Get Updates
Get notified of breaking news, exclusive insights, and must-see stories!

സമൂഹത്തിനാവശ്യം വ്യാജവാര്‍ത്തകളെ തിരിച്ചറിയാനുള്ള സാക്ഷരത: മുഖ്യമന്ത്രി

പഴയങ്ങാടി: സമൂഹത്തില്‍ വ്യാജവാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും അവയെ തിരിച്ചറിയാനുള്ള സാക്ഷരത വായനയിലൂടെ നേടണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാമപുരം വായനശാല ആന്റ് ഗ്രന്ഥാലയം കെട്ടിടം നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യാജവാര്‍ത്തകള്‍ പല രൂപത്തിലാണ് പ്രചരിക്കപ്പെടുന്നത്. അവയെ ശരിയെന്ന് ധരിക്കരുത്. അത് നാടിനെ വലിയ അബദ്ധത്തിലേക്കാണ് നയിക്കുക. കാര്യങ്ങളെ വേര്‍തിരിച്ചറിയാനുള്ള ശേഷി പരന്ന വായനയിലൂടെ ലഭിക്കും. വായനശാലകള്‍ക്ക് അക്കാര്യത്തില്‍ മുഖ്യ പങ്ക് വഹിക്കാന്‍ കഴിയും -മുഖ്യമന്ത്രി പറഞ്ഞു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വ്യാപകമായി പ്രചരിപ്പിക്കപ്പെടുമ്പോള്‍ ശരിയായ രീതിയില്‍ യുക്തിബോധവും ചരിത്രബോധവും നല്‍കാന്‍ വായനയിലൂടെ കഴിയും. മതനിരപേക്ഷതയെ പോറലേല്‍ക്കാതെ ശക്തിപ്പെടുത്തേണ്ടത് നാടിന്റെ ആവശ്യമാണ്. നാടിനെ മുന്നോട്ടു നയിക്കാന്‍ വായനശാലകള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

pinarayi


പുസ്തകങ്ങളില്‍ നിന്നും ഇ-വായനയിലേക്കുള്ള വായനയുടെ മാറ്റം ഉള്‍ക്കൊള്ളണം. വൈജ്ഞാനിക സമൂഹമായി മാറുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. കാലാനുസൃതമായി മാറാന്‍ വായനശാലകള്‍ക്കും സാധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

1959ല്‍ ആരംഭിച്ച രാമപുരം വായനശാല ആന്റ് ഗ്രന്ഥാലയത്തിന് 75 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടം പണിതത്. ഏഴ് സെന്റ് സ്ഥലത്ത് മൂന്ന് നിലകളിലുള്ള കെട്ടിടമാണ് നിര്‍മിച്ചത്. മുന്‍ എംഎല്‍എ ടിവി രാജേഷിന്റെ പ്രാദേശിക വികസന നിധിയില്‍ നിന്നും രാജാറാം മോഹന്‍ റോയ് ഫണ്ടില്‍ നിന്നും, ജനകീയ കൂട്ടായ്മ സ്വരൂപിച്ച തുകയും ചേര്‍ത്താണ് കെട്ടിടം നിര്‍മിച്ചത്. 13000 ത്തോളം പുസ്തകങ്ങള്‍ ഇവിടെയുണ്ട്.

രാമപുരം വഴിയോര വിശ്രമ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ കെ സി സി പി എല്‍ ചെയര്‍മാനും മുന്‍ എംഎല്‍എയുമായ ടി വി രാജേഷ് അധ്യക്ഷനായി. ഗ്രന്ഥാലയത്തിന്റെ എ പ്ലസ് ഗ്രേഡ് പ്രഖ്യാപനം എം വിജിന്‍ എം എല്‍ എ നിര്‍വഹിച്ചു. ചെറുതാഴം പഞ്ചായത്ത് പ്രസിഡണ്ട് എം ശ്രീധരന്‍, മുന്‍ എംപി പി കെ ശ്രീമതി ടീച്ചര്‍, മുന്‍ എംഎല്‍എ എം വി ജയരാജന്‍, സംഘാടക സമിതി ചെയര്‍മാന്‍ ഐ വി ശിവരാമന്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യുട്ടീവ് അംഗം എം കെ രമേഷ് കുമാര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി കെ വിജയന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ ശിവകുമാര്‍, മാടായി മേഖല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ പി മനോജ്, വായനശാല സെക്രട്ടറി കെ വി ചന്ദ്രന്‍, പഞ്ചായത്ത് നേതൃസമിതി കണ്‍വീനര്‍ എ വി മണി പ്രസാദ്, സംഘാടക സമിതി കണ്‍വീനര്‍ വി രമേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ചെറുതാഴം ചന്ദ്രനും സംഘത്തിന്റെയും തായമ്പക, ഫോക് ലോര്‍ അക്കാദമിയുടെ നാടന്‍ പാട്ടുകള്‍ എന്നിവ അരങ്ങേറി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+