Get Updates
Get notified of breaking news, exclusive insights, and must-see stories!

കല്യാശേരിയിലെ കള്ളവോട്ട്; തനിക്കൊന്നും അറിയില്ലെന്ന് ഇപി ജയരാജന്‍

കണ്ണൂര്‍: കല്യാശേരിയിലെ വോട്ടിങ് ക്രമക്കേടിനെ കുറിച്ചു തനിക്കൊന്നുമറിയില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. കണ്ണൂര്‍ പാപ്പിനിശേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കല്യാശേരിയില്‍ പോളിങ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി വോട്ടു ചെയ്യിക്കുന്നതിനിടെ സിപിഎം പ്രദേശികനേതാവ് ഇടപെട്ട സംഭവത്തെ കുറിച്ചു വിശദ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

85 വയസ് കഴിഞ്ഞ് കണ്ണ് കാണുന്നില്ലെങ്കില്‍ പരസഹായം തേടിയതാണോ? അവരുടെ ബന്ധുക്കളാണോ ഇതൊന്നും തനിക്കറിയില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍ കോണ്‍ഗ്രസ് നടത്തിയ മഹാസംഗമത്തില്‍ മുഖ്യമന്ത്രിയെ എന്തുകൊണ്ടു കേന്ദ്ര അന്വേഷണ ഏജന്‍സി അറസ്റ്റു ചെയ്യുന്നില്ലായെന്നു ചോദിച്ച് പ്രസംഗിച്ച രാഹുല്‍ ഗാന്ധിക്ക് രാഷ്ട്രീയ പക്വതയില്ലെന്നും ഇപി ആരോപിച്ചു.

2024 LOKSABHA ELECTION

കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ കഴിയാത്ത പാര്‍ട്ടിയാണ്. ആ പാര്‍ട്ടിയുടെ നേതാവ് കേരളത്തില്‍ വന്ന് ചോദിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെ മോദിസര്‍ക്കാര്‍ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല, ഇഡി എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നാണ്. എന്നാല്‍ രാഹുല്‍ ഗാന്ധി ആദ്യം മറുപടി പറയേണ്ടത് 800 കോടിയുടെ നാഷണല്‍ ഹെറാള്‍ഡ് പത്രം അഴിമതിയില്‍ എന്തുകൊണ്ടാണ് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്യുന്നില്ല എന്ന കാര്യമാണ്.

800 കോടി യുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്തുകൊണ്ട് രാഹുല്‍ ഗാന്ധി അറസ്റ്റ് ചെയ്യപ്പെടുന്നില്ലെന്ന് രാഹുല്‍ ഗാന്ധി സ്വയം ചോദിച്ചതിന് ശേഷം മതി പിണറായി വിജയനെ അറസ്റ്റ് ചെയ്യുന്ന കാര്യം പറയുന്നതെന്നും ഇപി പറഞ്ഞു. ബിജെപിക്കെതിരെയുള്ള കേരളത്തിലെ മതേതര പൊതുബോധത്തെ തകര്‍ക്കുകയാണ് രാഹുല്‍ ഗാന്ധി പക്വതയില്ലാതെ ചെയ്തു കൊണ്ടിരിക്കുന്നതെന്നും ഇപി ജയരാജന്‍ ആരോപിച്ചു.

രാഹുല്‍ ഗാന്ധിയെപ്പോലെ വെള്ളിക്കരണ്ടിയില്‍ വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത പാല്‍പ്പൊടി കൊണ്ടു പാല്‍ കുടിച്ചു വളര്‍ന്നയാളല്ല പിണറായി വിജയന്‍. ജനങ്ങളുടെ ഇടയില്‍ നിന്നും വളര്‍ന്നുവന്ന നേതാവാണ് പിണറായിയെന്നും ഇപി ജയരാജന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടന്ന കോണ്‍ഗ്രസ് മഹാസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവെയാണ് താന്‍ കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും നരേന്ദ്ര മോദിയെയും വിമര്‍ശിക്കുമ്പോള്‍ മുഖ്യമന്ത്രി തന്നെ വിമര്‍ശിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചത്.

ഇന്ത്യയിലെ രണ്ടു മുഖ്യമന്ത്രിമാര്‍ ജയിലില്‍ വിചാരണ നേരിടുമ്പോഴും കേരള മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാന്‍ പോലും കേന്ദ്ര ഏജന്‍സികള്‍ തയ്യാറാകുന്നില്ലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+