കണ്ണൂരില്‍ ആവേശം വാനോളം; കൊട്ടിക്കലാശത്തിന് ഒരുങ്ങി യുഡിഎഫ്
കണ്ണൂര്‍: കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആവേശം വാനോളമുയര്‍ത്തി അവസാനഘട്ട പര്യടനത്തിലേക്ക് യുഡിഎഫ് കടന്നു. പരസ്യപ്രചരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കിയുള്ളപ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് സ്ഥാനാര്‍ത്ഥി കെ.സുധാകരനും യുഡിഎഫ് ക്യാമ്പും.
ധര്‍മ്മടം, മട്ടന്നൂര്‍ നിയോജക മണ്ഡലങ്ങളിലെ പര്യടന തിരക്കിലായിരുന്നു കെ.സുധാകരന്. ബാന്റുമേളവും മുദ്രവാക്യം വിളികളുമായി സ്ഥാനാര്‍ത്ഥി പര്യടനത്തിന്റെ ആവേശം ഒട്ടും ചോരാതെ പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥിക്കൊപ്പം കൂടി.

ധര്‍മ്മടം നിയോജക മണ്ഡലത്തിലെ പര്യടനം മമ്മാക്കുന്നില്‍ ഉദ്ഘാടനം ചെയ്തു. നയിച്ചലത്ത് മുക്ക്,മുഴപ്പിലങ്ങാട്,പാച്ചാക്കര,ചാത്തോടം,സ്വാമികുന്ന്,ഒഴയില്‍ഭാഗം,എരുവട്ടി,പറമ്പായി,അണ്ടലൂര്‍ എന്നിവിടങ്ങളിലെ പര്യടനം ശേഷം ഉച്ചയോടെ മമ്പറം ടൗണില്‍ സമാപിച്ചു. ഉച്ചതിരിഞ്ഞ് പടിക്കച്ചാലില്‍ നിന്നും മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലെ പര്യടനത്തിന് തുടക്കമായി 22ത്തോളം സ്ഥലങ്ങളിലെ സ്വീകരത്തിന് ശേഷം രാത്രിയോടെ എടയന്നൂര്‍ സമാപിച്ചു.
നേതാക്കളായ കെ ജയന്ത്, ആലിപ്പറ്റ ജമീല ,എംഎല്‍എമാരായ മാത്യു കുഴല്‍നാടനും, ചാണ്ടി ഉമ്മനും, ഉമാതോമസും തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മണ്ഡലത്തിലെ വിവിധയിടങ്ങിളിലെ യോഗങ്ങളില്‍ പങ്കെടുത്തു പ്രസംഗിച്ചു. പരസ്യപ്രചാരണത്തിന്റെ സമാപന ദിവസമായ 24ന് കെ.സുധാകരന്റെ റോഡ് ഷോ ഉള്‍പ്പെടെയുള്ള പരിപാടികളാണ് യുഡിഎഫ് ഒരുക്കിയിരിക്കുന്നത്.
ഉച്ചയ്ക്ക് 2.30ന് കണ്ണൂര്‍ സിറ്റി,3.30ന് കണ്ണൂര്‍ ചേമ്പര്‍ ഹാള്‍, 4.30ന് സ്റ്റേഡിയം കോര്‍ണര്‍, വൈകുന്നേരം 5.30ന് ഫോര്‍ട്ട് റോഡ് സ്റ്റേറ്റ് ബാങ്ക് ജംഗ്ഷനില്‍ പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥിയും എത്തിച്ചേരും. പരമാവധി പ്രവര്‍ത്തകരേയും നേതാക്കളെയും അണിനിരത്തി യുഡിഎഫിന്റെ ശക്തിപ്രകടനമാക്കി മാറ്റി അരങ്ങ് കൊഴുപ്പിക്കാനുള്ള നീക്കമാണ് യുഡിഎഫ് ക്യാമ്പ് ആസൂത്രണം ചെയ്യുന്നത്.
രാഹുല്‍ ഗാന്ധി, ഡികെ.ശിവകുമാര്‍, പണക്കാട് തങ്ങള്‍,പികെ. കുഞ്ഞാലികുട്ടി, പ്രതിപക്ഷ നേതാവ് വിഡി സതീശന് ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നേതാക്കള്‍ ഉള്‍പ്പെടെ കെ.സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി മണ്ഡലത്തിലെത്തിയത് പ്രവര്‍ത്തകര്‍ക്ക് നല്കിയ ഊര്‍ജ്ജം വലിയ ആത്മവിശ്വാസം പകരുന്നതാണ്.
കള്ളവോട്ടും ബൂത്ത്പിടിത്തവുമായി വളഞ്ഞവഴിയിലൂടെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനാണ് സിപിഎം ശ്രമം. അതിനെയെല്ലാം അതിജീവിച്ച് ജനപിന്തുണയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണവിരുദ്ധ വികാരവും കോണ്‍ഗ്രസിനും യുഡിഎഫിനും അനുകൂല തരംഗം തീര്‍ക്കുമെന്ന ഉറച്ച വിശ്വാസമാണ് നേതാക്കള്‍ പങ്കുവെയ്ക്കുന്നത്. ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ കെ.സുധാകരന്റെ മൂന്നാ ഘട്ട പര്യടനം. മമ്മാക്കുന്നില്‍ എഐസിസി മെമ്പര്‍ വിഎ നാരായണന് ഉദ്ഘാടനം ചെയ്തു.
നേതാക്കളായ ചന്ദ്രന് തില്ലങ്കേരി,കെ സി മുഹമ്മദ് ഫൈസല്‍, രാജീവന് എളയാവൂര് , ,ഇ പി ശംസുദ്ധീന്‍ ,എന്‍ പി ശ്രീധരന്, എം കെ മോഹനന്, വി ആര് ഭാസ്കരന് ,എന്‍ കെ റഫീഖ് മാസ്റ്റര്‍, കെ വിജയരാജന്‍,കെ ഒ സുരേന്ദ്രന് ,റശീദ് കവ്വായി,സുരേഷ് മാവില , സത്യന് വണ്ടിച്ചാലില്‍,റിജില്‍ മാക്കുറ്റി,ജയചന്ദ്രന് ഫര്ഹാന് മുണ്ടേരി ,തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു
-
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
മാറി മാറി വീശുന്ന പാലക്കാടൻ കാറ്റ് ആര് ‘ഡീൽ’ ചെയ്യും? -
കോഴിക്കോടൻ പോരിൽ ചുവപ്പുകോട്ടയിളകുമോ? -
മുന്നണികളുടെ നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങൾ- വോട്ടര്‍മാര്‍ കുറഞ്ഞത് 27, കൂടിയവ ഏഴ് -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications