കണ്ണൂരില്‍ ബിജെപിക്ക് സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി, മുന്‍കോണ്‍ഗ്രസ് നേതാവ് താമര ചിഹ്നത്തില്‍ മത്സരിക്കും
കണ്ണൂര്‍: കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മുന്‍ കോണ്‍ഗ്രസ് നേതാവ് സി. രഘുനാഥിനെ ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. കേരളത്തിലെ ആദ്യ 12 പേരടങ്ങുന്ന സ്ഥാനാര്‍ത്ഥി പട്ടികയിലാണ് രഘുനാഥ് ഇടം നേടിയത്. കണ്ണൂര്‍ ഡി സി സി ജനറല്‍ സെക്രട്ടറിയായിരിക്കെയാണ് കോണ്‍ഗ്രസില്‍ നിന്നും ബി ജെ പിയിലേക്ക് രഘുനാഥ് ചേക്കേറിയത്. ഇതിനുശേഷം ഇദ്ദേഹത്തെ ബിജെപി ദേശീയ സമിതിയംഗമായി പാര്‍ട്ടിയുയര്‍ത്തി.
കെഎസ്‌യുവില്‍ തുടങ്ങി അരനൂറ്റാണ്ടുകാലത്തെ കോണ്‍ഗ്രസ് രാഷ്ട്രീയം ഉപേക്ഷിച്ചാണ് രഘുനാഥ് ബിജെപിയിലെത്തിയത്. ബ്രണ്ണന്‍ കോളേജ് ചെയര്‍മാന്‍, എസ്എന്‍ കോളേജ് കൗണ്‍സിലര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പര്‍, കേനന്നൂര്‍ പബ്ലിക് ലൈബ്രറി പ്രസിഡന്റ്, ട്രാക്ക് കണ്ണൂര്‍ പ്രസിഡന്റ്, സീനിയര്‍ ബ്രണ്ണന്‍ അലുംനി പ്രസിഡന്റ് എന്നിങ്ങനെ വിപുലമായ പൊതു പ്രവര്‍ത്തനപാരമ്പര്യം രഘുനാഥിനുണ്ട്.

അഞ്ചരക്കണ്ടി വണ്ടിക്കാരന്‍ പീടികയിലെ മാമ്പ സ്വദേശിയായ രഘുനാഥ് അവന്തികയെന്ന വീട്ടിലാണ് താമസം. കെഎസ്‌യു സംസ്ഥാന നേതൃനിരയില്‍ മുന്‍ കെപിസിസി അധ്യക്ഷന്‍മാരായ മുല്ലപ്പളളി രാമചന്ദ്രന്‍, വിഎം സുധീരന്‍ തുടങ്ങിയ നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. റിട്ട പോലീസ് ഓഫീസര്‍ പരേതനായ എം.ഒ. ചന്തുക്കുട്ടി നമ്പ്യാര്‍, പരേതയായ ഇല്ലത്തു കാര്‍ത്തിയായനി അമ്മ. എന്നിവരുടെ മകനാണ്.
ഭാര്യ: മോണിക്ക രഘുനാഥ്, മക്കള്‍: അര്‍ജുന്‍ രഘുനാഥ് (മറൈന്‍ എഞ്ചിനീയര്‍), നിരഞ്ജന്‍ രഘുനാഥ് (സിവില്‍ എഞ്ചിനീയര്‍). ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ആര്‍ക്കിടെക്ചറല്‍ കമ്പനി ആയ മെഡിഗാസ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ എംഡിയായി പ്രവര്‍ത്തിച്ചുവരികയാണ്.
ബിജെപിയില്‍ ചേര്‍ന്ന് ആറുമാസം പിന്നിടുന്നതിന് മുന്‍പെയാണ് രഘുനാഥിന് കണ്ണൂര്‍ മണ്ഡലത്തിലേക്ക് മത്സരിക്കാനുളള അവസരവും തേടിവരുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മടം മണ്ഡലത്തില്‍ മുഖ്യമന്ത്രിക്കെതിരെ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു രഘുനാഥ്. കെ.സുധാകരന്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ റെക്കാര്‍ഡ് ഭൂരിപക്ഷത്തില്‍ കഴിഞ്ഞ തവണ ജയിച്ചപ്പോള്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ചുക്കാന്‍ പിടിച്ചത് രഘുനാഥായിരുന്നു.
പ്രായോഗിക തെരഞ്ഞെടുപ്പ് രാഷ്്ട്രീയത്തിന്റെ തന്ത്രങ്ങള്‍ അറിയാവുന്ന രഘുനാഥ് കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ത്തുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. രഘുനാഥ് പാര്‍ട്ടിയിലേക്ക് വന്നതിനു ശേഷം നൂറോളം കുടുംബങ്ങള്‍ ധര്‍മടം മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് വിട്ടു ബിജെപിയില്‍ ചേര്‍ന്നിരുന്നു.












Click it and Unblock the Notifications