കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരഞ്ഞെടുപ്പിന് മുൻപേ വിജയം കുറിച്ച് എൽഡിഎഫ്;ആന്തൂർ നഗരസഭയിൽ എതിരില്ലാതെ 6 ഇടത്ത് ജയം,മലപ്പട്ടത്ത് 5

Google Oneindia Malayalam News

കണ്ണൂർ; നാമനിർദ്ദേശ പത്രികാസമർപ്പണം പൂർത്തിയായപ്പോൾ കണ്ണൂർ ജില്ലയിലെ 15 സീറ്റുകളിൽ എൽഡിഎഫിന് എതിരാളികളില്ല. ഇക്കുറി ഏറെ ചർച്ചയായ ആന്തൂർ നഗരസഭയിലെ ആറ് വാര്‍ഡുകളിലും മലപ്പട്ടം പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകൾ കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്ത് (2 വാർഡുകൾ) എന്നിവിടങ്ങളിലാണ്
എതിരില്ലാതെ ഇടതു സ്ഥാനാർത്ഥികൾ വിജയിച്ചത്. പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ ആത്മഹത്യയെ തുടർന്ന് വാർത്തകളിൽ ഇടം പിടിച്ച നഗരസഭയാണ് ആന്തൂർ.

ആന്തൂർ നഗരസഭ

ആന്തൂർ നഗരസഭ

2015ൽ നിലവിൽ വന്ന നഗരസഭയിൽ 28 അംഗ കൗൺസിലാണ് ഉള്ളത്. സംസ്ഥാനത്തെ പ്രതിപക്ഷമില്ലാത്ത നഗരസഭയെന്ന പ്രത്യേകതയും ആന്തൂരിനുണ്ട്. 28 വാർഡുകളുള്ള നഗരസഭയിൽ 14 ഇടത്ത് എതിരില്ലാതെയാണ് കഴിഞ്ഞ തവണ ഇടത് സ്ഥാനാർഥികൾ തെരഞ്ഞെടുക്കപ്പെട്ടത്.

 വിജയിച്ചത് എൽഡിഎഫ്

വിജയിച്ചത് എൽഡിഎഫ്

മത്സരം നടന്ന 14 ഇടങ്ങളിൽ എൽഡിഎഫ് തന്നെ വിജയിച്ചു. സിപിഎമ്മിന് 27 സീറ്റും സിപിഐയ്ക്ക് 1 സീറ്റുമാണ് ഇവിടെ ഉള്ളത്. വ്യവസായി സാജൻ പാറയിലിന്റെ ആത്മഹത്യയും തുടർ വിവാദങ്ങളും ആയുധമാക്കിയാണ് ഇവിടെ പ്രതിപക്ഷം തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒരുങ്ങിയത്.

 ഇടതുമുന്നണി പ്രചരണം

ഇടതുമുന്നണി പ്രചരണം

എന്ത് വിലകൊടുത്തും ഇക്കുറി പ്രതിപക്ഷം ഉണ്ടാകുമെന്നായിരുന്നു യുഡിഎഫ് ഉയർത്തിയ വെല്ലുവിളി.അതേസമയം വിജയം ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു എൽഡിഎഫ്.
മുൻ തളിപ്പറമ്പ് ഏരിയ സെക്രട്ടറി പി മുകുന്ദനെ മുൻനിർത്തിയാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. നഗരസഭ ചെയർപേഴ്സൺ ആയിരുന്ന പി കെ ശ്യാമള മത്സര രംഗത്തില്ല.

ആറ് വാർഡുകളിൽ

ആറ് വാർഡുകളിൽ

അതേസമയം നേതൃത്വത്തിന്റെ പ്രതീക്ഷ ഇയർത്തി നഗരസഭയിലെ ആറ് വാർഡുകളിൽ സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ആന്തൂരില്‍ പത്താം വാര്‍ഡില്‍ നിന്നും എംപി നളിനി, 11 ാം വാര്‍ഡില്‍ എം ശ്രീഷ, രണ്ടാം വാര്‍ഡില്‍ സിപി സുഹാസ്, മൂന്നാം വാര്‍ഡില്‍ എം പ്രീത, 16 ാം വാര്‍ഡില്‍ ഇ അഞ്ജന, 24 ാം വാര്‍ഡ് വി സതീദേവി എന്നിവരാണ് വിജയിച്ച സ്ഥാനാര്‍ത്ഥികള്‍.

മലപ്പട്ടത്ത് അഞ്ച്

മലപ്പട്ടത്ത് അഞ്ച്

അതേസമയം മലപ്പട്ടം പഞ്ചായത്തിലും അഞ്ച് വാർഡുകളിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മൂന്നാം വാർഡ് അഡുവാപ്പുറം നോർത്തിൽ ടി സി സുഭാഷിണി, അഞ്ചാം വാർഡ് കരിമ്പീൽ കെ വി മിനി, എട്ടാം വാർഡ് മലപ്പട്ടം ഈസ്റ്റിൽ കെ പി രമണി, ഒമ്പതാം വാർഡ് മലപ്പട്ടം വെസ്റ്റിൽ ടി കെ സുജാത, പതിനൊന്നാം വാർഡ് കൊവുന്തലയിൽ കെ സജിത എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

മറ്റ് വാർഡുകൾ

മറ്റ് വാർഡുകൾ

2005ൽ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും എൽഡിഎഫ്‌ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്‌ ദേശീയ ശ്രദ്ധ നേടി.
ഇത് കൂടാതെ തളിപ്പറമ്പ് നഗരസഭയിലെ ഒു വാർഡും കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്തിലെ രണ്ട് വാർഡുകളും കോട്ടയം പഞ്ചായത്തിലെ ഒരു വാർഡും എൽഡിഎഫ് എതിരില്ലാതെ ജയിച്ചു.

സ്ഥാനാർത്ഥികൾ ഇവർ

സ്ഥാനാർത്ഥികൾ ഇവർ

തളിപ്പറമ്പിൽ 25ാം വാർഡിൽഡി വനജയാണ് ജയിച്ചത്.കാങ്കോലിലെ ആറാം വാർഡ് സ്ഥാനാർത്ഥി ഇസി സതി, പതിനൊന്നാം വാർഡിൽ കെ പത്മിനി, കോട്ടയം പഞ്ചായത്തിലെ മൂന്നാം വാർഡിൽ കെ ധനഞ്ജയൻ എന്നിവരും എതിരല്ലാതെ ജയിച്ചു.

സംസ്ഥാനത്ത് ഇന്ന് 5722 പേര്‍ക്ക് കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.54 ,6860 പേർക്ക് രോഗമുക്തിസംസ്ഥാനത്ത് ഇന്ന് 5722 പേര്‍ക്ക് കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.54 ,6860 പേർക്ക് രോഗമുക്തി

തദ്ദേശ തിര‍ഞ്ഞെടുപ്പ്; ഉദ്യോഗസ്ഥരെ സഹായിക്കാൻ പോൾ മാനേജർ ആപ്പ്തദ്ദേശ തിര‍ഞ്ഞെടുപ്പ്; ഉദ്യോഗസ്ഥരെ സഹായിക്കാൻ പോൾ മാനേജർ ആപ്പ്

‌ സ്വപ്ന സുരേഷിന്റെ ഓഡിയോക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ ആളുകൾ;ഡിജിപി മറുപടി പറയണമെന്നും സുരേന്ദ്രൻ‌ സ്വപ്ന സുരേഷിന്റെ ഓഡിയോക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ ആളുകൾ;ഡിജിപി മറുപടി പറയണമെന്നും സുരേന്ദ്രൻ

Recommended Video

cmsvideo
Vibitha Babu new gen viral candidate from mallappally
കാസർഗോഡും

കാസർഗോഡും

കാസർകോഡ് ജില്ലയിലും എൽഡിഎഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചു. മടിക്കൈ പഞ്ചായത്ത് (3 വാർഡുകൾ) കയ്യൂർ ചീമേനി പഞ്ചായത്ത്,കയ്യൂർ ചീമേനി പഞ്ചായത്ത് (ഒരു വാർഡ്) എന്നിവിടങ്ങളിലാണ് ഇടതു മുന്നണി സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.

English summary
Local body election; LDF win 15 seats in kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X