ലോണ്‍ ആപ്പിലൂടെ കണ്ണൂര്‍ സ്വദേശിക്ക് ലോണ്‍ ഓഫര്‍ നല്‍കി തട്ടിയത് 43410 രൂപ തട്ടിയെടുത്തു
കണ്ണൂര്‍: കണ്ണൂര്‍ സ്വദേശിക്ക് ലോണ്‍ ഓഫര്‍ നല്‍കി സൈബര്‍ തട്ടിപ്പുകാര്‍ കൈക്കലാക്കിയത് 43,410 രൂപ ലോണ്‍ എടുക്കുന്നതിനുള്ള പ്രോസസ്സിങ് ഫീസായും ജിഎസ്ടിയായും പണം ആവശ്യപ്പെട്ടാണ് തട്ടിപ്പിന് ഇരയാക്കിയത്. നിരവധി വ്യാജ വെബ്സൈറ്റുകള്‍ വഴിയും, ലോണ്‍ ആപ്പുകള്‍ വഴിയും ചെറിയ പലിശ നിരക്കില്‍ വായ്പ അനുവദിക്കാമെന്നും, ലോണ്‍ പാസായിട്ടുണ്ടെന്നും മറ്റും വിശ്വസിപ്പിച്ച് വായ്പ ആവശ്യമുള്ളവരെക്കൊണ്ട് തട്ടിപ്പുകാരുടെ ബാങ്ക് അക്കൗണ്ടിലേക്കോ, യുപിഐ ഐഡിയിലേക്കോ പണം അടപ്പിച്ചാണ് ചതി ഒരുക്കുന്നത്.
മറ്റൊരു പുതിയ തട്ടിപ്പ് ഇങ്ങനെയാണ്. ടാക്സി ബുക്ക് ചെയ്യുന്നതിനായി ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് കിട്ടിയ നമ്പറില്‍ വിളിക്കുകയും അവര്‍ പറഞ്ഞത് പ്രകാരം പണം കൈമാറുന്നതിനുവേണ്ടി ക്രെഡിറ്റ് കാര്‍ഡ് ഡീറ്റെയില്‍സ് കൈമാറുകയും ഒ ടി പി ലഭിക്കുന്നതിനുവേണ്ടി ഒരു ലിങ്ക് അയച്ചുനല്‍കി അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് രണ്ട് തവണകളായി പണം നഷ്ടമാവുകയായിരുന്നു.

കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ജോലിചെയ്യുന്ന രാജസ്ഥാന്‍ സ്വദേശിക്കാണ് 48054 രൂപ നഷ്ടമായത്.ഗൂഗിള്‍ സേര്‍ച്ച് വഴി ലഭിക്കുന്ന എല്ലാ വിവരങ്ങളും ശരിയാകണമെന്നില്ല. സേര്‍ച്ച് ചെയ്ത് ലഭിക്കുന്ന വിവരങ്ങള്‍ യുആര്‍എല്‍ അല്ലെങ്കില്‍ വെബ്‌സൈറ്റിന്റെ പേര് രണ്ടുതവണയെകിലും പരിശോധിക്കുക.
വെബ്‌സൈറ്റ് ഒറിജിനല്‍ ആണോ അതോ കബളിപ്പിച്ചതാണോയെന്ന് എപ്പോഴും പരിശോധിക്കണമെന്നും കണ്ണൂര്‍ സൈബര്‍ പൊലിസ് അറിയിച്ചു. ഏതെങ്കിലും വ്യക്തിക്കോ അജ്ഞാത നമ്പറിനോ ഒരിക്കലും പണമടയ്ക്കരുതെന്നു പൊലിസ് മുന്നറിയിപ്പു നല്‍കി. ഒരു പ്രൊഫഷണല്‍ കമ്പനിയും വീണ്ടും വീണ്ടും പണം ആവശ്യപ്പെടുന്നില്ല. തുടക്കത്തില്‍ തന്നെ അവര്‍ തങ്ങളുടെ ചാര്‍ജുകള്‍ വെളിപ്പെടുത്താറാണ് പതിവ്.
അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവര്‍ക്ക് പരാതി നല്‍കാന്‍ പ്രത്യേക വാട്ട്സ്ആപ്പ് നമ്പര്‍ സംവിധാനം നിലവിലുണ്ട് . 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 94 97 98 09 00 എന്ന നമ്പറില്‍ വാട്ട്സ്ആപ്പ് വഴി വിവരങ്ങള്‍ കൈമാറാം.
ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നല്‍കാന്‍ കഴിയുക. ആവശ്യമുള്ളപക്ഷം പരാതിക്കാരെ പോലീസ് തിരിച്ചുവിളിച്ച് വിവരങ്ങള്‍ ശേഖരിക്കും. ഇതുകൂടാതെ 1930 എന്ന സൈബര്‍ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ മുഖേനയും പരാതികള്‍ അറിയിക്കാമെന്ന്കണ്ണൂര്‍സൈബര്‍ സി. ഐ സനല്‍കുമാര്‍ അറിയിച്ചു.












Click it and Unblock the Notifications