കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാന്തപുരം മന:സാക്ഷി വോട്ടെന്നു പറഞ്ഞിട്ടും അണികള്‍ കേട്ടില്ല; യുഡിഎഫിനു വോട്ടുചെയ്ത എപി വിഭാഗത്തിനെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ല്യാര്‍ നേതൃത്വം നല്‍കുന്ന എ.പി വിഭാഗം സുന്നികളുടെ വോട്ടു ഇക്കുറി യു.ഡി. എഫിന് മറിഞ്ഞതില്‍ എല്‍. ഡി. എഫിന് അതൃപ്തി. വളരെക്കാലമായി എല്‍.ഡി. എഫിനു വോട്ടുചെയത കാന്തപുരം വിഭാഗത്തിന്റെ വോട്ടു വടക്കന്‍ കേരളത്തില്‍ ഇക്കുറി എല്‍.ഡി. എഫിനുലഭിച്ചില്ലെന്നാണ് സൂചന. തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മാസങ്ങള്‍ക്കു മുന്‍പു തന്നെ സി. പി. എം നേതാക്കള്‍ പുന്‍തുണ നല്‍കുന്നതിനായി എ.പി അബൂബക്കര്‍ മുസ്‌ല്യാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

<strong>കണ്ണൂരില്‍ യുഡിഎഫ് ബൂത്ത് ഏജന്റുമാരുടെ യോഗം ചേരുന്നു; കൂട്ടത്തോടെ പരാതി നല്‍കാന്‍ നീക്കം, തൊണ്ണൂറു ശതമാനത്തില്‍ കൂടുതല്‍ പോള്‍ ചെയ്ത ബൂത്തുകളിലെ ഏജന്റുമാരെ യുഡിഎഫ് വിളിച്ചു ചേര്‍ക്കും</strong>കണ്ണൂരില്‍ യുഡിഎഫ് ബൂത്ത് ഏജന്റുമാരുടെ യോഗം ചേരുന്നു; കൂട്ടത്തോടെ പരാതി നല്‍കാന്‍ നീക്കം, തൊണ്ണൂറു ശതമാനത്തില്‍ കൂടുതല്‍ പോള്‍ ചെയ്ത ബൂത്തുകളിലെ ഏജന്റുമാരെ യുഡിഎഫ് വിളിച്ചു ചേര്‍ക്കും

പതിവുപോലെ കാന്തപുരം ഇക്കുറിയും മന:സാക്ഷി വോട്ടു ചെയ്യാനാണ്് ഇക്കുറിയും ആഹ്വാനം ചെയ്തിരുന്നത്. മന:സാക്ഷി വോട്ടെന്നു പുറമേയ്ക്കു പറയുമെങ്കിലും സാധാരണയായി അരിവാള്‍ സുന്നിയെന്നറിയപ്പെടുന്ന എ.പി വിഭാഗത്തിന്റെ വോട്ടു ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ക്കാണ് നല്‍കാറുള്ളത്.തങ്ങളുടെ ബദ്ധവൈരികളായ ഇ.കെ വിഭാഗം മുസ്‌ലിം ലീഗിനോട ഒട്ടിനില്‍ക്കുന്നതാണ് എ.പി വിഭാഗത്തെ എല്‍.ഡി. എഫിനു പിന്‍തുണ പ്രഖ്യാപിക്കുന്നതിനു പ്രേരിപ്പിക്കുന്നത്.

Kanthapuram

തെരഞ്ഞെടുപ്പു അടുക്കുമ്പോള്‍ ഈക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി കാന്തപുരം തന്നെ എല്‍.ഡി. എഫിനു വോട്ടുചെയ്യുന്നതിനായി നിര്‍ദ്ദേശിക്കുകയാണ് പതിവ്. എന്നാല്‍ മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവും എ.പി വിഭാഗം പ്രവര്‍ത്തകനുമായ ശുഹൈബ് വധവുമായി ബന്ധപ്പെട്ടു സി.പി. എമ്മിനെതിരെ അണികളിലുണ്ടായ രോഷം തണുക്കാത്തതില്‍ ഈക്കാര്യംപറയാന്‍ കാന്തപുരത്തിനു കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഇ.കെ വിഭാഗം, വെല്‍ഫെയര്‍പാര്‍ട്ടി തുടങ്ങിയവര്‍ക്കൊപ്പം യു.ഡി. എഫിനു വോട്ടു ചെയ്തിരിക്കുകയാണ്് എ.പി വിഭാഗം അണികള്‍.

കണ്ണൂര്‍ ജില്ലയിലെ ചിലയിടങ്ങളില്‍ എ.പി വിഭാഗം പ്രവര്‍ത്തകര്‍ യു.ഡി. എഫിനായി പരസ്യമായി വോട്ടു പിടിക്കുകയും ചെയ്തു. ശുഹൈബിനെ കൊന്ന സി.പി. എമ്മിനെ പിന്‍തുണയ്ക്കുന്ന കാന്തപുരത്തിനെതിരെ വ്യാപക പ്രചരണവുമായി മുസ്‌ലിം ലീഗും ഇ.കെ വിഭാഗം സുന്നികളും രംഗത്തിറങ്ങിയതാണ് കാന്തപുരത്തെ വെട്ടിലാക്കിയത്. ഇതോടെ മുസ്‌ലിയാര്‍ പറഞ്ഞാലും അണികള്‍ എല്‍.ഡി. എഫിനു വോട്ടുചെയ്യില്ലെന്ന അവസ്ഥയുണ്ടായി.

അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പു അടുത്തപ്പോള്‍ മന:സാക്ഷി വോട്ടുചെയ്യണമെന്നു ആവര്‍ത്തിച്ചു തന്ത്രപരമായ മൗനം അവലംബിക്കുകയാണ് കാന്തപുരം ചെയതത്. എന്നാല്‍ നിര്‍ണായക ഘട്ടത്തില്‍ കാന്തപുരം കളംമാറ്റി ചവുട്ടിയത് സി.പി. എമ്മിനു കടുത്ത നീരസമുണ്ടാക്കിയിട്ടുണ്ട്.തെരഞ്ഞെടുപ്പില്‍ ഭീമന്‍ പരാജയം ഏറ്റുവാങ്ങുകയാണെങ്കില്‍ കാന്തപുരത്തിനെതിരെ പാര്‍ട്ടി ഒതുക്കി കൊടുത്ത കേസുകള്‍ കുത്തിപ്പൊക്കണമെന്ന ആവശ്യം സി.പി. എമ്മില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.

English summary
Lok sabha elections 2019: CPM against Kanthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X