കണ്ണൂരിൽ യുഡിഎഫിന് മികച്ച വിജയം: സിപിഎം-എസ്ഡിപിഐ കൂട്ടുകെട്ട് പ്രകടമായിരുന്നതായി സതീശൻ പാച്ചേനി
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി. തിരഞ്ഞെടുപ്പിൽ സിപിഎം- എസ്ഡിപിഐ കൂട്ടുകെട്ട് വ്യക്തമായി പുറത്തുവന്നതായും സതീശൻ പാച്ചേനി ആരോപിച്ചു. മുഴപ്പിലങ്ങാട് പഞ്ചായത്തിലും ഇരിട്ടി നഗരസഭയിലും എസ്ഡിപിയുടെ നേട്ടം സിപിഎം- എസ്ഡിപിഐ കൂട്ടുകെട്ടിന്റെ പ്രകടമായ ഉദാഹരണമാണെന്നും അദ്ദേഹം ആരോപിച്ചു.
ജില്ലയിൽ എല്ലാവരും ഉറ്റുനോക്കിയ കോർപ്പറേഷൻ ഭരണം സുസ്ഥിരതയോടെ നിലനിർത്താൻ യുഡിഎഫിന് സാധിച്ചു. രണ്ട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതികളിലും മികച്ച വിജയം നേടാൻ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്, നഗരസഭാ ജനപ്രിതിനിധികളുടെ എണ്ണത്തിൽ വർധനവുണ്ടായതായും അദ്ദേഹം പറഞ്ഞു.

ബിജെപിയ്ക്ക് സ്വാധീനമുള്ള ഇടങ്ങളിൽ വിജയിക്കാൻ സാധിക്കാത്ത പല വാർഡുകളിലും യുഡിഎഫിനെ പരാജയപ്പെടുത്താൻ സിപിഎമ്മും ബിജെപിയും വോട്ട് കച്ചവടം നടത്തി. വർഗ്ഗീയത പ്രചരിപ്പിച്ചും അക്രമം നടത്തിയും ഭീഷണിപ്പെടുത്തിയും ജനാധിപത്യത്തെ അട്ടിമറിയ്ക്കാൻ സിപിഎമ്മും ബിജെപിയും ശ്രമിച്ചിരുന്നതായും പാച്ചേനി ആരോപിക്കുന്നു. അതേ സമയം ഇടത്- വലത് മുന്നണികളുടെ കാപട്യം തിരിച്ചറിഞ്ഞതാണ് എസ്ഡിപിയുടെ വിജയത്തിലേക്ക് നയിച്ചതെന്നാണ് എസ്പി ജലാലുദ്ദീൻ ചൂണ്ടിക്കാണിച്ചത്.












Click it and Unblock the Notifications