Get Updates
Get notified of breaking news, exclusive insights, and must-see stories!

'തികഞ്ഞ വിജയപ്രതീക്ഷ'; കെ സുധാകരന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

കണ്ണൂര്‍: കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ജില്ല വരണാധികാരി കൂടിയായ ജില്ല കളക്ടര്‍ അരുണ്‍ കെ വിജയന് മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. യുഡിഎഫ് നേതാക്കളും സ്ഥാനാര്‍ത്ഥിക്കൊപ്പം പത്രിക സമര്‍പ്പണത്തിന് എത്തി. ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് ഡിസിസി ഓഫീസില്‍ നിന്നും പ്രവര്‍ത്തകരുടെയും നേതാക്കളുടെയും അകമ്പടിയോടെയാണ് പത്രിക സമര്‍പ്പണത്തിന് എത്തിയത്.

ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ്, എംഎല്‍എമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, മുസ്ലിം ലീഗ് നേതാക്കളായ അബ്ദുല്‍ കരീം ചേലേരി, സോണി സെബാസ്റ്റിയന്‍, സിഎ അജീര്‍, ടി.ഒ മോഹനന്‍, ഇല്ലിക്കല്‍ അഗസ്തി, വട്ടക്കണ്ടി അഹമ്മദ്, മുസ്ലിഹ് മഠത്തില്‍, ജോസ് ജോര്‍ജ്ജ് പ്ലാന്തോട്ടം, വിപി അബ്ദുല്‍ റഷീദ്, കെ പ്രമോദ്, വിവി പുരുഷോത്തമന്‍ ചന്ദ്രന്‍ തില്ലങ്കേരി, കെ ജയന്ത്, കെസി വിജയന്‍, എംപി മുഹമ്മദലി, റിജില്‍ മാകുറ്റി, കെസി മുഹമ്മദ് ഫൈസല്‍, സജീവ് മറോളി, ശ്രീജ മഠത്തില്‍, ശമീമ ടീച്ചര്‍, രാജീവന്‍ എളയാവൂര്‍, പിസി അഹമ്മദ് കുട്ടി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

2024 LOKSABHA ELECTION

കെ സുധാകരനായി നാല് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. ഗാന്ധി ശില്‍പത്തിലും യുദ്ധ സ്മാരകത്തിലും പുഷ്പാര്‍ച്ചന നടത്തിയാണ് പത്രിക സമര്‍പ്പണത്തിനായി കലക്ട്രേറ്റിലേക്ക് പുറപ്പെട്ടത്. പത്രിക സമര്‍പ്പണത്തിന് കളക്ടറേറ്റില്‍ എത്തുന്നതിനുമുമ്പായി മുസ്ലിം ലീഗ് ജില്ലാ ആസ്ഥാനത്തെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. നൂറു കണക്കിന് യുഡിഎഫ് പ്രവര്‍ത്തകര്‍ സുധാകരനെ അനുഗമിച്ചു.

വാദ്യമേളവും മുദ്രാവാക്യം വിളിയും പ്രവര്‍ത്തകര്‍ക്ക് ആവേശമായി. കഴിഞ്ഞ തവണത്തെപ്പോലെ ഇക്കുറിയും വിജയിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസമാണുള്ളതെന്ന് സുധാകരന്‍ പറഞ്ഞു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തോടനുബന്ധിച്ച് ബുുധനാഴ്ച്ച രാവിലെ ഒന്‍പതിന് കെ സുധാകരന്‍ പയ്യാമ്പലത്ത് സന്ദര്‍ശനം നടത്തി. മുന്‍കാല നേതാക്കളുടെ പയ്യാമ്പലത്തെ സ്മൃതി കുടീരങ്ങള്‍ സന്ദര്‍ശിച്ച് പുഷ്പാര്‍ച്ചന നടത്തി.

മുസ്ലിം ലീഗ് നേതാവ് വികെ അബ്ദുല്‍ഖാദര്‍ മൗലവിയുടെ കുടുംബം, ലീഗ് നേതാവ് കുഞ്ഞഹമ്മദ് സാഹിബ്, എന്‍ രാമകൃഷ്ണന്റെ കുടുംബം എന്നിവരുള്‍പ്പെടെയുള്ള മുന്‍കാല നേതാക്കളുടെ വസതികള്‍ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+