Get Updates
Get notified of breaking news, exclusive insights, and must-see stories!

കോൺഗ്രസ് പത്രിക പിൻവലിച്ചു; എൽഡിഎഫിന് കണ്ണൂരിൽ ഒരു വാർഡിൽ കൂടി എതിരില്ലാ വിജയം

കണ്ണൂർ; കോൺഗ്രസ് സ്ഥാനാർത്ഥി പത്രിക പിൻവലിച്ചതോടെ എൽഡിഎഫിന് കണ്ണൂരിൽ ഒരു വാർഡിൽ കൂടി ഏകപക്ഷീയ വിജയം. തലശ്ശേരി നഗരസഭയിലെ മമ്പള്ളിക്കുന്ന് വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി പത്രിക പിൻവലിച്ചതോടെയാണ് സിപിഎം സ്ഥാനാർത്ഥി വിജയിച്ചത്.

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പത്രികയിൽ നാമനിർദ്ദേശം ചെയ്തയാളുടെ ഒപ്പ് വ്യാജമാണെന്ന പരാതി ഉയർന്നതോടെയാണ് കോൺഗ്രസിന് പത്രിക പിൻവലിക്കേണ്ടി വന്നത്. അതേസമയം സിപിഎം ഭീഷണിക്ക് വഴങ്ങിയാണ് കോൺഗ്രസ് അനുഭാവി പരാതി നൽകിയെതെന്നാണ് കോൺഗ്രസിന്റെ ആരോപണം.

cpm

നേരത്തേ കണ്ണൂർ ജില്ലയിലെ 15 സീറ്റുകളിൽ എൽഡിഎഫ് എതിരില്ലാതെ വിജയച്ചിരുന്നു. ആന്തൂർ നഗരസഭയിലെ ആറ് വാര്‍ഡുകളിലാണ് വിജയിച്ചത്. പത്താം വാര്‍ഡില്‍ നിന്നും എംപി നളിനി, 11 ാം വാര്‍ഡില്‍ എം ശ്രീഷ, രണ്ടാം വാര്‍ഡില്‍ സിപി സുഹാസ്, മൂന്നാം വാര്‍ഡില്‍ എം പ്രീത, 16 ാം വാര്‍ഡില്‍ ഇ അഞ്ജന, 24 ാം വാര്‍ഡ് വി സതീദേവി എന്നിവരാണ് വിജയിച്ച സ്ഥാനാര്‍ത്ഥികള്‍.

ഇതുകൂടാതെ മലപ്പട്ടം പഞ്ചായത്തിലും അഞ്ച് വാർഡുകളിലും തളിപ്പറമ്പ് നഗരസഭയിലെ ഒു വാർഡും കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്തിലെ രണ്ട് വാർഡുകളും കോട്ടയം പഞ്ചായത്തിലെ ഒരു വാർഡുമാണ് എൽഡിഎഫ് എതിരില്ലാതെ ജയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+