കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്സഭ തിരഞ്ഞെടുപ്പ് 2019; റീ പോളിങ് നടക്കുന്ന പാമ്പുരുത്തിയില്‍ പ്രചാരണത്തിനെത്തിയ പികെ ശ്രീമതിയെട ലീഗുകാര്‍ തടഞ്ഞു, പോലീസ് ഇടപെട്ട് സംഘർഷം ഒഴിവാക്കി!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ ശ്രീമതിയെ പ്രചരണത്തിനിടെ ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു. റീ പോളിങ് പ്രഖ്യാപിച്ച പാമ്പുരുത്തിയില്‍ പ്രചരണത്തിനെത്തിയതായിരുന്നു സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും. പുരുഷന്മാരില്ലാത്ത വീടുകളില്‍ കയറി സ്ഥാനാര്‍ഥിയുടെ കൂടെയുള്ള പുരുഷന്മാരായ നേതാക്കള്‍ വോട്ട് ചോദിക്കരുതെന്നു പറഞ്ഞ് ഒരു സംഘം ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞെന്നാണ് പരാതി.

<strong>ബിജെപിയും ആര്‍എസ്എസും ഗോഡ്-കെ സ്‌നേഹികളല്ല, മറിച്ച് അവര്‍ ഗോഡ്-സെ സ്‌നേഹികളാണ്, പരിഹസിച്ച് രാഹുൽ</strong>ബിജെപിയും ആര്‍എസ്എസും ഗോഡ്-കെ സ്‌നേഹികളല്ല, മറിച്ച് അവര്‍ ഗോഡ്-സെ സ്‌നേഹികളാണ്, പരിഹസിച്ച് രാഹുൽ

ജനാധിപത്യ അവകാശമാണ് വീട് കയറി വോട്ട് ചോദിക്കുന്നതെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ മറുപടി നല്‍കിയെങ്കിലും ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റമുണ്ടാവുകയായിരുന്നു. സംഭവമറിഞ്ഞ് വളപട്ടണം പൊലിസ് സ്ഥലത്തെത്തിയാണ് പ്രവര്‍ത്തകരെ നീക്കിയത്. ഞായറാഴ്ച റീപോളിംഗ് നടക്കുന്നതിനാല്‍ വോട്ട് അഭ്യര്‍ത്ഥിച്ച് പാമ്പുരുത്തി മേഖലയിലെ രാവിലെ മുതല്‍ വിവിധ വീടുകളില്‍ ശ്രീമതി എത്തിയിരുന്നു.

PK Sreemathi

സ്ഥാനാര്‍ഥിയോടൊപ്പം എല്‍.ഡി.എഫ് നേതാക്കളുമുണ്ടായിരുന്നു. ഇതിനിടെയാണ് വാക്കേറ്റവുമായി ലീഗ് പ്രവര്‍ത്തകരെത്തിയതെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു. കള്ളവോട്ട് നടന്നതായി കണ്ടെത്തിയ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഏഴുബൂത്തുകളിലാണ് ഞായറാഴ്ച റീപോളിങ് നടക്കുന്നത്.

കാസര്‍കോട് തൃക്കരിപ്പൂര്‍ ബൂത്ത് നമ്പര്‍ 48 കൂളിയോട് ജി.എച്ച്.എസ് ന്യൂബില്‍ഡിംഗ്, കണ്ണൂര്‍ ധര്‍മ്മടം ബൂത്ത് നമ്പര്‍ 52 കുന്നിരിക്ക യു.പി.എസ് വേങ്ങാട് നോര്‍ത്ത്, ബൂത്ത് നമ്പര്‍ 53 കുന്നിരിക്ക യു.പി.എസ് വേങ്ങാട് സൗത്ത് എന്നിവിടങ്ങളിലാണ് റീപോളിംഗ്. നേരത്തെ നാലു ബൂത്തുകളില്‍ റീ പോളിംഗ് നടത്താന്‍ കമ്മീഷന്‍ തീരുമാനിച്ചിരുന്നു.

കാസര്‍കോട്ടെ കല്യാശേരിയിലെ ബൂത്ത് നമ്പര്‍ 19 പിലാത്തറ, ബൂത്ത് നമ്പര്‍ 69 പുതിയങ്ങാടി ജുമാഅത്ത് എച്ച്.എസ് നോര്‍ത്ത് ബ്ലോക്ക്, ബൂത്ത് നമ്പര്‍ 70 ജുമാഅത്ത് എച്ച്.എസ് സൗത്ത് ബ്ലോക്ക്, കണ്ണൂര്‍ തളിപ്പറമ്പ് ബൂത്ത് നമ്പര്‍ 166 പാമ്പുരുത്തി മാപ്പിള എ.യു.പി.എസ് എന്നിവടങ്ങളിലാണ് ഇതോടൊപ്പം റീ പോളിംഗ് നടത്തുന്നത്. മെയ് 19 ന് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്.

റിട്ടേണിംഗ് ഓഫീസര്‍മാരുടെ റിപ്പോര്‍ട്ടുകളും ചീഫ് ഇലക്ട്രല്‍ ഓഫീസറുടെയും ജനറല്‍ ഒബ്‌സര്‍വറുടെയും റിപ്പോര്‍ട്ടുകളും മറ്റു തെളിവുകളും വിശകലനം ചെയ്താണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുത്തത്. മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ പരസ്യപ്രചരണം ഇന്നലെ അവസാനിച്ചു. ഇന്ന് നിശബ്ദ പ്രചരണം നടക്കും.

English summary
Lok sabha election 2019; PK Sreemathi who came for the poll campaign was blocked by league leaders.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X