കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂർ കോർപ്പറേഷനറിയാതെ സമ്പൂർണ്ണ അടച്ചിടൽ: ജില്ലാ ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി ഡെപ്യൂട്ടി മേയർ!!

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കൊവിഡ് സമുഹ വ്യാപന സാധ്യതയെ തുടർന്ന് കണ്ണൂർ നഗരത്തിലെ കടകളും സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും സമ്പൂർണമായി അടച്ചിട്ടു. എന്നാൽ ഈ വിഷയം തങ്ങളറിഞ്ഞില്ലെന്ന വാദവുമായി കോർപറേഷൻ അധികൃതർ രംഗത്തെത്തി. കണ്ണുർ കോർപറേഷനോട് ഈ വിഷയം നേരത്തെ ജില്ലാ ഭരണകൂടം ചർച്ച ചെയ്തിട്ടില്ല. നഗരത്തിലെ മുഴുവൻ വാർഡുകളും അടച്ചിടാനാണ് കലക്ടർ തുടക്കത്തിൽ ഉത്തരവിട്ടത്. എന്നാൽ പിന്നീട് വിളിച്ചു ചോദിച്ചപ്പോഴാണ് മൂന്ന് വാർഡുകളിലാക്കി ചുരുക്കിയതെന്ന് കോർപറേഷൻ ഡെപ്യൂട്ടി മേയർ പി കെ രാഗേഷ് പറഞ്ഞു.

വിളിച്ചിട്ട് ആംബുലന്‍സുകള്‍ വന്നില്ല; മൃതദേഹം ചുമന്ന് പോലീസുകാര്‍ റോഡിലൂടെ നടന്നത് അരകിലോമീറ്റര്‍വിളിച്ചിട്ട് ആംബുലന്‍സുകള്‍ വന്നില്ല; മൃതദേഹം ചുമന്ന് പോലീസുകാര്‍ റോഡിലൂടെ നടന്നത് അരകിലോമീറ്റര്‍

കണ്ണൂർ കോർപറേഷനിലെ മൂന്ന് ഡിവിഷനുകളാണ് കണ്ടെയ്ൻമെന്റ് സോണാക്കിയത്. ഇതിനുപുറമെ കണ്ണൂർ പഴയ ബസ്റ്റാൻഡും പരിസരങ്ങളും പൂർണമായും അടച്ചു. അവശ്യ സർവീസിലുള്ളവരെ മാത്രമേ നഗരത്തിലേക്ക് കടത്തിവിടുന്നൂള്ളൂ. നഗരത്തിലേക്കുള്ള ചെറുറോഡുകൾ മുഴുവനായും അടച്ചിട്ടു. മുഴുവൻ റോഡുകളിലും ശക്തമായ പോലീസ് പരിശോധനയുണ്ട്. താളിക്കാവ്, കാനത്തൂർ, പയ്യാമ്പലം വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോണിലുള്ളത്. ഈ പ്രദേശങ്ങളിലുള്ളവരെ പുറത്തുപോകാനോ മറ്റുള്ളവരെ ഇവിടേക്ക് കടക്കാനോ അനുവദിക്കുന്നില്ല. നഗരത്തിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് വൈകീട്ടോടെ നിയന്ത്രണം വ്യാപിപ്പിക്കാനും പോലീസ് നിർദേശമുണ്ട്.

 kannur-1572531

ഇതിനിടെ കോ​ർ​പ​റേ​ഷ​ൻ അ​റി​യാ​തെ കോ​ർ​പ​റേ​ഷ​ൻ അ​ട​ച്ചി​ടാ​ൻ പോ​ലീ​സും ക​ള​ക്ട​റും തീ​രു​മാ​നി​ച്ചത് വിവാദമായി. എ​ന്നാ​ൽ കോ​ർ​പ്പ​റേ​ഷ​ൻ ഡെപ്യൂട്ടി മേയർ അറിഞ്ഞപ്പോൾ ഉത്തരവ് തി​രു​ത്തി. ക​ണ്ണൂർ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ പ​തി​നാ​ലു​കാ​ര​ന് സ​മ്പ​ര്‍​ക്കം വ​ഴി കൊവി​ഡ് പോ​സി​റ്റീ​വ് കേ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട​തോ​ടെ കോ​ർ​പ​റേ​ഷ​ൻ മു​ഴു​വ​ൻ അ​ട​ച്ചി​ടു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​റ​ക്കുയായിരുന്നു. ഉ​ത്ത​ര​വ് വ​ന്ന​പ്പോ​ൾ മു​ത​ൽ പോ​ലീ​സ് മൈ​ക്കും കെ​ട്ടി അ​നൗ​ൺ​സും ചെ​യ്തു. ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ ക​ട​ക​ളും സ്ഥാ​പ​ന​ങ്ങ​ളും എ​ല്ലാം അ​ട​യ്ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

കൊവി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്താ​ൽ ഡി​വി​ഷ​നോ വാ​ർ​ഡോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ ആ​ക്ക​ണ​മെ​ങ്കി​ൽ ത​ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​നു​മ​തി​യും വേ​ണം. എ​ന്നാ​ൽ, കഴിഞ്ഞ ദിവസം ക​ള​ക്ട​റും പോ​ലീ​സും കോ​ർ​പ​റേ​ഷ​ൻ മു​ഴു​വ​ൻ അ​ട​ച്ചി​ടാ​ൻ തീ​രു​മാ​നി​ച്ച വി​വ​രം കോ​ർ​പ​റേ​ഷ​ൻ അ​റി​ഞ്ഞ​ത് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ്. തു​ട​ർ​ന്ന് കോ​ർ​പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ പി കെ. രാ​ഗേ​ഷ് ജി​ല്ലാ ക​ള​ക്ട​ർ ടി വി സു​ഭാ​ഷു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും അ​ട​ച്ചി​ട​ൽ മൂ​ന്നു വാ​ർ​ഡു​ക​ളാ​ക്കി ചു​രു​ക്കു​ക​യു​മാ​യി​രു​ന്നു.

English summary
Lockdown: Kannur corporation Deputy mayor against District administration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X