കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരില്‍ വ്യാപക അക്രമസാധ്യതയെന്ന് രഹസ്യാന്വേഷണവിഭാഗം: തെരഞ്ഞെടുപ്പിനു ഒരു മാസം മുന്‍പെ പാര്‍ട്ടി ഗ്രാമങ്ങളില്‍ കേന്ദ്രസേനയിറങ്ങി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വ്യാപക അക്രമം പൊട്ടിപ്പറപ്പെടാന്‍ സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര മന്ത്രാലയത്തിനു റിപ്പോര്‍ട്ടു നല്‍കി. ജില്ലയില്‍ അതീവ പ്രശ്‌നസാധ്യതയുള്ള ഇരുന്നൂറോളം ബൂത്തുകള്‍ കേന്ദ്രീകരിച്ചാണ് അക്രമത്തിനു സാധ്യതയുള്ളതെന്നാണ് രഹസ്യവിവരം.തലശേരി, പയ്യന്നൂര്‍, ഇരിട്ടി താലൂക്കുകളില്‍പ്പെടുന്ന സ്ഥലങ്ങളാണിത്.

രവി പൂജാരിയെ വിട്ടുകിട്ടാൻ കർണാടക പോലീസ് സെനഗലിലേക്ക്; കർണാടക, മുംബൈ പോലീസിന്‍റെ നീക്കങ്ങൾ നിരീക്ഷിച്ചു കേരള പോലീസും...

കാസര്‍കോട്, കണ്ണൂര്‍, വടകര പാര്‍ലമെന്റ് മണ്ഡലങ്ങളില്‍പെടുന്ന പാര്‍ട്ടി ഗ്രാമങ്ങളാണിവ. തലശേരി താലൂക്കിലെ പാനൂര്‍, കിഴക്കെ കതിരൂര്‍, കൂത്തുപറമ്പ് ഇരിട്ടി താലൂക്കിലെ തില്ലങ്കേരി, കാക്കയങ്ങാട്, നടുവനാട്, ഇരിട്ടി എന്നിവടങ്ങളിലും അതീവജാഗ്രതാ നിര്‍ദേശമുണ്ട്. പാനൂര്‍ മേഖലയിലെ സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ നേരത്തെ തന്നെ കേന്ദ്രസേനയെ നിയോഗിക്കണമെന്ന ആവശ്യത്തെ തുടര്‍ന്ന് ഈ ഭാഗങ്ങളില്‍ കേന്ദ്രസേനയെത്തി.

Army

ചരിത്രത്തിലാദ്യമായാണ് ഇലക്ഷനു ഒരു മാസം മുന്‍പുതന്നെ കേന്ദ്രസേന പാര്‍ട്ടി ഗ്രാമങ്ങളില്‍ റൂട്ടുമാര്‍ച്ചു നടത്തുന്നത്. തലശ്ശേരി ക്യംപ് ഓഫിസില്‍ താമസിക്കുന്ന കേന്ദ്രസേന ഇനിവരുന്ന ദിവസങ്ങളില്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ സ്ഥിരമായുണ്ടാകുമെന്നു ജില്ലാപൊലിസ് വൃത്തങ്ങള്‍ അറിയിച്ചു. മേഖലയില്‍ സമാധാനം നിലനിര്‍ത്തുന്നതിനായി നിരന്തരരാഷ്ട്രീയ സംഘര്‍ഷ മേഖലയായ കിഴക്കെ കതിരൂര്‍, ഡയമണ്ട് മുക്ക്, ചുണ്ടങ്ങാപ്പൊയില്‍, കൂത്തുപറമ്പ്, മട്ടന്നൂര്‍, തലശ്ശേരി ടൗണ്‍ എന്നിവടങ്ങളില്‍ കഴിഞ്ഞ ദിവസം ആയുധങ്ങളുമായി റൂട്ടുമാര്‍ച്ചു നടത്തി.

വടകരയിലും കണ്ണൂരിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ചു പോരാട്ടമാണ് നടക്കുന്നത്. ജില്ലയില്‍ ഉള്‍പ്പെടുന്ന ഈ രണ്ടു മണ്ഡലങ്ങളിലുമാണ് നിരന്തര രാഷ്ട്രീയ അക്രമം നടക്കുന്ന പാര്‍ട്ടി ഗ്രാമങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ഇവിടങ്ങളില്‍ ഇക്കുറി വ്യാപകമായ കളളവോട്ടും ബൂത്തുപിടിത്തവും നടക്കുമെന്നാണ് കേന്ദ്ര രഹസ്യാന്വേഷണഏജന്‍സിയുടെ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പുകമ്മിഷനും സംസ്ഥാന സര്‍ക്കാരും നേരത്തെ തന്നെ കേന്ദ്രസേനയുടെ സേവനം ആവശ്യപ്പെട്ടത്. ഇതോടൊപ്പം ബോംബുകള്‍ക്കായി തെരച്ചില്‍ നടത്തുമെന്നും ഗുണ്ടാലിസ്റ്റില്‍പ്പെട്ടവരെ കരുതല്‍ തടങ്കില്‍വയ്ക്കുമെന്നും പൊലിസ് അറിയിച്ചു,

English summary
Lok sabha elections 2019: Army entered in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X