പുസ്തക പൂക്കാലമൊരുക്കാന്‍ എഴുത്തുകാരെ തേടി വായനശാല പ്രവര്‍ത്തകര്‍
തലശേരി: പ്രിയപ്പെട്ട എഴുത്തുകാരെ തേടി ഒരു ഗ്രാമത്തിലെ ഗ്രന്ഥശാല പ്രവര്‍ത്തകര്‍ മുഴുവന്‍ സഞ്ചരിക്കുന്നു. തങ്ങള്‍വായിച്ചു കോള്‍മയിര്‍ കൊണ്ട എഴുത്തുകാരുടെ പുസ്തകങ്ങള്‍ അവരുടെ കൈയ്യൊപ്പിട്ട് ശേഖരിക്കുന്നതിനാണ് വായനശാല പ്രവര്‍ത്തകര്‍ അവരുടെ വീട്ടിലും തൊഴില്‍ഇടങ്ങളിലും ചെന്നെത്തുന്നത്പിണറായി വെസ്റ്റിലെ സി മാധവന്‍ സ്മാരക വായനശാലയുടെ നേതൃത്വത്തിലാണ് പുസ്തക പൂക്കാലമെന്ന പേരില്‍ വ്യത്യസ്ത പരിപാടിയുമായി രംഗത്തിറങ്ങിയത് പരിപാടിയുടെ ഭാഗമായി
തലശേരിയിലെ എഴുത്തുകാരെ മുഴുവന്‍ സമീപിച്ചു. എഴുത്തുകാരില്‍ ചിലര്‍ തങ്ങളുടെ കൈയ്യൊപ്പിട്ട പുസ്തകങ്ങള്‍ തലശ്ശേരി ഓപ്പണ്‍ ബുക്‌സില്‍ വച്ച്‌നടന്ന ചടങ്ങില്‍ വെച്ച് വായനശാല ഭാരവാഹികള്‍ക്ക് കൈമാറി. ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി പവിത്രന്‍ മൊകേരി പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു ടികെഡി മുഴപ്പിലങ്ങാട്, ഡോ. ടികെ അനില്‍കുമാര്‍, എവി രത്‌നകുമാര്‍, സികെ രാജലക്ഷ്മി, രാജേഷ് പനങ്ങാട്ട്, പി.പ്രമീള, ലതീഷ് കീഴല്ലൂര്‍, പി.കൃഷ്ണപ്രസാദ്, എം.കെമറിയു, ഉത്തമരാജ് മാഹി, സിവി രവീന്ദ്രന്‍, ഡോ: കെ. വി ശശിധരന്‍, പി കൃഷ്ണപ്രസാദ്, ശ്യാമള വിജയന്‍, കബീര്‍ ഇബ്രാഹിം, വിമല്‍ മാഹി, കെ.പി.ലത്തീഫഎന്നിവര്‍ തങ്ങളുടെ പുസ്തകള്‍ കയ്യൊപ്പ് ചാര്‍ത്തി വായനശാലക്ക് നല്‍കി. വായനശാല ഭാരവാഹികളായ അഡ്വ. വി. പ്രദീപന്‍, കെ.പി.രാമകൃഷ്ണന്‍ വിപ്രസാദ്, കെ. വിമല,സരിതരാജേഷ എന്നിവര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.

കേരളത്തില്‍ ആദ്യമായാണ് ഒരു വായനശാല എഴുത്തുകാരുടെ കയ്യൊപ്പ് ചാര്‍ത്തിയ പുസ്തകങ്ങള്‍ ശേഖരിക്കുന്നത്. അത്തം ദിനത്തില്‍ എം.മുകുന്ദന്‍ പുസ്തകം നല്‍കി കൊണ്ടാണ് പുസ്തകപൂക്കാലത്തിന് തുടക്കം കുറിച്ചത്. പരിപാടിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി എഴുത്തുകാരെ കാണാന്‍ വായനശാല പ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ മികച്ച വായനശാലകളിലൊന്നായ സി. മാധവന്‍ മാസ്റ്റര്‍ സ്മാരക വായനശാല നിരവധി പ്രവര്‍ത്തനങ്ങള്‍ ഇതിനകം നടത്തിയിട്ടുണ്ട്. ജൈവ കൃഷി, കാര്‍ഷിക ചന്ത, ചക്ക മേള പുസ്തക പയറ്റ്തുടങ്ങി ഒട്ടനവധി പരിപാടികള്‍ നടത്തി നാടിന്റെ വെളിച്ചമാവുകയാണ് ഈ വായനശാല












Click it and Unblock the Notifications