• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കണ്ണൂർ കോർപറേഷൻ മേയർക്കെതിരെയുള്ള അവിശ്വാസ പ്രമേയം: എൽഡിഎഫ് നീക്കം ലോക്ക് ഡൗണിൽ തട്ടി പൊളിഞ്ഞു

  • By Desk

കണ്ണൂർ: കണ്ണൂർ കോർപറേഷൻ മേയറെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കാനുള്ള എൽഡിഎഫ് നീക്കം പൊളിഞ്ഞു. കൊവിഡ് സാമുഹിക വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ രാജ്യവ്യാപകരായ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ മെയ് മൂന്ന് വരെ നീട്ടിയതാണ് പ്രതിപക്ഷ നീക്കത്തിന് തിരിച്ചടിയായത്. ഇതോടെ ഏപ്രിൽ 15ന് നടത്തേണ്ടിയിരുന്ന അവിശ്വാസ പ്രമേയ ചർച്ച മാറ്റിവെച്ചതായി ജില്ലാ കലക്ടർ ടി വി സുഭാഷ് അറിയിച്ചു. മെയ് മൂന്നിനാണ് രാജ്യത്ത് ലോക്ക് ഡൗൺ കാലാവധി തീരുന്ന കാലം. ഇതിനു ശേഷം മാത്രമേ അവിശ്വാസ പ്രമേയ ചർച്ച നടക്കുകയുള്ളുവെന്നാണ് സൂചന.

'ലോകത്തെവിടെ കോവിഡുണ്ടെങ്കിലും അത്, മലയാളിയുടെ വീട്ടുപടിക്കൽ ഇന്നല്ലെങ്കിൽ നാളെ വരും!'

കളക്ടറുടെ തീരുമാനം എൽഡിഎഫിന് തിരിച്ചടിയായപ്പോൾ ഭരണപക്ഷത്തിന് ആശ്വാസമായിരിക്കുകയാണ്. നേരത്തെ കൊവിഡിന്റെ പശ്ചാത്തലത്തിൽ അവിശ്വാസ പ്രമേയ അവതരണം നീട്ടണമെന്ന് യുഡിഎഫ് നേതാക്കൾ കളക്ടർക്ക് നിവേദനം നൽകിയിരുന്നു. കൊവിഡ് പടരുന്ന സാഹചര്യത്തിൽ നിലവിലുള്ള മേയർ സുമാ ബാലകൃഷ്ണനും മറ്റു ഭരണ സമിതി അംഗങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വരികയാണെന്നും ഈ സാഹചര്യം അവിശ്വാസ പ്രമേയത്തിന് അനുയോജ്യമല്ലെന്നുമായിരുന്നു യുഡിഎഫിന്റെ നിലപാട്. ഇതിനിടെ കലക്ടർ ഭരണകക്ഷിയിൽ ഉൾപ്പെടാത്തവരെ കൊ വിഡ് ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളികളാക്കുന്നില്ലെന്ന വിമർശനം കെ.സുധാകരൻ എംപി ഉൾപ്പെടെയുള്ള നേതാക്കൾ ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിൽ അവിശ്വാസ പ്രമേയ നോട്ടീസ് വിലക്ക് ലംഘിച്ച് ചർച്ചയ്ക്കെടുത്താൽ കടുത്ത പ്രതിഷേധം സംഘടിപ്പിക്കാനായിരുന്നു യുഡിഎഫ് തീരുമാനം.

എന്നാൽ അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുത്തിരുന്നെങ്കിൽ അത്രയൊന്നും ആശാവഹമായിരുന്നില്ല എൽഡിഎഫിന്റെ സ്ഥിതി നേരത്തെ ഡെപ്യൂട്ടി ചെയർമാൻ പി കെ രാഗേഷിനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയത് മുസ് ലിം ലീഗ് അംഗമായ കെപിഎ സലിമിന്റെ പിൻതുണയോടെയാണ് മുസ്ലിം ലീഗ്‌ നേതൃത്വവുമായി അസ്വാരസ്യത്തിലായിരുന്ന സലീം ഡെപ്യൂട്ടി മേയർക്കെതിരെയുള്ള അവിശ്വാസ. പ്രമേയ വോട്ടെടുപ്പ് ചർച്ചയിൽ കളം മാറ്റി ചവിട്ടുകയായിരുന്നു. ഇതോടെ രാഗേഷിന് അധികാരം നഷ്ടപ്പെട്ടു. എന്നാൽ മുസ്ലിം ലീഗ് നേതൃത്യം സലിമുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞു തീർക്കുകയും ആരോപണങ്ങൾ അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിക്കുകയും ചെയ്തതോടെ അഭിപ്രായ വ്യത്യാസത്തിന്റെ മഞ്ഞുരുകാൻ തുടങ്ങി. ഇതോടെ താൻ ലീഗിനൊപ്പം തന്നെയാണെന്ന പ്രസ്താവനയുമായി കെപിഎ സലിം രംഗത്തെത്തി.

ഇതിനിടെയാണ് കെഎം ഷാജി എംഎൽഎ എ വിഷയത്തിൽ ഇടപെടുന്നത്.ഷാജിയുടെ വിശ്വസ്തരിൽ ഒരാളാണ് കെ പി എ സലിം അതുകൊണ്ടുതന്നെ ഷാജിയുടെ ഇടപെടൽ ഗുണം ചെയ്തുവെന്നാണ് സൂചന. ഡെപ്യൂട്ടി ചെയർമാൻ തെരഞ്ഞെടുപ്പിൽ 27 ന് എതിരെ 28 വോട്ടുകൾക്കാണ് എൽഡിഎഫ് പ്രമേയം പാസായത്.ഇതോടെ കണ്ണൂർ കോർപറേഷൻ ഭരണത്തിന് തന്നെ ഇളക്കം തട്ടി. നേരത്തെ തീരുമാനിച്ച പ്രകാരം മാർച്ച് 20ന് നിലവിലുള്ള മേയർ സുമാ ബാലകൃഷ്ണൻ രാജിവെച്ച് മുസ്ലിം ലീഗ് പ്രതിനിധിയായ സി സീനത്തിനെ മേയർ സ്ഥാനം ഏൽപ്പിക്കേണ്ടതായിരുന്നു. എന്നാൽ ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ. ലീഗ് അംഗംകളം മാറ്റി ചവുട്ടിയത് കാര്യങ്ങൾ കുഴച്ചു മറിച്ചു. യുഡിഎഫിൽ ആശയക്കുഴപ്പങ്ങളും ചേരിപ്പോരും ശക്തമായി നിലനിൽക്കവേയാണ് എൽഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്.

English summary
Lockdown gave setback to No confidence motion against Kannur corporation mayor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more