാലി. ഇത് കേരളമാകെ ജനസാഗരമായി തീരുമെന്ന് ഐസക് മുന്നറിയിപ്പുനല്‍കി.

English summary
lfd conducted a mass rally in Kannur against the udf's attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X