തദ്ദേശ തിരഞ്ഞെടുപ്പ്; കണ്ണൂരിൽ സിപിഎമ്മിന് ഏകപക്ഷീയ ജയം തുടരുന്നു; 16 സീറ്റുകളിൽ എതിരില്ല
കണ്ണൂര്‍: തിരഞ്ഞെടുപ്പിന് മുന്നേ കണ്ണൂര്‍ ജില്ലയില്‍ എല്‍ഡിഎഫ് വിജയം തുടരുന്നു. തലശേരി നഗരസഭയിലെ മമ്പള്ളി കുന്ന് വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചു. ഇതോടെ ജില്ലയില്‍ ഒരു വാര്‍ഡില്‍ കൂടി സിപിഎം ഏകപക്ഷീയമായി വിജയം കുറിച്ചു.
Recommended Video


കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശകന്റെ ഒപ്പ് വ്യാജമാണെന്ന് പരാതി ഉയര്‍ന്നതോടെയാണ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചത്. നാമനിര്‍ദ്ദേശകനായ കോണ്‍ഗ്രസ് അനുഭാവി പരാതി നല്‍കിയത് ഇടതുപക്ഷത്തിന്റെ ഭീഷണിക്ക് വഴങ്ങിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സിപിഎം കോട്ടയായ മമ്പള്ളിക്കുന്നില്‍ സിപിഎം 671, കോണ്‍ഗ്രസ് 96, ബിജെപി 65 എന്നതായിരുന്നു വോട്ട് നില. ഇത്തവണ ബിജെപിക്ക് സ്ഥാനാര്‍ത്ഥിയില്ല. ഇതോടെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ച വാര്‍ഡുകളുടെ എണ്ണം 16 ആയി.
അതേസമയം, അഴീക്കോട് പഞ്ചായത്തിലെ വനിതാ സംവരണ വാര്‍ഡില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച പുരുഷ സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി. അഴീക്കോട് പഞ്ചായത്തിലെ 20-ാം വാര്‍ഡ് ആയ ചാല്‍ ബീച്ച് വനിത സംവരണമാണ്. എന്നാല്‍ ഇവിടെ ബിജെപിയ്ക്ക് വേണ്ടി പത്രിക സമര്‍പ്പിച്ചത് പിവി രാജീവനും. വെള്ളിയാഴ്ച നടന്ന സൂക്ഷമ പരിശോധനയിലാണ് രാജീവന്റെ സ്ഥാനാര്‍ത്ഥി പട്ടിക തള്ളിയത്.












Click it and Unblock the Notifications