കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിൽ പണത്തിനായി ഹോട്ടൽ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം ശിക്ഷ

  • By Desk
Google Oneindia Malayalam News

കണ്ണൂർ: പയ്യന്നൂർ റെയില്‍വെ സ്റ്റേഷന് സമീപത്ത് കിടന്നുറങ്ങുകയായിരുന്ന ഹോട്ടല്‍ ജീവനക്കാരനെ ഇരുമ്പ് വടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജ് പി എന്‍ വിനോദാണ് ശിക്ഷ വിധിച്ചത്. പയ്യന്നൂർ വെള്ളോറയിലെ കൊഴുമ്മല്‍ ചട്ടടി വീട്ടില്‍ കെ സി ശ്രീധരന്‍ നമ്പ്യാരെ (53) കൊലപ്പെടുത്തിയ കേസിലാണ് വിധി.

ജെഡിഎസ് എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക്?പിന്നില്‍ സിദ്ധരാമയ്യ?എംഎല്‍എമാരുമായി കുമാരസ്വാമി മലേഷ്യയ്ക്ക്ജെഡിഎസ് എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക്?പിന്നില്‍ സിദ്ധരാമയ്യ?എംഎല്‍എമാരുമായി കുമാരസ്വാമി മലേഷ്യയ്ക്ക്

ഒട്ടേറെ കവര്‍ച്ചാ കേസിലെ പ്രതിയും, രാമന്തളി സ്വാമി ഭജന മഠത്തില്‍ താമസക്കാരനുമായ നടവളപ്പില്‍ വിനോദ് എന്ന ചന്ദ്രനാ (44) ണ് കേസിലെ പ്രതി. 2017 ആഗസ്ത് 25-ന് രാവിലെ ആറു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. മൂന്നാം പ്ലാറ്റ്‌ഫോമിനു സമീപത്തെ റെയില്‍വെ ട്രാക്കിലാണ് ശ്രീധരനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞെങ്കിലും പ്രതിയെ സംഭവസമയം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

crime

2017 സെപ്തംബര്‍ 11-ന് വിനോദ് ചന്ദ്രനെ കഞ്ചാവ് കേസില്‍ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് കൊലപാതകവും പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് യാത്രക്കാരിയുടെ പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച കേസിലെ പ്രതിയാണെന്നും തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കേസന്വേഷണം നടത്തിയ അന്നത്തെ പയ്യന്നൂര്‍ സി ഐ എം പി ആസാദ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ശ്രീധരന്‍ വധക്കേസില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തലക്കടിയില്‍ ബാഗ് വെച്ച് റെയില്‍വെ പ്ലാറ്റ് ഫോമില്‍ കിടന്നുറങ്ങുകയായിരുന്ന ശ്രീധരന്‍ നമ്പ്യാരുടെ ബാഗില്‍ പണം ഉണ്ടാകുമെന്ന് കരുതിയാണ് കൊലപ്പെടുത്തി പ്രതിബാഗ് കവർന്നത് '

English summary
Life sentence for accused in hotel employee murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X