കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നാവികസേനയെ കാത്തു നില്‍ക്കാതെ നാട്ടുകാരിറങ്ങി: പഴശ്ശി അണക്കെട്ടിലെ ചെളി നീക്കം ചെയ്തു

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: പഴശ്ശി അണക്കെട്ടിലെ കുടിവെള്ള വിതരണ പദ്ധതി തടസം നീക്കി. നാവിക സേനയുടെ സഹായമില്ലാതെ നാട്ടിലെ മുങ്ങല്‍ വിദഗദ്ധരാണ് തടസങ്ങള്‍ നീക്കി കുടിവെള്ള വിതരണം പുന:സ്ഥാപിച്ചത്. പഴശ്ശി അണക്കെട്ടിലെ ഇന്‍ടേക് വെല്ലില്‍ അടിഞ്ഞുകൂടിയ ചെളിയും മണ്ണും മാലിന്യങ്ങളും നീക്കാന്‍ കഴിഞ്ഞ തവണ നാവിക സേനയെത്തിയിരുന്നു. കലിതുള്ളി വന്ന കാലവര്‍ഷത്തോടൊപ്പം മലയോര മേഖലയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്നാണ് ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസായ പഴശ്ശി അണക്കെട്ടില്‍ നിന്നുള്ള പമ്പിങ് തടസപ്പെട്ടത്.

മോദിയും അമിത് ഷായും കൃഷ്ണനും അര്‍ജുനനും, രജനീകാന്തിന്റെ വാദമുയര്‍ത്തി മുന്‍ മുഖ്യമന്ത്രി!!മോദിയും അമിത് ഷായും കൃഷ്ണനും അര്‍ജുനനും, രജനീകാന്തിന്റെ വാദമുയര്‍ത്തി മുന്‍ മുഖ്യമന്ത്രി!!

വെള്ളം പമ്പ് ചെയ്യുന്നത് ഡാമിന്റെ അടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന ഇന്‍ടേക് വെല്ലില്‍ നിന്നാണ്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കുത്തിയൊലിച്ചുന്ന ചെളിയും മണ്ണുംപാറക്കഷ്ണങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും എല്ലാം കൂടി ഈ വെല്ലിന്റെ കവാടത്തില്‍ അടിഞ്ഞുകൂടിയതിനെ തുടര്‍ന്ന് ജില്ലയില്‍ കഴിഞ്ഞ പത്ത് ദിവസമായി കുടിവെള്ള വിതരണം നിലച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിലും ഇത്തരമൊരു സ്ഥിതിവിശേഷമുണ്ടായിരുന്നു. അന്ന് ഇന്‍ടേക്ക് വെല്ലിന്റെ സ്ഥാനം കണ്ടെത്തുകയെന്നത് ദുഷ്‌കരമായതിനെ തുടര്‍ന്ന് നാവിക സേനയുടെ സഹായം തേടിയിരുന്നു.

pazhassdam-156

ശ്രീകണ്ഠപുരം, തളിപ്പറമ്പ് , പയ്യന്നൂര്‍ ആന്തൂര്‍ നഗരസഭകളിലും 11 പഞ്ചായത്തുകളിലും ഇരിക്കൂര്‍ പഞ്ചായത്തിലെ ജലനിധി പദ്ധതിയിലും ഇതേ തുടര്‍ന്ന് ദിവസങ്ങളായി കുടിവെള്ളം മുടങ്ങിയിരിക്കുകയാണ്. പഴശ്ശി അണക്കെട്ടിന് ഏകദേശം 400 മീറ്റര്‍ മുകളിലായി അണക്കെട്ടിന്റെ അടിത്തട്ടില്‍ സ്ഥാപിച്ച മൂന്നു ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഇന്‍ടേക് വെല്ലിന്റെ ലീഡിങ്ങ് ചാനല്‍ വഴിയാണ് പമ്പ് ഹൗസിലേക്ക് വെള്ളം ലഭ്യമാവുന്നത്.

ആറു മീറ്റര്‍ ഉയരത്തില്‍ വെള്ളമുള്ളതും കലങ്ങിയ വെള്ളത്തില്‍ അണക്കെട്ടിന്റെ അടിത്തട്ടിലുള്ള ചേംബറിലെ തടസങ്ങള്‍ നീക്കുകയെന്നത് അതീവ ദുഷ്‌കരമാണ്. ഷട്ടര്‍ തുറന്നു വെച്ചതിനാലുള്ള കുത്തൊഴുക്ക് കാരണം അതീവ സാഹസികമായാണ് മുങ്ങല്‍ വിദഗ്ദ്ധര്‍ ദൗത്യം നിര്‍വഹിച്ചത്.

English summary
Local people leads cleaning of Pazhassi dam, Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X