Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളില്‍ പാര്‍ട്ടി വോട്ടുചോര്‍ന്നുവെന്ന് സിപിഎം, മറിഞ്ഞത് യുഡിഎഫിന്!!

കണ്ണൂര്‍: കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നും വോട്ടുചോര്‍ന്നുവെന്നു സിപിഎം വിലയിരുത്തല്‍. കണ്ണൂര്‍,കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലങ്ങളിലാണ് ചിലയിടങ്ങളില്‍ സിപിഎം കാഡര്‍വോട്ടുകള്‍ യുഡിഎഫിനു അനുകൂലമായി പോള്‍ ചെയ്തത്.

പാര്‍ട്ടി തെരഞ്ഞെടുപ്പു അവലോകനയോഗങ്ങളില്‍ ഇത്തരം വോട്ടുകള്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് സൂചന. ഇതോടെയാണ് അടിയന്തിര നടപടി തുടങ്ങിയത്. ഇതുമാത്രമല്ല ഒരുവശത്തു പാര്‍ട്ടിപ്രവര്‍ത്തനം നടത്തിയവര്‍ തന്നെ രഹസ്യമായി വോട്ടുമറിച്ചു യുഡിഎഫിനെ സഹായിക്കുകയും ഓപണ്‍ വോട്ടുകള്‍പ്പോലും മാറ്റിചെയ്യുകയും ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഇത്തരം വിശ്വാസ വഞ്ചനയ്‌ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന പൊതുവികാരം സിപിഎമ്മിനുള്ളില്‍ തന്നെ ഉയര്‍ന്നിരുന്നു.

Thrissur pooram

ഇതോടെയാണ് കണ്ണൂരും കാസര്‍കോട്ടും ശുദ്ധികലശമാരംഭിച്ചത്. കാസര്‍കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി പ്രവര്‍ത്തിച്ചെന്ന് ആരോപിച്ച് ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ടുപേരെ സിപിഎം പുറത്താക്കിയിട്ടുണ്ട്. കാസര്‍കോട് ബണ്ണാംതടവ് ബ്രാഞ്ച് സെക്രട്ടറി ജംഷാദിനെയും ബദ്രിയ്യ നഗര്‍ ഒന്നാം ബ്രാഞ്ച് അംഗം ശിഹാബിനെയുമാണ് പുറത്താക്കിയത്.

അതേസമയം, കുമ്പളയിലെ ഏരിയ കമ്മിറ്റി നേതൃത്വത്തിന്റെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി നേതൃത്വത്തെ അറിയിച്ചതിനാണ് ജംഷാദ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിയെടുത്തതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. എരിയ കമ്മിറ്റി നേതൃത്വത്തിന്റെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി ജില്ലാ നേതൃത്വത്തിന് ഒന്നിലധികം തവണ ജംഷാദ് കത്ത് നല്‍കിയിരുന്നു. ഇതിന്റെ പ്രതികാര നടപടിയായാണ് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്നും പുറത്താക്കുന്നതെന്നാണ് ജംഷാദ് ആരോപിക്കുന്നത്.

പ്രാദേശിക നേതാക്കളുടെ വഴിവിട്ട പ്രവര്‍ത്തനങ്ങളുടെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് അച്ചടക്ക നടപടി സ്വീകരിച്ചതെന്നും ജംഷാദ് കുറ്റപ്പെടുത്തി. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ടു വിശ്വാസ വഞ്ചനനടത്തിയതിനാണ് നടപടിയെടുത്തതെന്നു കുമ്പള ഏരിയാകമ്മിറ്റി വ്യക്തമാക്കി. കൃത്യമായ അന്വേഷണത്തിന്റെ ഭാഗമാണ് നടപടിയെടുത്തത്.മറ്റിടങ്ങളിലും ഇതിനുസമാനമായ സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും ഇതിനെതിരെയും കര്‍ശനനടപടിയെടുക്കുമെന്നും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+