കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വടകരയില്‍ ഇക്കുറി കള്ളവോട്ട് വിധിപറയും, മുന്നണികളുടെ നെഞ്ചിടിപ്പുകൂടുന്നു

  • By Desk
Google Oneindia Malayalam News

പാനൂര്‍: വടകരയില്‍ കള്ളവോട്ട് വിധി പറയുമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാശങ്ക . വടകരയിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനിടയില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ നെഞ്ചിടിപ്പേറ്റുന്ന ഒന്നായി മാറുകയാണ് കള്ളവോട്ട് . നാള്‍ക്കുനാള്‍ കഴിയുംതോറും പോരാട്ടം മുറുകുമ്പോഴും കളളവോട്ടിനെ ഭയക്കുകയാണ് മൂന്നുമുന്നണികളും. നേരത്തെ നടന്ന തിരഞ്ഞെടുപ്പുകളുടെ ചരിത്രം നല്‍കുന്ന സൂചനയും മറ്റൊന്നല്ല. വോട്ടുജനാധിപത്യ അവകാശമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനും സര്‍ക്കാരും വിളംബരം ചെയ്യുമ്പോഴുംആര്‍ക്കും നിഷേധിക്കാനാവാത്ത അപ്രീയസത്യമായി കള്ളവോട്ടു തുടരുന്നു.

<strong>മസാലബോണ്ട്: വിവാദകമ്പനിയുമായുള്ള സര്‍ക്കാരിന്റെ ബന്ധം പുറത്തുവരണം, കൊള്ളപ്പലിശക്ക് പണം വാങ്ങിയത് സംശയാസ്പദമെന്ന് വിഡി സതീശന്‍</strong>മസാലബോണ്ട്: വിവാദകമ്പനിയുമായുള്ള സര്‍ക്കാരിന്റെ ബന്ധം പുറത്തുവരണം, കൊള്ളപ്പലിശക്ക് പണം വാങ്ങിയത് സംശയാസ്പദമെന്ന് വിഡി സതീശന്‍

എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി . ജയരാജനും യൂ ഡി എഫ് സ്ഥാനാര്‍ത്ഥി കെ . മുരളീധരനും ഒപ്പത്തിനൊപ്പം പ്രചരണ രംഗത്ത് മുന്നേറുമ്പോള്‍ ആരു വിജയിക്കുമെന്നത് പ്രവചനാതീതമാണ് . ബി .ജെ.പിയാകട്ടെ വിജയത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെങ്കിലും വോട്ടു നില ഒരു ലക്ഷമെത്തിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ് .

P Jayarajan

അതതു പാര്‍ട്ടികളുടെ ശക്തി കേന്ദ്രങ്ങളില്‍ കള്ളവോട്ടുകള്‍ ചെയ്യുകയെന്നത് കണ്ണൂര്‍ ജില്ലയില്‍ പുതുമയുള്ള കാര്യമല്ല . ഇത്തവണയും അത് തുടരുമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ രഹസ്യമായി സമ്മതിക്കുന്നുമുണ്ട് . കൂത്തുപറമ്പിലെ പഴയനിരത്ത് , കോട്ടയംപൊയില്‍ , പൂക്കോട് , പാട്യം , മുതിയങ്ങ, കൂരാറ , മൊകേരി ഭാഗങ്ങളിലും , തലശേരി മണ്ഡലത്തിലെ പന്ന്യന്നൂര്‍ , ചമ്പാട് , മൂഴിക്കര , എരഞ്ഞോളി , കതിരൂര്‍ മേഖലകളിലും വ്യാപകമായി കള്ളവോട്ടുകള്‍ നടക്കുമെന്ന ആശങ്കയാണ് യു.ഡി. എഫും ഒപ്പം ബി.ജെ.പിയും പങ്കുവയ്ക്കുന്നത്. എല്‍ ഡി എഫാകട്ടെ ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളായ ചെറുവാഞ്ചേരി , കുന്നോത്ത്പറമ്പ് , പാറാട് എന്നിവിടങ്ങളിലും യു ഡി എഫ് ശക്തികേന്ദ്രങ്ങളായ കണ്ണവം, കേളകം , കുറ്റ്യാടി , പേരാമ്പ്ര എന്നിവിടങ്ങളിലും കള്ളവോട്ട് ചെയ്യാറുണ്ടെന്ന് ആരോപിക്കുന്നു.സഹകരണബാങ്കുകളുടെ വ്യാജപാസ് ബുക്കുകള്‍ അടക്കമുള്ള വ്യാജരേഖകള്‍ ചമച്ചാണ് യഥാര്‍ഥ വോട്ടര്‍മാര്‍ക്കു പകരം കള്ളവോട്ടുകാര്‍ വ്യാപകമായി ബൂത്തിലെത്തുന്നത്.പാര്‍ട്ടി ശക്തി കേന്ദ്രങ്ങളില്‍ ഇതു ചോദ്യം ചെയ്യാന്‍ പോലും കഴിയാതെ എതിര്‍പാര്‍ട്ടിക്കാരും തെരഞ്ഞെടുപ്പു ഉദ്യോഗസ്ഥരും നിശബ്ദത പാലിക്കുകയാണ് പതിവ്. ചോദ്യം ചെയ്യുമ്പോഴാണ് ബൂത്തുകയറി അക്രമവും മറ്റും നടക്കുന്നത്.

കഴിഞ്ഞകാലങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ഇത്തരം പാര്‍ട്ടി സ്വാധീനകേന്ദ്രങ്ങളില്‍ കളളവോട്ടുകള്‍ വ്യാപകമായി നടന്നിട്ടുണ്ടെങ്കിലും അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായിരുന്നില്ല. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നിന്നും അക്രമസംഭവങ്ങള്‍ പുറത്തു വന്നിരുന്നു.കള്ളവോട്ടുകള്‍ തടയുമെന്ന് പതിവു പല്ലവി ഇക്കുറിയും തെരഞ്ഞെടുപ്പുകമ്മീഷനും പോലീസും അവകാശവാദം ഉന്നയിക്കുന്നുണ്ട്. അനിഷ്ട സംഭവങ്ങള്‍ മുന്‍പു റിപ്പോര്‍ട്ടു ചെയ്ത ബൂത്തുകളില്‍ ക്യാമറയും സ്ഥാപിക്കുമെന്ന് മുന്നറിയിപ്പുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി -സിപിഎം സംഘര്‍ഷം നടന്ന ബൂത്തുകളാണ് പോലീസിന്റെ കണ്ണില്‍ ഇന്നും പ്രശ്‌നബാധിത ബൂത്തുകള്‍.

ഈ തിരഞ്ഞെടുപ്പിലും പ്രശ്‌നബാധിത ബൂത്തുകളായി പഴയ ബൂത്തുകള്‍ മാത്രമാണ് പരിഗണിക്കുന്നത്. ഇതിനാല്‍ വടകരയില്‍ കള്ളവോട്ടുകള്‍ ഇക്കുറിയും ധാരാളം വീഴുമെന്നാണ് സൂചന. വടകരയില്‍ വീഴുന്ന ഓരോ വോട്ടിനും സത്യസന്ധത ഇല്ലെങ്കില്‍ വാഴേണ്ടവര്‍ വീഴുകയും വീഴേണ്ടവര്‍ വാഴുകയും ചെയ്യും. ഇതുകൂടാതെ എതിര്‍വോട്ടര്‍മാരെയും ബൂത്ത് ഏജന്റുമാരെയും പോളിങ് ബൂത്തിനു കിലോമീറ്ററുകള്‍ക്കപ്പുറത്തു നിന്നും അടിച്ചോടിക്കാന്‍ മാരകായുധങ്ങളും നായ്കുരണപ്പൊടിയും പാര്‍ട്ടിസ്വാധീനമേഖലകളില്‍ തയാറായിട്ടുണ്ട്. ബോംബും മാരകായുധങ്ങളും ഇതിനു പുറമേ വേറെയും സംഭരിച്ചിട്ടുണ്ട്. പൊലിസ് കിണഞ്ഞു ശ്രമിച്ചിട്ടും ഇതില്‍ നിന്നും ചെറിയൊരു ഭാഗം മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളൂ.

English summary
Lok sabha election in Vadakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X