ഗ്രന്ഥശാലകൾ ആക്രമിക്കുന്നവർ അറിവിന് എതിരായ ശക്തികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തലശേരി:സമാനതകളില്ലാത്ത സാംസ്കാരിക കൂട്ടായ്മകളാണ് ഗ്രന്ഥശാല പ്രസ്ഥാനമെന്നും ഗ്രന്ഥശാലകൾ അനൗപചാരിക വിദ്യാഭ്യാസത്തിന്റെ കേന്ദ്രങ്ങളാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ധർമ്മടം സമ്പൂർണ ലൈബ്രറി മണ്ഡലം പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. വടക്കേ ഇന്ത്യയിലെ നാട്ടിൻപുറങ്ങളിൽ വായനശാലകളും ഗ്രന്ഥശാലകളും അത്യപൂർവ കാഴ്ച്ചകളാണ്. എന്നാൽ കേരളം ഗ്രന്ഥശാലകളുടെ പ്രവർത്തനത്തിൽ ഏറെ മുന്നിലാണ്. ദേശീയ പ്രസ്ഥാന കാലഘട്ടത്തിൽ തന്നെ നാട് ഗ്രന്ഥശാലകളുടെ കാര്യത്തിൽ വലിയ ശ്രദ്ധ ചെലുത്തിയിരുന്നു.
കേരളത്തിന്റെ നവോത്ഥാന പ്രവർത്തനങ്ങളുടെ തുടർച്ച ഉറപ്പാക്കാൻ ഗ്രന്ഥശാലകൾക്ക് കഴിയും. തിന്മക്കും അനീതിക്കുമെതിരെയുള്ളതാണ് ഗ്രന്ഥശാല പ്രസ്ഥാനം. അറിവിന് എതിരായ ശക്തികളാണ് ഗ്രന്ഥശാലകളെ ആക്രമിക്കുന്നതെന്നും അത്തരം ഘട്ടങ്ങളിൽ ഗ്രന്ഥശാലകൾ ശക്തിയാർജ്ജിച്ച് തിരിച്ച് വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. യുവാക്കളെയും കുട്ടികളെയും സ്ത്രീകളെയും ഗ്രന്ഥശാലകളുടെ പ്രവർത്തനങ്ങളിൽ ആകർഷിക്കാനാകണം. ഇല്ലാത്തിടങ്ങളിൽ ഗ്രന്ഥശാലകൾ സ്ഥാപിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും അതിന് സർക്കാരിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി.

മണ്ഡലത്തിലെ എട്ടു പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ഗ്രന്ഥശാലകൾ സ്ഥാപിച്ചതിന്റെ ഭാഗമായാണ് സമ്പൂർണ ലൈബ്രറി മണ്ഡലം പ്രഖ്യാപനം മുഖ്യമന്ത്രി നിർവഹിച്ചത്. ഇതോടെ മണ്ഡലത്തിലെ 132 പഞ്ചായത്ത് വാർഡുകളിലും ഗ്രന്ഥശാലകൾ സ്ഥാപിച്ചു. ഡോ. വി ശിവദാസൻ എംപിയുടെ നേതൃത്വത്തിൽ പീപ്പിൾസ് മിഷൻസ് ഫോർ സോഷ്യൽ ഡെവലപ്മെൻറ് എന്ന മിഷൻ രൂപീകരിച്ചാണ് പദ്ധതി യാഥാർഥ്യമാക്കിയത്. ജില്ലയിലെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളിലും ഗ്രന്ഥശാലകൾ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ ഈ മിഷന്റെ നേതൃത്വത്തിൽ നടക്കും.
പിണറായി ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ ഡോ. വി ശിവദാസൻ എം പി അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, ജില്ലാ പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത, പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ കെ രാജീവൻ, എൻ കെ രവി, കെ ഗീത, കെ ദാമോദരൻ, എ വി ഷീബ, കെ പി ലോഹിതാക്ഷൻ, ടി സജിത, ബ്ലോക്ക് പഞ്ചായത്ത് അംഗം സി എം സജിത, ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി കെ വിജയൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ ശശിധരൻ, സി എൻ ചന്ദ്രൻ, വി എ നാരായണൻ എന്നിവർ സംസാരിച്ചു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications