Get Updates
Get notified of breaking news, exclusive insights, and must-see stories!

'കോണ്‍ഗ്രസ് അടിമുടി മാറണം'; കണ്ണൂരില്‍ സുധാകരന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി

കണ്ണൂര്‍: കണ്ണൂരില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. സ്ഥാനാര്‍ത്ഥിയാരെന്ന് ദേശീയ നേതൃത്വം പ്രഖ്യാപിച്ചില്ലെങ്കിലും കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചരണം കണ്ണൂരിലെ പതിനൊന്ന് മണ്ഡലങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. സുധാകരന്റെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പിനു മുന്നോടിയായുളള പ്രചരണവും കോണ്‍ഗ്രസ് ഭാരവാഹികളുടെ നേതൃയോഗം നടന്നുവരുന്നത്.

കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം അടിമുടി മാറ്റേണ്ടത് അനിവാര്യമാണെന്ന് സുധാകരന്‍ പറഞ്ഞു. കാലത്തിന് അനുസരിച്ചുള്ള മാറ്റമാണ് മുന്നോട്ട് പോകുവാനുള്ള കരുത്ത്. ആ കുരത്ത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്ക് സാധിക്കണം. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 സീറ്റും നേടിയെടുക്കാന്‍ ഇന്നത്തെ സാഹചര്യത്തില്‍ സാധിക്കും.

2024 LOKSABHA ELECTION

കേന്ദ്രത്തിലും കേരളത്തിലും ഭരിക്കുന്നവരുടെ ഫാസിസ്റ്റ് ചിന്താഗതിയും രാഷ്ട്രീയ ഫാസിസവും കാരണം ജനങ്ങള്‍ പൊറുതി മുട്ടിയിരിക്കുകയാണ്. ഈ അവസരം മുതലാക്കാന്‍ കോണ്‍ഗ്രസിന് സാധിക്കണമെന്നും സുധാകരന്‍ പറഞ്ഞു. മിഷന്‍ 24 അഴിക്കോട് നിയോജക മണ്ഡലം കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ്, ബിഎല്‍എമാരുടെയും നേതൃ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതി കൊണ്ടും ധൂര്‍ത്തു കൊണ്ടും ഖജനാവ് കാലിയാക്കിയവര്‍ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ മുടക്കുകയും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും മുടക്കിയിരിക്കയാണ്. എല്ലാ മേഖലയെയും തരിപ്പണമാക്കിയ പിണറായി സര്‍ക്കാരിനെതിരെയുള്ള തിരിച്ചടിയാകണം തിരഞ്ഞെടുപ്പ് ഫലം. രാജ്യത്ത് വര്‍ഗീയ ഫീസസംത്തിലേക്ക് കൊണ്ടെത്തിക്കാനുള്ള മോദി സര്‍ക്കാരിന്റെ ചെയ്തികള്‍ക്കെതിരെയും തൊഴിലില്ലായ്മക്കും വിലക്കയറ്റം തടയുന്നതിനും നടപടി സ്വീകരിക്കാത്തതിനെതിരെ യുവാക്കളുടെയും കര്‍ഷകരുടെയും പ്രതിഷേധം അലയടിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

എല്ലാ അര്‍ത്ഥത്തിലും നമുക്ക് അനുകൂലമായ സാഹചര്യമാണ് ഉള്ളതെന്നും സുധാകരന്‍ പറഞ്ഞു. ഡിസിസി പ്രസിഡന്റ് അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ്, ചന്ദ്രന്‍ തില്ലങ്കേരി, രാജീവന്‍ എളയാവൂര്‍, കെസി മുഹമ്മദ് ഫൈസല്‍, അഡ്വ അബ്ദുള്‍ റഷീദ്, ടി ജയകൃഷ്ണന്‍, കെ ബാലകൃഷ്ണന്‍ മാസ്റ്റര്‍, നിജേഷ് അരവിന്ദ്, തുങ്ങിയവര്‍ സംസാരിച്ചു. ബിജു ഉമ്മര്‍ അധ്യക്ഷത വഹിച്ചു. കൂക്കിരി രാജേഷ് സ്വാഗതവും ഹംസ ഹാജി നന്ദിയും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+