കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോൺഗ്രസ് പത്രിക പിൻവലിച്ചു; എൽഡിഎഫിന് കണ്ണൂരിൽ ഒരു വാർഡിൽ കൂടി എതിരില്ലാ വിജയം

Google Oneindia Malayalam News

കണ്ണൂർ; കോൺഗ്രസ് സ്ഥാനാർത്ഥി പത്രിക പിൻവലിച്ചതോടെ എൽഡിഎഫിന് കണ്ണൂരിൽ ഒരു വാർഡിൽ കൂടി ഏകപക്ഷീയ വിജയം. തലശ്ശേരി നഗരസഭയിലെ മമ്പള്ളിക്കുന്ന് വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി പത്രിക പിൻവലിച്ചതോടെയാണ് സിപിഎം സ്ഥാനാർത്ഥി വിജയിച്ചത്.

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പത്രികയിൽ നാമനിർദ്ദേശം ചെയ്തയാളുടെ ഒപ്പ് വ്യാജമാണെന്ന പരാതി ഉയർന്നതോടെയാണ് കോൺഗ്രസിന് പത്രിക പിൻവലിക്കേണ്ടി വന്നത്. അതേസമയം സിപിഎം ഭീഷണിക്ക് വഴങ്ങിയാണ് കോൺഗ്രസ് അനുഭാവി പരാതി നൽകിയെതെന്നാണ് കോൺഗ്രസിന്റെ ആരോപണം.

cpm

നേരത്തേ കണ്ണൂർ ജില്ലയിലെ 15 സീറ്റുകളിൽ എൽഡിഎഫ് എതിരില്ലാതെ വിജയച്ചിരുന്നു. ആന്തൂർ നഗരസഭയിലെ ആറ് വാര്‍ഡുകളിലാണ് വിജയിച്ചത്. പത്താം വാര്‍ഡില്‍ നിന്നും എംപി നളിനി, 11 ാം വാര്‍ഡില്‍ എം ശ്രീഷ, രണ്ടാം വാര്‍ഡില്‍ സിപി സുഹാസ്, മൂന്നാം വാര്‍ഡില്‍ എം പ്രീത, 16 ാം വാര്‍ഡില്‍ ഇ അഞ്ജന, 24 ാം വാര്‍ഡ് വി സതീദേവി എന്നിവരാണ് വിജയിച്ച സ്ഥാനാര്‍ത്ഥികള്‍.

ഇതുകൂടാതെ മലപ്പട്ടം പഞ്ചായത്തിലും അഞ്ച് വാർഡുകളിലും തളിപ്പറമ്പ് നഗരസഭയിലെ ഒു വാർഡും കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്തിലെ രണ്ട് വാർഡുകളും കോട്ടയം പഞ്ചായത്തിലെ ഒരു വാർഡുമാണ് എൽഡിഎഫ് എതിരില്ലാതെ ജയിച്ചത്.

രാജ്യത്തെ വിദേശികൾക്കും സ്വദേശികൾക്കും കൊവിഡ് വാക്സിൻ ലഭ്യമാക്കും;ബഹ്റൈൻ രാജാവ്രാജ്യത്തെ വിദേശികൾക്കും സ്വദേശികൾക്കും കൊവിഡ് വാക്സിൻ ലഭ്യമാക്കും;ബഹ്റൈൻ രാജാവ്

കൊവിഡ് സാഹചര്യവും വാക്സിൻ വിതരണവും; മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തുംകൊവിഡ് സാഹചര്യവും വാക്സിൻ വിതരണവും; മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും

'ഇതാണ് അവസ്ഥയെങ്കിൽ സ്വർണവും വെടിമരുന്നുമൊന്നും വന്ന വഴി അന്വേഷിക്കേണ്ടല്ലോ';സുരേഷ് ഗോപി'ഇതാണ് അവസ്ഥയെങ്കിൽ സ്വർണവും വെടിമരുന്നുമൊന്നും വന്ന വഴി അന്വേഷിക്കേണ്ടല്ലോ';സുരേഷ് ഗോപി

ശോഭാ സുരേന്ദ്രൻ പുറത്തേക്കോ? കടുംവെട്ടുമായി ബിജെപി നേതൃത്വം.. ഇടഞ്ഞ് ആർഎസ്എസുംശോഭാ സുരേന്ദ്രൻ പുറത്തേക്കോ? കടുംവെട്ടുമായി ബിജെപി നേതൃത്വം.. ഇടഞ്ഞ് ആർഎസ്എസും

ഓര്‍ഡിൻസ് നടപ്പിലാക്കില്ലന്ന മുഖ്യമന്ത്രിയുടെ നിലപാട് തട്ടിപ്പ്; നിയമം പിൻവലിക്കണമെന്ന് ചെന്നിത്തലഓര്‍ഡിൻസ് നടപ്പിലാക്കില്ലന്ന മുഖ്യമന്ത്രിയുടെ നിലപാട് തട്ടിപ്പ്; നിയമം പിൻവലിക്കണമെന്ന് ചെന്നിത്തല

Recommended Video

cmsvideo
കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam

English summary
Local body election; LDF won one more ward in kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X