Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവത്വത്തോട് വോട്ട് ചോദിച്ച് കെ സുധാകരൻ, മലയോരമേഖലയിലെ ക്യാംപസുകളിൽ പ്രചാരണം നടത്തി

പേരാവൂര്‍:വേനല്‍ചൂടിനെ അവഗണിച്ചു കൊണ്ടു കണ്ണൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുന്നു. കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലയായ പേരാവൂര്‍ മണ്ഡലത്തിലെ യുവത്വത്തിന്റെ സ്പന്ദനം തൊട്ടറിഞ്ഞ് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണ പര്യടനം നടത്തിയത്.

തികഞ്ഞ ആവേശത്തോടെയാണ് കെ.സുധാകരനെ വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചത്. എസ്എഫ് ഐയുടെ അക്രമ രാഷ്ട്രീയത്തിനെതിരെ ജനാധിപത്യത്തിന്റെ വെളിച്ചം എത്തിക്കുന്നതിന് കലാലയങ്ങളില്‍ കെ എസ് യു എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനം ഉണ്ടാവേണ്ടതിന്റെ പ്രാധാന്യം പങ്കുവെച്ചാണ് സ്ഥാനാര്‍ത്ഥിയായ കെ.സുധാകരന്‍ വിദ്യാര്‍ത്ഥികളെ കൈയ്യിലെടുത്തത്.

electiuon

ഉളിയില്‍ ഐഡിയല്‍ അറബിക് കോളേജ്, സുന്നി മജ്‌ലിസ് ഉളിയില്‍,ഇരിട്ടി എം.ജി, എം.ജി ഐ.ടി.ഐ പ്രകതി കോളേജ് ഇരിട്ടി, കുന്നോത് ഐ.എച്ച്.ആര്‍.ഡി, ഡോണ്‍ബോസ്‌കോ കോളേജ് അങ്ങാടിക്കടവ്, വീര്‍പ്പാട് എസ്.എന്‍ കോളേജ്,എടത്തൊട്ടി ഡി.പോള്‍ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാര്‍ത്ഥികളുമായി സംവദിച്ചും വോട്ട് അഭ്യര്‍ത്ഥിച്ചുമുള്ള കെ.സുധാകരന്റെ പ്രചരണം.

അധികാരത്തിന്റെ തണലില്‍ എസ്എഫ് ഐ എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനം വെറും ക്രിമിനല്‍ സംഘങ്ങളുടെ കൂടാരമായി മറിയെന്നു വിദ്യാര്‍ത്ഥികളുമായി സംവദിച്ച കെ.സുധാകരന്‍ പറഞ്ഞു. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനും എസ്എഫ് ഐയുടെ ക്യാമ്പസ് അക്രമരാഷ്ട്രീയത്തിനും ബാലറ്റിലൂടെ തിരിച്ചടി നല്‍കാനുള്ള അവസരമാണ് ഈ തിരഞ്ഞെടുപ്പ്. സ്വജനപക്ഷപാതവും പിന്‍വാതില്‍ നിയമനവും നടത്തി യുവത്വത്തെ വഞ്ചിച്ച എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ യുവജനരോഷം ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.


സണ്ണി ജോസഫ് എംഎല്‍എ,ചന്ദ്രന്‍ തില്ലങ്കേരി,അഡ്വ.റോജസ് സെബാസ്റ്റ്യന്‍, സാജു യോമസ്, പി.എ നസീര്‍,പി.കെ ജനാര്‍ദ്ദനന്‍,ഇബ്രാഹിം മുണ്ടേരി,കെ വേലായുധന്‍, ഇമ്പാന്‍ ഹംസ,സി അഷറഫ്, പി വി നിധിന്‍, പി കുട്ടിയപ്പ മാസ്റ്റര്‍,ജുബിലി ചാക്കോ,പൂക്കോത്ത് അബൂബക്കര്‍,സുരേഷ് ചാലാറത്ത്,സി ഹരിദാസന്‍


കെ ശഫാഫ്, സമീര്‍ പുന്നാട്,തുടങ്ങിയവര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കൊപ്പം പ്രചരണ പരിപാടികളില്‍ പങ്കെടുത്തു.തുടര്‍ന്ന് മട്ടന്നൂര്‍ നിയോജകമണ്ഡലം യുഡിഎഫ് കണ്‍വെന്‍ഷനിലും സുധാകരന്‍ പങ്കെടുത്തു. എല്‍.ഡി. എഫ് സ്ഥാനാര്‍ത്ഥി എം.വി ജയരാജന്‍, എന്‍.ഡി. എ സ്ഥാനാര്‍ത്ഥി സി.രഘുനാഥും ഒന്നാംഘട്ട പര്യടനം നടത്തിവരികയാണ്.റോഡ് ഷോ, നൈറ്റ് വാക്ക്, പൊതുസമ്മേളനങ്ങള്‍ എന്നിവയാണ് നേതാക്കള്‍ നടത്തിവരുന്നത്. മണ്ഡലം യോഗങ്ങളും തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളും പൂര്‍ത്തിയായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+