ലോക്ക് ഡൗൺ ഇളവുകൾ, കണ്ണൂരിൽ നിന്നും കെഎസ്ആർടിസി സർവീസ് തുടങ്ങി
കണ്ണുർ: ലോക്ക് ഡൗൺ ഇളവുകൾ നിലവിൽ വന്ന സാഹചര്യത്തിൽ കണ്ണൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും കുടുതൽ സർവീസുകൾ വരും ദിനങ്ങളിൽ പുനരാരംഭിക്കും.കഴിഞ്ഞ മെയ് എട്ടു മുതൽ പ്രഖ്യാപിച്ച ലോക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ കണ്ണുരിലെ മലയോരങ്ങൾ പുർണമായും ഒറ്റപ്പെട്ടിരിക്കുകയാണ്.
കണ്ണുർ ഡിപ്പോയിൽ നിന്നും അയൽ ജില്ലകളായ കാസർകോട്, കോഴിക്കോട് എന്നിവടങ്ങളിലേക്കും സർവീസ് മുടങ്ങി.ഇതോടെ കഴിഞ്ഞ ഒരു മാസത്തിലേറെയായി ജില്ലയുടെ മലയോര പ്രദേശങ്ങൾ ഗതാഗത സൗകര്യമില്ലാതെഒറ്റപ്പെട്ടു നിൽക്കുന്ന സാഹചര്യമാണുള്ളത്. ഇപ്പോൾ സർക്കാർ കൊവിഡ്നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതോടെ കണ്ണൂർ ഡിപ്പോയിൽ നിന്നും തിരുവനന്തപുരത്തേക്ക് രണ്ട് സൂപ്പർഫാസ്റ്റ് എക്സ്പ്രസുകളും ഒരു ഡീലക്സ് ബസും സർവീസ് പുനരാരംഭിച്ചിട്ടുണ്ട്.

യാത്രക്കാരുടെ വർധനവുണ്ടായാൽ കുടുതൽ സർവീസ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.കൊ വിഡ്നിയന്ത്രണങ്ങളിൽ അയവു വന്നതോടെയാണ് കെ.എസ് ആർ.ടി.സി കണ്ണുർ ഡിപ്പോയിൽ നിന്നും ദീർഘദൂര ബസുകൾ സർവീസ് തുടങ്ങിയത്.
രാവിലെ ഏഴു മണിക്ക് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന സൂപ്പർഫാസ്റ്റ് സർവീസ് രാത്രി എട്ടുമണിയോടെ തിരുവനന്തപുരത്തേക്ക് എത്തുകയും അവിടെ നിന്നും രാവിലെ ഏഴേ മുക്കാലിന് തിരിച്ച് കണ്ണൂരിലേക്ക് സർവീസ് നടത്തുകയും ചെയ്യും. അതുപോലെ തന്നെ വൈകുന്നേരം അഞ്ചര മണിയോടെ ഒരു സൂപ്പർ ഡീലക്സ് ബസ് തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുകയും പിറ്റേ ദിവസം രാവിലെ ആറേമുക്കാലിന് കണ്ണൂരിലെത്തുകയും ചെയ്യും.
അതുപോലെ സർക്കാർ ജീവനക്കാർക്കും ആരോഗ്യ പ്രവർത്തകർക്കും ജില്ലയിലെ വിവിധ മേഖലകളിലേക്ക് കെ.എസ്ആർ.ടി.സി ബസുകൾ സർവീസ് നടത്തി വരുന്നതായി കെ.എസ്.ആർ.ടി.സി കൺട്രോളിങ്ങ് ഇൻസ്പെക്ടർ സജിത്ത് സദാനന്ദൻ പറഞ്ഞു ' പയ്യന്നുരി ൽ നിന്നും കോട്ടയത്തേക്ക് സുപ്പർ ഫാസ്റ്റ് ബസ് പ്രതിദിന സർവീസ് നടത്തുന്നുണ്ട്. അതുപോലെ പയ്യാവൂർ, ഇരിക്കുർ, പയ്യന്നൂർ ഭാഗങ്ങളിലേക്ക് ഇപ്പോൾ സർവീസ് നടത്തുന്നുണ്ട്.പല ഭാഗത്തും കെ എസ് ആർ.ടി.സി സർവീസ് നടത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.പ്രത്യേകിച്ച് വയനാട് ഭാഗത്തേക്ക് സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാണെന്നും സജിത്ത് അറിയിടു
Recommended Video
ലോക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുന്ന മുറയ്ക്കും എല്ലാ ഭാഗങ്ങളിലേക്കും സർവീസ് നടത്താൻ കോർപറേഷൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി..കടുത്ത കൊ വിഡ്നിയന്ത്രണങ്ങളോടെയാണ് കെ.എസ്.ആർ.ടി.സി സർവീസ് പുനരാരംഭിച്ചത്. തലശേരി, പയ്യന്നുർ ഡിപ്പോകളിൽ നിന്നും ദീർഘ ദൂർ സർവീസുകൾ തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications