കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്: പേരാവൂർ ബ്ലോക്കിലേക്കുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

Google Oneindia Malayalam News

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വാർത്താ സമ്മേളനത്തിലാണ് നേതാക്കൾ ഇക്കാര്യം അറിയിച്ചിട്ടുള്ളത്. 13 ഡിവിഷനുകളിൽ പത്തിടത്ത് സിപിഎമ്മും രണ്ടിടത്ത് സിപിഐയും ഒരിടത്ത് കേരള കോൺഗ്രസ് മാണി വിഭാഗവുമാണ് മത്സരിക്കുന്നത്. വരും ദിവസങ്ങളിൽ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ശക്തമാക്കാനാണ് രാഷ്ട്രീയ പാർട്ടികളുടെ നീക്കം. എൽഡിഎഫിനൊപ്പം കേരള കോൺഗ്രസ് മാണിയും എൽജെഡിയും തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കും.

വയനാട്ടിൽ മികവിന്റെ കേന്ദ്രം; കാര്‍ഷിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകുമെന്ന് മുഖ്യമന്ത്രിവയനാട്ടിൽ മികവിന്റെ കേന്ദ്രം; കാര്‍ഷിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകുമെന്ന് മുഖ്യമന്ത്രി

ഡിവിഷൻ, സ്ഥാനാർത്ഥിയുടെ പേര്, പാർട്ടി എന്നിവ യഥാക്രമം ഇങ്ങനെയാണ്. പാലയിൽ സിപി മുസ്തഫ സിപിഎം സ്ഥാനാർത്ഥിയായും അടക്കാത്തോട് കെ കെ മേരിക്കുട്ടി കേരള കോൺഗ്രസ് എമ്മിന്റെയും അമ്പായത്തോടിൽ സിപിഎമ്മിന്റെ കെ എം സുനീന്ദ്രനും മത്സരിക്കും. കൊട്ടിയൂരിൽ സിപിഎമ്മിന്റെ ഷെർലി താനത്തും കേളകടത്ത് സിപിഎമ്മിന്റെ കുളക്കാട് രമണനും പേരാവൂരിൽ സിപിഐയുടെ പ്രീതാ ദിനേശനും കൊളയാട് സിപിഎമ്മിന്റെ പികെ കുഞ്ഞമ്മദും മത്സരിക്കും.

12-vote-160467

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്; പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്;എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

ആലഞ്ചേരിയിൽ സിപിഎമ്മിന്റെ റീനാ നാരായണൻ, കാഞ്ഞിലേരിയിൽ സിപിഎമ്മിന്റെ ഷിഹാബ് പട്ടേരിയും മത്സരിക്കും. സിപിഎം ജില്ലാ കമ്മറ്റി അഗം വിജി പത്മനാഭൻ, ഏരിയ സെക്രട്ടറി എം രാജൻ, കേരള കോൺഗ്രസ് മാണി ജില്ലാ ട്രഷറർ തോമസ്, എൽജെപി മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. തദ്ദേശ തിരഞ്ഞെടുപ്പിൽ 13 വാർഡുകളിലും എൽഡിഎഫ് വിജയിക്കുമെന്ന പ്രതീക്ഷയാണ് പാർട്ടി പുലർത്തിവരുന്നത്.

English summary
Local body election: LDF announces cndidates for Peravoor block
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X