തിരഞ്ഞെടുപ്പ് ആവേശങ്ങൾ ഇല്ലാതെ മട്ടന്നൂർ നഗരസഭ; തിരഞ്ഞെടുപ്പ് നടക്കുക 2 വർഷത്തിന് ശേഷം
കണ്ണൂർ: കേരളം തദ്ദേശതിരഞ്ഞെടുപ്പ് ചൂടിലായെങ്കിലും മട്ടന്നൂർ നഗരസഭയിൽ മാത്രം ആവേശങ്ങളില്ല. രണ്ട് വർഷത്തിന് ശേഷമാണ് ഇവിടെ ജനവിധി തേടുക. നേരത്തെ തിരഞ്ഞെടുപ്പ് നടന്ന സമയക്രമത്തിന്റെ വ്യത്യാസമാണ് ഇതിന് കാരണം. 1990ൽ ഇ കെ നായനാർ സർക്കാരാണ് മട്ടന്നൂർ പഞ്ചായത്തിനെ നഗരസഭയായി ഉയർത്തിയത്. 1991ൽ സംസ്ഥാനത്ത് ഭരണം മാറി. പുതിയ സർക്കാർ നഗരസഭയെ വീണ്ടും പഞ്ചായത്താക്കി.

നഗരസഭയാക്കാനുള്ള വരുമാനവും ഭൌതിക സാഹചര്യങ്ങളും ഇല്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നീക്കം. എന്നാൽ എൽഡിഎഫ് കോടതിയെ സമീപിച്ചതോടെ തീരുമാനം സ്റ്റേ ചെയ്തു. ഇതോടെ ആറ് വർഷം മട്ടന്നൂരിൽ ഭരണസ്തംഭനം നിലനിന്നു. 1997ൽ വീണ്ടും എൽഡിഎഫ് മട്ടന്നൂരിൽ വീണ്ടും അധികാരത്തിലെത്തിയതോടെ നഗരസഭയാക്കി. ഇതോടെ ഇവിടെ ആദ്യത്തെ തിരഞ്ഞെടുപ്പ് നടന്നു. ഈ സമയം കേരളത്തിലെ മറ്റൊരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും തിരഞ്ഞടുപ്പ് നടന്നിരുന്നില്ല. പിന്നീട് ഇതുവരെയും മട്ടന്നൂരിൽ മാത്രം വേറെ സമയത്താണ് വോട്ടെടുപ്പ് നടക്കുന്നത്. ഇനി 2022 സെപ്തംബർ മാസത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. തുടക്കം മുതൽ ഇതുവരെ നഗരസഭാ ഭരണം എൽഡിഎഫിന്റെ കൈകളിലാണ്.
Recommended Video













Click it and Unblock the Notifications