കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തോൽവിയ്ക്ക് പിന്നിൽ സംഘടനാ ദൌർബല്യമെന്ന് കെ സുധാകരൻ, യുഡിഎഫിൽ പൊട്ടിത്തെറിയെന്ന് സൂചന

Google Oneindia Malayalam News

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയാതിരുന്നതിന് പിന്നാലെ യുഡിഎഫിൽ പൊട്ടിത്തെറി. തിരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ച തരത്തിലല്ലെന്ന് വ്യക്തമായതോടെ വിവിധ കോൺഗ്രസ് നേതാക്കളാണ് യുഡിഎഫ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്. കേരളത്തിൽ കോൺഗ്രസിന്റെ അടിത്തറയ്ക്ക് ഒന്നും സംഭവിച്ചില്ലെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. തദ്ദേശ തിരഞ്ഞെടുപ്പിൽ 2015ലെ തിരഞ്ഞടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ യുഡിഎഫിന് മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

സംഘടനാ ദൌർബല്യം തിരിച്ചടി

സംഘടനാ ദൌർബല്യം തിരിച്ചടി

തദ്ദേശ തിരഞ്ഞെടുപ്പിൽ തോൽവിയുടെ പ്രധാനകാരണം യുഡിഎഫിന്റെ സംഘടനാ ദൌർബല്യമാണെന്നാണ് കോൺഗ്രസ് നേതാവ് കെ സുധാകരന്റെ പ്രതികരണം. സർക്കാരിന്റെ അഴിമതി ജനങ്ങളിലേക്ക് എത്തിക്കാൻ യുഡിഎഫിന് കഴിഞ്ഞില്ലെന്നും അതേ സമയം കോൺഗ്രസ് പുനഃസംഘടന പാർട്ടിയ്ക്ക് ഗുണം ചെയ്തില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

ജംബോ കമ്മറ്റികൾ

ജംബോ കമ്മറ്റികൾ

പ്രാദേശിക തലത്തിൽ ജനവിശ്വാസം ആർജ്ജിക്കാൻ കഴിയാത്തത നേതാക്കളെ ഉൾപ്പെടുത്തി ജംബോ കമ്മറ്റികൾ ഉണ്ടാക്കിയത് പാർട്ടിയ്ക്ക് ഗുണം ചെയ്തില്ലെന്നുംഅതോടൊപ്പം കോൺഗ്രസിലെ ജംബോ കമ്മറ്റികളെക്കുറിച്ച് പരിശോധിക്കണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി നേതാക്കളുടെ കുറ്റമല്ല മറിച്ച് പാർട്ടിയിലെ സംഘടനാ സംവിധാനത്തിന്റെ കുറ്റമാണെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

എസ്ഡിപിഐ ബാന്ധവം

എസ്ഡിപിഐ ബാന്ധവം

വർഗ്ഗീയ പാർട്ടികളുമായി സന്ധി ചേർന്ന് എൽഡിഎഫ് നേടിയിട്ടുള്ള വിജയമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിലേതെന്നും സുധാകരൻ ആരോപിച്ചു. മുഴപ്പിലങ്ങാട് നിയോജക മണ്ഡലത്തിൽ എസ്ഡിപിഐയുമായി സിപിഎം തുറന്ന സഖ്യത്തിലാണെന്നും അങ്ങനെ നേടിയിട്ടുള്ള വിജയമാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.

ജോസ് കെ മാണിയുടെ നീക്കം

ജോസ് കെ മാണിയുടെ നീക്കം

ജോസ് കെ മാണി യുഡിഎഫ് വിട്ടുപോകാനുണ്ടായ സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് കെപിസിസി വക്താവ് അനിൽ ബോസ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ മുന്നേറ്റം തടയാൻ കഴിഞ്ഞില്ലെങ്കിലും 2015ലെ തിരഞ്ഞെടുപ്പിനേക്കാൾ മികച്ച പ്രകടനാണ് യുഡിഎഫ് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കാഴ്ചവെച്ചതെന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കിയത്.

തോൽവി പരിശോധിക്കും

തോൽവി പരിശോധിക്കും

കോൺഗ്രസിന് ആവശ്യമായിടത്ത് ശസ്ത്രക്രിയ വേണമെന്നാണ് ടിഎൻ പ്രതാപന്റെ പ്രതികരണം. തിരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ തോൽവി പരിശോധിക്കുമെന്നും പരാജയത്തെ ഗൌരവമായിത്തന്നെയാണ് കാണുന്നതെന്നും പ്രതാപൻ വ്യക്തമാക്കി. ജനകീയ മുന്നേറ്റത്തിലൂടെ മാത്രമേ യുഡിഎഫിന് വിജയിക്കാൻ കഴിയുകയുള്ളൂവെന്നും കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുടെ വാർഡുകളിൽ യുഡിഎഫ് നേതാക്കൾ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ടിഎൻ പ്രതാപനിൽ നിന്നുള്ള പ്രതികരണം പുറത്തുവരുന്നത്.

Recommended Video

cmsvideo
നിയമസഭ തിരഞ്ഞെടുപ്പിന് അടിത്തറയൊരുക്കി LDF | Oneindia Malayalam

English summary
Local Body Poll result: Congress leader's response after poll results going out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X