കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തെരഞ്ഞെടുപ്പില്‍ തലശ്ശേരി താലൂക്കില്‍ വ്യാപക അക്രമമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്: പൊലിസ് റെയ്ഡ് ശക്തമാക്കി, പള്ളൂരില്‍ ബോംബുകള്‍ പിടികൂടി

  • By Desk
Google Oneindia Malayalam News

തലശ്ശേരി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തിലെ തലശ്ശേരി താലൂക്കിലെ സംഘര്‍ഷബാധിത പ്രാദേശങ്ങളില്‍ വ്യാപകമായ അക്രമമുണ്ടാകുമെന്ന് പൊലിസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടു നല്‍കി. ഇതിനെ തുടര്‍ന്ന് തലശ്ശേരി താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ പൊലിസ് ആയുധങ്ങള്‍ക്കായി വ്യാപകമായ തെരച്ചില്‍ നടത്തി.

<strong>ഓട്ടോ റിക്ഷ തടഞ്ഞ് നിര്‍ത്തി സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; ആര്‍എസ്എസ് പ്രവര്‍ത്തകരെ വെറുതെ വിട്ടു, ഞ്ജിത്തിന്റെ ആശ്രിതരെ പുനരധിവസിപ്പിക്കാനും നഷ്ടപരിഹാരം നല്‍കാനും നിർദേശം!</strong>ഓട്ടോ റിക്ഷ തടഞ്ഞ് നിര്‍ത്തി സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; ആര്‍എസ്എസ് പ്രവര്‍ത്തകരെ വെറുതെ വിട്ടു, ഞ്ജിത്തിന്റെ ആശ്രിതരെ പുനരധിവസിപ്പിക്കാനും നഷ്ടപരിഹാരം നല്‍കാനും നിർദേശം!

മേഖലയില്‍ ആയുധസംഭരണവും രാഷ്ട്രീയ കുറ്റവാളികളുടെ കേന്ദ്രീകരണവും നടക്കുന്നതായാണ് പൊലിസിന്റെ നിഗമനം. ഇവരെ ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ അക്രമമഴിച്ചുവിടാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് കൈമാറിയിട്ടുള്ളത്. തലശ്ശേരി, പാനൂര്‍ എന്നീ നഗരങ്ങളോട് തൊട്ടടുത്തു കിടക്കുന്ന മാഹി, പള്ളൂര്‍, പന്തക്കല്‍, പുന്നോല്‍ എന്നീ സ്ഥലങ്ങളിലാണ് രാഷ്ട്രീയ ക്രിമിനലുകളും ക്വട്ടേഷന്‍ സംഘങ്ങളും കേന്ദ്രീകരിക്കുന്നത്.

Bomb

കേരളാ പൊലിസിന് ഇവിടെ കയറി പിടികൂടാന്‍ കഴിയില്ലെന്ന സൗകര്യമാണ് ഇവര്‍ ഉപയോഗിക്കുന്നത്. പുതുച്ചേരി സര്‍ക്കാരിന്റെ കീഴിലായ സ്ഥലമായതിനാല്‍ റെയ്ഡു നടത്തുകയും ദുഷ്‌കരമാണ്. സി.പി. എം, ബി.ജെ.പി രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലങ്ങളാണ്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേരള, പുതുച്ചേരി പൊലിസ് സംഘം ഇവിടെ ജാഗ്രതയിലാണ്. ഇവരുടെ സഹായത്തിനായി കേന്ദ്രസേനയുമെത്തിയിട്ടുണ്ട്.

ഇന്നു പുലര്‍ച്ചെ പൊലിസ് നടത്തിയ പരിശോധനയില്‍ മാഹിയിലെ പള്ളൂരില്‍ നിന്നും നാല് ബോംബുകള്‍ കണ്ടെടുത്തു. പള്ളൂര്‍ ചെമ്പ്ര സുബ്രമണ്യ സ്വാമി ക്ഷേത്രത്തിന് സമീപത്തെ പറമ്പില്‍ നിന്നാണ് രണ്ട് സ്റ്റീല്‍ ബോംബും രണ്ട് നാടന്‍ ബോംബും കണ്ടെടുത്തത്.കണ്ണൂരില്‍ നിന്നുള്ള ബോംബ് സ്‌ക്വാഡും മാഹി പൊലീസും ചേര്‍ന്നാണ് പരിശോധന നടത്തിയത്. മാഹി, പളളൂര്‍, പന്തക്കല്‍ മേഖലകളിലായിരുന്നു പരിശോധന. ബോംബുകള്‍ പള്ളൂര്‍ സ്റ്റേഷനിലേക്ക് മാറ്റി.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Lok sabha elections 2019: Bomb seized in Thalassery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X