ലോഡ്ജില്‍ റെയ്ഡ്: പൊലിസിനെ ഭയന്ന് കെട്ടിടത്തില്‍ നിന്നും ചാടിയ യുവതിക്ക് പരിക്ക്
കണ്ണൂര്‍: ലോഡ്ജ് കേന്ദ്രീകരിച്ചു പെണ്‍വാണിഭവും മയക്കുമരുന്ന് ഇടപാടും നനടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് റെയ്ഡിനെത്തിയ പൊലിസിനെകണ്ടു മൂന്നാം നിലയില്‍ നിന്നും താഴേക്ക് ചാടിയ യുവതി അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസാം സ്വദേശിനി റെയ്‌ന ബീഗത്തെയാ(21)ണ് അതീവഗുരുതാവസ്ഥയില്‍ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. വെളളിയാഴ്ച്ച രാത്രി ഏഴുമണിയോടെയാണ് സംഭവം.

ചെറുവത്തൂരിലെ മലബാര്‍ ലോഡ്ജില്‍ അനാശാസ്യവും പെണ്‍വാണിഭവും മയക്കുമരുന്ന് ഇടപാടുകളും നടക്കുന്നായി രഹസ്യവിവരം ലഭിച്ചതു പ്രകാരമാണ് പൊലിസ് റെയ്ഡു നടത്തിയത്. ചന്തേര എസ്. ഐ ശ്രീദാസിന്റെ നേതൃത്വത്തില്‍ പൊലിസ് റെയ്ഡു നടത്താന്‍ എത്തിയതോടെയാണ് സംഭവം. പൊലിസ് വാഹനം ലോഡ്ജിന്റെ മുന്‍വശത്തെത്തിയതോടെ യുവതി പുറകുവശത്തൂടെ ഓടിരക്ഷപ്പെടാന്‍ശ്രമിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. ലോഡ്ജിന്റെ വടക്ക്, കിഴക്കെ വശത്ത് നിന്നും താഴെക്ക് ചാടിയ യുവതി ഗ്‌ളാസ് കട്ടു ചെയ്തു കൊടുക്കുന്ന കടയുടെ മുന്‍പിലാണ് വീണത്. അവിടെ കുപ്പിചില്ലിന്റെ കൂമ്പാരമുണ്ടായിരുന്നു അതില്‍ വീണ യുവതിക്ക് വയറ്റിലടക്കം ശരീരത്തിന്റെ പലഭാഗത്തും ചില്ലുകള്‍ തുളച്ചുകയറി മാരകമായി മുറിവേല്‍ക്കുകയായിരുന്നു.
തുടര്‍ന്ന് പ്രദേശവാസികള്‍ ലോഡ്ജിന്റെ മുന്‍വശത്തുണ്ടായിരുന്ന പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. പൊലിസെത്തി യുവതിയെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ നിന്നും പ്രാഥമിക ശ്രുശ്രൂഷ നല്‍കിയ ശേഷമാണ് സ്ഥിതി ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. പൊലിസിനെ കണ്ടു ലോഡ്ജിലുണ്ടായിരുന്ന പുരുഷന്‍മാര്‍ ഓടിരക്ഷപ്പെട്ടു. ഇതരസംസ്ഥാനങ്ങളില്‍ നിന്നും യുവതികളെ കൊണ്ടു വന്ന് ഈ ലോഡ്ജു കേന്ദ്രീകരിച്ചു പെണ്‍വാണിഭവും മയക്കുമരുന്ന് ഇടപാടുകളും നടത്തുന്നതായി പൊലിസിന് നേരത്തെ ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് റെയ്ഡു നടത്തിയത്. സംഭവത്തില്‍ ലോഡ്ജു ഉടമയെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications