കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇളവുകള്‍ പിന്‍വലിക്കും; ഉത്തരവിറക്കി കണ്ണൂര്‍ കളക്ടര്‍

  • By News Desk
Google Oneindia Malayalam News

.കണ്ണൂര്‍: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ പാലിക്കാത്ത പക്ഷം അനുവദിച്ച് ഇളവുകളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ടി വരുമെന്ന് ജില്ലാ കളക്ടര്‍. ജില്ലയില്‍ കച്ചവട സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും മാസ്‌ക് ഉള്‍പ്പെടെയുള്ള സുരക്ഷാ മുന്‍കരുതലൊന്നും കൂടാതെ ജനങ്ങള്‍ കൂടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഉത്തരവ്.

ജില്ലാകളക്ടര്‍ പുറത്ത് വിട്ട ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ക്വാറന്‍ൈന്‍, റിവേഴ്‌സ് ക്വാറന്റൈന്‍, മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ കഴുകല്‍, പൊതുസ്ഥലത്ത് തുപ്പാതിരിക്കല്‍ തുടങ്ങിയ നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.

kannur

മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് കോപ്ലക്‌സുകള്‍, കച്ചവട സ്ഥാപനങ്ങള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, വ്യവസായ സ്ഥാപനങ്ങള്‍, ഹോട്ടല്‍, റസ്റ്റോറന്റ്, വിദ്യാലയങ്ങള്‍, കൃഷി സ്ഥലങ്ങള്‍, ആശുപത്രികള്‍, ബസ് സ്റ്റാന്റ്, ആരാധനാലങ്ങള്‍ തുടങ്ങിയ എല്ലാ പൊതു ഇടങ്ങളിലും സാമൂഹിക അകലം കര്‍ശനമായി പാലിക്കണമെന്നും സാനിറ്റൈസര്‍, ഹാര്‍ഡ് വാഷ് ഉള്‍പ്പെടെയുള്ള ശുചീകരണ സംവിധാനങ്ങള്‍ സജജമാക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍
ഉറപ്പ് വരുത്തണമെന്നമെന്നും ഉത്തരവില്‍ പറയുന്നു.

ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന കച്ചവട സ്ഥാപനങ്ങള്‍ക്കെതിരെ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപണങ്ങള്‍ ലൈസന്‍സ് റദ്ദ് ചെയ്യുന്ന നടപടികള്‍ സ്വീകരിക്കണമെന്നും ക്വാറന്റൈനില്‍ കഴിയുന്ന ആളുകള്‍ കര്‍ശനമായും ആരോഗ്യ പ്രവര്‍ത്തകര്‍, തദ്ദേശ സ്വയം ഭരണ സ്ഥാപന മേധാവികള്‍, പൊലീസ് എന്നിവരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കി.

നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന പക്ഷം 2005 ലെ ദുരന്ത നിവാരണ നിയമത്തിന്റെ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ പ്രകാരവും 1087 എപ്പിഡമിക് ആക്ട് പ്രകാരവും ഇന്ത്യന്‍ പീനല്‍ കോഡിന്റെ 188ാം വകുപ്പ് പ്രകാരവും ഉചിതമായ മറ്റ് ചട്ടങ്ങള്‍ പ്രകാരവും നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

കേരളത്തില്‍ ഇന്ന് 42 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 12 കണ്ണൂര്‍ ജില്ലയിലാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊറോണ സ്ഥിരീകരിച്ചത്. നിലവില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികള്‍ ഉള്ളത് കണ്ണൂൂരിലാണ്. കാസര്‍ഗോഡ് -7, കോഴിക്കോട്-5, പാലക്കാട്-5,തൃശ്ശൂര്‍-4, മലപ്പുറം-4, കോട്ടയം-2,കൊല്ലം,പത്തനംതിട്ട,വയനാട് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രണ്ട് പേരാണ് രോഗമുക്തി നേടിയത്. ഇന്ന് പോസിറ്റീവായതില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍നിന്ന് വന്നവരാണ്. 17 പേര്‍ വിദേശത്ത് നിന്ന് വന്നവരും.

7 മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ പാലക്കാട് 1 കുടുംബത്തിലെ 4 പേർക്ക് കൊവിഡ്! ഇന്ന് 5 കേസ്7 മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ പാലക്കാട് 1 കുടുംബത്തിലെ 4 പേർക്ക് കൊവിഡ്! ഇന്ന് 5 കേസ്

English summary
Lockdown Restriction Will Be Strict in Kannur If It Break Said Collector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X